ന്യൂയോർക്കിലെ ഒരു അമ്മ താൻ പ്രതീക്ഷിച്ചതിനേക്കാൾ വളരെ വലിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ്. നവജാതശിശുവിന് സാധാരണ കുഞ്ഞുങ്ങളേക്കാൾ ഇരട്ടി ഭാരമുണ്ടായിരുന്നു, ഇത് കുടുംബത്തിനും ആശുപത്രിയ്ക്കും ഒരു സവിശേഷ നിമിഷമായി മാറി. ടെറിക്കയ്ക്കും ഷോണിനും തങ്ങളുടെ കുട്ടിക്ക് സാധാരണയേക്കാൾ കൂടുതൽ വലിപ്പമുണ്ടാകുമെന്ന് അറിയാമായിരുന്നു. എന്നാൽ ജനുവരി 31-ന് കെയുഗ മെഡിക്കൽ സെന്ററിൽ ഷോൺ ജൂനിയർ ജനിച്ചപ്പോൾ അവർ ഞെട്ടിപ്പോയി. 5.9 കിലോ തൂക്കമുള്ള ഈ കുഞ്ഞ് ഇറ്റാക്ക ആസ്ഥാനമായുള്ള ഈ ആശുപത്രിയിൽ ഇന്നുവരെ ജനിച്ചതിൽ Read More…
Tag: baby
ഗര്‍ഭധാരണം തടയാന്‍ കോപ്പര്‍ ടി ഇട്ടു; അതേ കോപ്പര്‍ ടി കയ്യിലെടുത്ത് നവജാത ശിശു
ബ്രസീലിലെ ഒരു നവജാത ശിശുവിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതിനൊരു കാരണവുമുണ്ട്, ഫോട്ടോയില്‍ കുഞ്ഞിന്‍റെ കയ്യില്‍ ഒരു വസ്തു കൂടിയുണ്ട് . ഗര്‍ഭധാരണം തടയാന്‍ വേണ്ടി കുഞ്ഞിന്‍റെ മാതാവ് ഉപയോഗിച്ച കോപ്പര്‍ ടി. പ്രസവത്തോടൊപ്പം കോപ്പര്‍ ടിയും പുറത്തേക്ക് വരികയായിരുന്നു. പിന്നാലെ ആ കൊച്ചുമിടുക്കന് വിജയ ട്രോഫിയെന്നോണം ഡോക്ടര്‍ കോപ്പര്‍ ടിയെടുത്തു കയ്യില്‍വച്ചു കൊടുത്തു. ചിത്രം ഹിറ്റായി. കോപ്പര്‍ ടി ഉപയോഗിക്കുന്ന സ്ത്രീകള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത 1% മാത്രമായിരിക്കെ ഈ കുഞ്ഞിന്‍റെ ജനനം അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് Read More…
വെള്ളത്തില്‍ വീഴാനൊരുങ്ങിയ കുഞ്ഞിനെ രക്ഷിച്ച് വളർത്തുനായ; ഹൃദയം തൊടുന്ന വീഡിയോ
വളർത്തുനായ വലിയ ഒരു അപകടത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ചു. അമ്മ വീടിന്റെ പിന്നാമ്പുറത്ത് ചരിഞ്ഞ ഒരു സ്ഥലത്തിനടുത്തുവെച്ച് തുണികൾ കഴുകുന്നതിനിടയിലാണ് സംഭവം. തൊട്ടുമുന്നില്‍ വെള്ളമൊഴുകുന്ന ഒരു ചെറിയ തോടുമുണ്ട്. കുഞ്ഞ് ഒരു സ്ട്രോളറിൽ ഇരിക്കുകയായിരുന്നു, നായ സമീപത്തായി വിശ്രമിക്കുകയും. പെട്ടെന്ന്, സ്ട്രോളർ തോട്ടിലേക്ക് അപകടകരമാം വിധം ഉരുളാന്‍ തുടങ്ങി. ഇത് കണ്ടയുടൻ നായ കുതിച്ചെഴുന്നേറ്റ് തോട്ടിലേയ്ക്ക് ചാടി സ്ട്രോളർ തടഞ്ഞു പിടിച്ച് തള്ളിമാറ്റി. അങ്ങനെ സ്ട്രോളര്‍ മറിയാതെ കുഞ്ഞിനെ സംരക്ഷിച്ചു. View this post on Instagram Read More…
‘കുഞ്ഞിന്റെ വായില്‍ കല്ല് തിരുകിയത് അവിഹിതബന്ധത്തില്‍ പിറന്നതുകൊണ്ട്’; അമ്മയുടെ മൊഴി
