ലോകഹോക്കിയിലെ മുന്‍നിരക്കാരില്‍ പെടുന്നവരാണെങ്കിലും സമീപകാലത്ത് ഇന്ത്യന്‍ ടീം നടത്തുന്ന തരം പ്രകടനം ആരാധകരെ ഞെട്ടിക്കുകയാണ്. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ അഞ്ചില്‍ അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ വെറും ജയത്തിനപ്പുറത്ത് ഗോള്‍മഴ വര്‍ഷിച്ചുകൊണ്ടാണ് മുന്നേറിയത്. കരുത്തരും വമ്പന്മാരുമായ പാകിസ്താനെ വരെ ഇന്ത്യന്‍ ടീം ഗോള്‍മഴയില്‍ മുക്കിക്കളഞ്ഞു. പൂള്‍ എ യില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ടീം അഞ്ചു കളികളില്‍ നിന്നും അടിച്ചുകൂട്ടിയത് 58 ഗോളുകളായിരുന്നു. പൂളിലെ അവസാന മത്സരത്തിലും ഗോള്‍മഴ വര്‍ഷിച്ചുകൊണ്ടാണ് ഏഷ്യന്‍ ഗെയിംസിലെ മെന്‍സ് ഹോക്കിയില്‍ ഇന്ത്യന്‍ Read More…
Tag: Asian Games 2023
ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ക്രിക്കറ്റില്‍ സ്വര്‍ണ്ണം; അഞ്ചു വര്‍ഷത്തിനിടയില്‍ നാലാം ഫൈനല്‍, രണ്ടു കിരീടം
ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ സ്വര്‍ണ്ണം നേടിയത് ഇന്ത്യന്‍ വനിതാടീം വീണ്ടും ചരിത്രമെഴുതി. അഞ്ചു വര്‍ഷമായി കളിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെല്ലാം വെന്നിക്കൊടി പാറിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തുടര്‍ച്ചയായി കളിക്കുന്ന നാലാം ഫൈനലും രണ്ടാമത്തെ കപ്പുമാണ്. ശ്രീലങ്കയെ ഫൈനലില്‍ 19 റണ്‍സിനായിരുന്നു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വുമണ്‍സ് ടീം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയത്. 2017 ല്‍ ഏകദിന ലോകകപ്പില്‍ ഫൈനലില്‍ കടന്ന ഇന്ത്യയുടെ പെണ്‍പുലികള്‍ 2020 ല്‍ ടി20 ലോകകപ്പിലും ഫൈനല്‍ കളിച്ചു. അതിന് ശേഷം കഴിഞ്ഞ Read More…
ഏഷ്യന്‍ഗെയിംസ് ഫുട്‌ബോളില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ നോക്കൗട്ടില്‍; പക്ഷേ കാത്തിരിക്കുന്നത് കൊടുങ്കാറ്റ്
ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഒരുദശകത്തിന് ശേഷം ഇന്ത്യ ചരിത്രം തിരുത്തിയെങ്കിലും പ്രീക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് വമ്പനൊരു കൊടുങ്കാറ്റ്. നായകന്‍ സുനില്‍ഛേത്രിയുടെ ഗോളില്‍ മ്യാന്മറിനെ 1-1ന് സമനിലയില്‍ തളച്ചാണ് ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. റഹീം അലിയെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയിലൂടെ 23-ാം മിനിറ്റില്‍ ഇന്ത്യ ലിഡ് എടുത്തെങ്കിലും അത് നില നിര്‍ത്താനായില്ല. സെന്റര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 74-ാം മിനിറ്റില്‍ ധീരജ് സിങ്ങിനെ മറികടന്നാണ് ക്യാവ് ഹട്വെ മ്യാന്‍മറിന്റെ സമനിലഗോള്‍ നേടി. ഗ്രൂപ്പില്‍ Read More…
തോല്‍വി ഞെട്ടിച്ചത് തന്നെ… പക്ഷേ മലയാളി ചരിത്രമെഴുതി; 10വര്‍ഷത്തിനിടയില്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യഗോള്‍
ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ അഭിമാനം ഉയര്‍ത്തുന്ന അനേകം നിമിഷങ്ങള്‍ മലയാളി താരങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. അത്‌ലറ്റിക്‌സിലും മറ്റു കായിക ഇനങ്ങളിലുമെല്ലാമായിരുന്നു അത്. എന്നാല്‍ ഏഷ്യന്‍ ഗെയിംസിന്റെ ഫുട്‌ബോളിലും ഒരു മലയാളി ചരിത്രമെഴുതി. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഒരു ദശകത്തിന് ശേഷമുള്ള ആദ്യഗോള്‍ കുറിച്ചത് മറ്റാരുമായിരുന്നില്ല. നമ്മുടെ സ്വന്തം കെ.പി. രാഹുലാണ്. ചൈനയ്‌ക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ അഞ്ചു ഗോളുകള്‍ക്ക് തോറ്റെങ്കിലും ആദ്യ പകുതിയില്‍ സമനില പിടിച്ച ഇന്ത്യയുടെ ഏകഗോള്‍ ഈ കേരളബ്‌ളാസ്‌റ്റേഴ്‌സ് താരത്തിന്റേതായിരുന്നു. കളിയുടെ 45 ാം Read More…