Featured Spotlight

‘അത്രയ്‌ക്കിഷ്‌ടമെങ്കില്‍ ഷിയാകള്‍ ഇറാനിലേക്കു പൊയ്‌ക്കോ!’ വിവാദത്തിന് തിരികൊളുത്തി പാക്‌ സൈനിക മേധാവി

ഇസ്ലാമാബാദ്‌: ഇറാന്‍ വിഷയത്തില്‍ രാജ്യത്തെ ഷിയാ വിഭാഗത്തിന്‌ കര്‍ശന മുന്നറിയിപ്പുമായി പാക്‌ സൈനിക മേധാവി അസിം മുനീര്‍. “നിങ്ങള്‍ക്ക്‌ ഇറാനെ അത്രയധികം ഇഷ്‌ടമാണെങ്കില്‍, എന്തുകൊണ്ട്‌ ഇറാനിലേക്ക്‌ പോകുന്നില്ല” എന്ന്‌ ഷിയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ മുനീര്‍ ചോദിച്ചുവെന്നാണ്‌ ആരോപണം. മാര്‍ച്ച്‌ 19 നാണ്‌ ജനറല്‍ അസിം മുനീര്‍ മുതിര്‍ന്ന ഷിയാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത്‌. അല്ലാമ ഷിഫ നജാഫി, അല്ലാമ നസീര്‍ അബ്ബാസ്‌ തഖ്‌വി എന്നിവരുള്‍പ്പെടെ പാകിസ്‌താനിലെ നിരവധി ഷിയാ ഇസ്ലാമിക പണ്ഡിതര്‍ യോഗത്തില്‍ പങ്കെടുത്തു. മുനീറിന്റെ Read More…

Oddly News

അമ്മയുടെ മുലപ്പാല്‌ കുടിച്ചിട്ടുണ്ടെങ്കില്‍ യുദ്ധക്കളത്തിലേക്ക് വാടാ … അസിം മുനീറിനെ വെല്ലുവിളിച്ച്‌ പാക്ക് താലിബാൻ

കാബൂള്‍: മറ്റു സൈനികരെ കൊല്ലപ്പെടാനായി അയയ്‌ക്കുന്നതിനു പകരം ധൈര്യമുണ്ടെങ്കില്‍ നേരിട്ടു യുദ്ധക്കളത്തിലിറങ്ങി പോരാടാന്‍ പാക്‌ സൈനികമേധാവി ഫീല്‍ഡ്‌ മാര്‍ഷല്‍ അസിം മുനീറിനെയും മറ്റ്‌ ഉയര്‍ന്ന സൈനിക ഉദ്യോഗസ്‌ഥരെയും വെല്ലുവിളിച്ച്‌ തെഹ്‌രിക്‌ ഇ താലിബാന്‍ പാകിസ്‌താന്‍ (ടി.ടി.പി.) ‘ആണാണെങ്കില്‍, അമ്മയുടെ മുലപ്പാല്‌ കുടിച്ചിട്ടുണ്ടെങ്കില്‍ നേരിട്ടു വാ’ എന്നാണു ടി.ടി.പിയുടെ വെല്ലുവിളി. ഏറ്റുമുട്ടലില്‍ 22 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതായും അവരുടെ നിരവധി ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തെന്നും ടി.ടി.പി. അവകാശപ്പെട്ടു. അതേ സമയം, ആക്രമണത്തില്‍ തങ്ങളുടെ 11 സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്‌താന്‍ Read More…