ജനിച്ചയുടന്‍തന്നെ കുഞ്ഞിന്റെ വായില്‍ കല്ലുതിരുകി, ചുണ്ടില്‍ പശവച്ച് ഒട്ടിച്ച് ഉപേക്ഷിച്ചതിനുകാരണം അവിഹിതബന്ധത്തില്‍ പിറന്നതിനാലാണെന്ന് അമ്മയുടെ മൊഴി. രാജസ്ഥാനിലെ ഭില്‍വാരയിലെ കുറ്റിക്കാട്ടില്‍ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത അമ്മയേയും മുത്തശ്ശനേയും പൊലീസ് ചോദ്യം ചെയ്തു. 19 ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനേയാണ് കുറ്റിക്കാട്ടില്‍ അതിദാരുണമായ നിലയില്‍ കണ്ടെത്തിയിരുന്നത്. കുഞ്ഞിന്റെ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാനായിരുന്നു ഈ ദുഷ്പ്രവൃത്തി നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. അവിഹിതബന്ധത്തിലൂടെയാണ് യുവതി ഗര്‍ഭിണിയായിരുന്നതെന്നും കാര്യങ്ങള്‍ മറ്റാരും അറിയാതിരിക്കാനായി പിതാവിനൊപ്പം ബുണ്ടി Read More…
അപൂർവ മെഡിക്കൽ അത്ഭുതം; 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി !
മധ്യപ്രദേശിലെ ജബൽപൂരിൽ 5.2 കിലോഗ്രാം ഭാരമുള്ള ഒരു ആൺകുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തത് ഒരു വൈദ്യശാസ്ത്ര അത്ഭുതമായി. സാധാരണയായി ഒരു നവജാതശിശുവിന് 2.8 മുതൽ 3.2 കിലോഗ്രാം വരെയാണ് ഭാരമുണ്ടാകാറ്. എന്നാൽ ഈ കുഞ്ഞിന് അതിന്റെ ഇരട്ടിയോളം ഭാരമുണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 34 കാരിയായ ശുഭാംഗി നഗരത്തിലെ റാണി ദുർഗാവതി എൽജിൻ ആശുപത്രിയിൽ വെച്ച് സിസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് സഹായിച്ച ഡോക്ടറും ആശുപത്രി ജീവനക്കാരും കുഞ്ഞിനെയും കൈകളിലേന്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ശുഭാംഗിയുടെ കുടുംബാംഗവും Read More…
‘ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്രചെയ്ത്’ പിഞ്ചുകുഞ്ഞ് ! ഓൺലൈനിൽ ഹൃദയം അലിയിക്കുന്നു വീഡിയോ
ആളുകൾക്ക് പെട്ടെന്ന് സന്തോഷം നൽകുന്ന എന്തോ ഒന്ന് കുഞ്ഞുങ്ങളിലുണ്ടെന്ന് കാണിക്കുന്നു സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ . വീഡിയോയിൽ, മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞ് ട്രെയിനിലെ എയർ കണ്ടീഷൻഡ് കോച്ചിന്റെ താഴത്തെ ബർത്തിൽ സുഖമായി കിടക്കുന്നത് കാണാം. കിടന്നുറങ്ങുന്ന കുഞ്ഞിനോട് അമ്മ ടിക്കറ്റ് ചോദിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.”ടിക്കറ്റ് കാഹേ ഹൈ?” (എവിടെയാണ് നിന്റെ ടിക്കറ്റ്?) എന്ന് അമ്മ ചോദിക്കുമ്പോൾ, കുഞ്ഞ് ചിരിക്കുന്നതും ചിരിയോടൊപ്പം കാലുകൾ ഇളക്കുന്നതും കാണാം. കുഞ്ഞിന്റെ ഈ നിഷ്‌കളങ്കമായ ചിരി ആരുടേയും Read More…
സ്വർണം വാങ്ങാനെത്തിയ യുവതി കുഞ്ഞിനെ ജ്വല്ലറിയിൽ വെച്ച് മറന്ന് വീട്ടിലേക്ക് മടങ്ങി
ഹാസൻ: സ്വർണം വാങ്ങാനെത്തിയ യുവതി സ്വന്തം കുഞ്ഞിനെ ജ്വല്ലറിയിൽവെച്ച് മറന്നു. കർണാടകയിലെ ഹാസനിലെ ഗാന്ധി ബസാറിലെ ജ്വല്ലറിയിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി ജ്വല്ലറിയിലെത്തിയത്. രണ്ടു വയസ്സുള്ള മകളെ റിസപ്ഷൻ കൗണ്ടറിന് സമീപമിരുത്തി സ്വർണം തെരഞ്ഞെടുക്കാൻ പോയി. പിന്നീട് മകളെ മറന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മകളെക്കുറിച്ച് ഓർമ വന്നത്. ഉടൻ പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാൺമാനില്ലെന്ന് പരാതി നൽകുകയായിരുന്നു. എന്നാൽ ഈ സമയം വൻ ട്വിസ്റ്റാണ് ജ്വല്ലറിയിൽ സംഭവിച്ചത്. അമ്മയെ കാണാതെ കരഞ്ഞ കുഞ്ഞ് ജ്വല്ലറിക്ക് Read More…
ലോകത്തെ ഏറ്റവും പ്രായമേറിയ ‘നവജാതശിശു’; 30 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍ നിന്ന് ജനിച്ച് ചരിത്രം സൃഷ്ടിച്ചു…!
ദീര്‍ഘകാലം ശീതീകരിച്ച് സൂക്ഷിക്കപ്പെട്ട ഭ്രൂണത്തെ വളര്‍ത്തിയെടുത്ത് ലോകത്തെ ഏറ്റവും പ്രായമേറിയ കുഞ്ഞ് അമേരിക്കയില്‍ പിറന്നു. ഏകദേശം മൂന്ന് ദശകത്തോളം സൂക്ഷിക്കപ്പെട്ട ഭ്രൂണത്തില്‍ നിന്നും ഉണ്ടായ കുഞ്ഞാണ് ലോകത്തെ ഏറ്റവും പ്രായമേറിയ കുഞ്ഞ് എന്ന റെക്കോഡ് നേടിയിരിക്കുന്നത്. ജൂലൈ 26 ന് ജനിച്ച തദ്ദ്യൂസ് ഡാനിയേല്‍ പിയേഴ്സ് ആണ് ഈ നേട്ടം കൈവരിച്ച പൈതല്‍. ഒഹായോയിലെ ലണ്ടനില്‍ താമസിക്കുന്ന ലിന്‍ഡ്‌സെയും ഭര്‍ത്താവ് ടിം പിയേഴ്സും 1994 ലെ ഭ്രൂണമാണ് ‘ദത്തെടുത്തത്’. ‘ഞങ്ങള്‍ക്ക് പ്രസവം ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ Read More…
‘കൂടും കുടുക്കയുമെടുത്ത് ഇപ്പൊ ഇറങ്ങണം’; ഭർത്താവിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് യുവതി, കാരണം…
ജോലിസ്ഥലത്തെ ധാർമ്മികതയെയും അതിരുകളെയും സംബന്ധിച്ച കാര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരു ദമ്പതികൾ തമ്മിലുണ്ടായ ചൂടേറിയ വഴക്കിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വാദപ്രതിവാദത്തിന് കാരണമായിരിക്കുന്നത്. സിംഗപ്പൂരിൽ നിന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്ന വീഡിയോയിൽ, ഒരു സഹപ്രവർത്തക ഭര്‍ത്താവിനെ ‘ബേബി’ എന്ന് വിളിച്ചതിനു തന്റെ അദ്ദേഹത്തിനെ വീട്ടിൽ നിന്ന് പുറത്തിറക്കി ഭാര്യയായ യുവതി വാതിലടച്ചിരിക്കുന്നതാണ് കാണുന്നത്. വൈറലായ വീഡിയോയിൽ, അപ്പാർട്ട്മെന്റിന് താഴത്തെ പാർക്കിംഗ് സ്ഥലത്ത് ഒരു പുരുഷൻ നിൽക്കുന്നത് കാണാം. ഈ സമയം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ Read More…









