ശത്രുദോഷം മാറ്റാനെന്ന പേരിൽ വിളിച്ചു വരുത്തി 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയിൽ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എ വിലങ്ങിലാണ് സംഭവം. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് പൊലീസ് കസ്റ്റഡിയിലായത്. തന്നെ മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിനോട് ചേർന്ന് സ്വകാര്യ ക്ഷേത്രം നടത്തിപ്പുകാരനാണ് ഷാജി. വിവിധതരം പൂജകൾ ക്ഷേത്രത്തിൽ നടത്തിയിരുന്നു. ശത്രു ദോഷം മാറ്റാനായി വീട്ടുകാർക്കൊപ്പം എത്തിയതായിരുന്നു 14 വയസ്സുകാരി. മൂന്ന് തവണ വന്നപ്പോഴും പൂജാരി പീഡിപ്പിച്ചുവെന്നാണ് വിവരം. മാനസിക വിഷമത്തിലായ പെൺകുട്ടി വീട്ടുകാരോട് Read More…
Tag: arrest
കുടുംബം പോറ്റാന്‍ പുരുഷവേഷം കെട്ടി ജോലി ചെയ്തു; യുവതിയെ അറസ്റ്റ് ചെയ്ത് താലിബാൻ
അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ നിന്നുള്ള നൂരിയ എന്ന യുവതിയുടെ വാർത്ത അതീവ സങ്കടകരമാണ്. കുടുംബത്തിലെ ഏക വരുമാനമാർഗമായിരുന്ന പിതാവിൻ്റെ മരണശേഷം, കൊടും ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാനാണ് നൂരിയ പുരുഷവേഷം ധരിച്ച് ജോലിക്ക് ഇറങ്ങിയത്. നൂർ അഹ്‌മദ് എന്ന പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി ഒരു കഫേയിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. എന്നാൽ അടുത്തിടെ താലിബാൻ ഭരണകൂടം ഇവരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. താലിബാൻ അധികാരത്തിൽ വന്നതിനുശേഷം സ്ത്രീകൾക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് നൂരിയയെ Read More…
പ്രതിയെ പൊക്കാനും AI; എഐ വരച്ചുനല്‍കി, യുവതിയെ കൊലപ്പെടുത്തിയ പങ്കാളി അറസ്‌റ്റില്‍
ആഗ്ര: പങ്കാളിയെ കൊലപ്പെടുത്തി വഴിയോരത്തു തള്ളിയ യുവാവിനെ എഐ(നിര്‍മിത ബുദ്ധി) കുടുക്കി. ആഗ്രയിലെ യമുനാ എക്‌സ്‌പ്രസ് വേയുടെ ഓരത്ത് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ഈ മാസം ആറിനു യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. എ.ഐ. സഹായത്തോടെ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു. യുവതിയുടെ കഴുത്തിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. മൃതദേഹം ഇവിടെ ഉപേക്ഷിക്കുന്നതിന് മുമ്പ് മറ്റെവിടെയോവച്ചാണു കൊലപാതകം നടന്നതെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.സംഭവസ്‌ഥലത്ത് ഡോഗ് സ്‌ക്വാഡിനെയും ഫോറന്‍സിക് സംഘത്തെയും എത്തിച്ചു പരിശോധന നടത്തി. മരിച്ച Read More…
മറ്റൊരു വിവാഹം കഴിച്ചു, കാമുകന്റെ ഭാര്യ വനിതാഡോക്ടര്‍ക്ക് HIV അടങ്ങിയ രക്തം കുത്തിവച്ച് യുവതി, അറസ്റ്റ്
കർണൂൽ ∙ ആന്ധ്രാപ്രദേശിലെ കുർണൂലിൽ എച്ച്ഐവി അടങ്ങിയ രക്തം വനിത ഡോക്ടർക്ക് കുത്തിവെച്ച സംഭവത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറുടെ രക്തത്തിലാണ് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവച്ചത്. വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു. ഡോക്ടർ വിവാഹിതനായതിനു പിന്നാലെയുണ്ടായ പകയാണ് ഭാര്യയ്ക്ക് നേരെയുണ്ടായ ആക്രമണം. ജനുവരി 10നാണ് കർണൂൽ ത്രീ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. ബി.ബോയ വസുന്ധര (34), കോങ്ക ജ്യോതി (40), രണ്ട് Read More…
കൂട്ടുകാരിയെ ബുര്‍ഖ ധരിപ്പിച്ചു; അഞ്ച് മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരേ മതപരിവര്‍ത്തനത്തിന് കേസ്!
ബറേലി: കൂട്ടുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ ബുര്‍ഖ ധരിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത അഞ്ചു മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരേ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. പെണ്‍കുട്ടിയുടെ സഹോദരന്‍ ദക്ഷ് ചൗധരിയുടെ പരാതിയിലാണു കേസ്.കഴിഞ്ഞ ഡിസംബര്‍ 12-നാണു സംഭവം. 15 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കെതിരേയാണു മതപരിവര്‍ത്തന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ 14 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ Read More…
ഹണിട്രാപ്പ്: യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്തു; ആവശ്യപ്പെട്ടത് 10 ലക്ഷം; 17 വയസ്സുകാരി ഉൾപ്പെട്ട നാലംഗ സംഘം അറസ്റ്റില്‍
കണ്ണൂർ∙ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘം ചക്കരക്കല്ലിൽ പിടിയിൽ. കോയ്യോട് സ്വദേശിയിൽ നിന്നും പണം കൈക്കലാക്കാൻ എത്തിയ 17 വയസ്സുകാരി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ചക്കരക്കൽ പൊലീസിന്റെ പിടിയിലായത്. മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരി ചക്കരക്കൽ സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. പരാതിക്കാരനെ കാഞ്ഞങ്ങാട് ഒരു വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു. തുടർന്ന് 10 ലക്ഷം രൂപയോ അല്ലെങ്കിൽ സമാന വിലയുള്ള സ്വർണമോ വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ ആറു Read More…
സ്ത്രീകളുടെ മോഷ്ടിച്ച അടിവസ്ത്രം ധരിച്ച് ഫൊട്ടോയെടുത്തു; ബെംഗളുരുവില്‍ മലയാളി അറസ്റ്റില്‍, മൊബൈലിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ഫ്ലാറ്റുകളിലും വീടുകളില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി ബെംഗളുരുവില്‍ അറസ്റ്റില്‍. ഹെബ്ബഗോഡി ഗണേശ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമല്‍ എന്‍.അജികുമാറെന്ന 23കാരനാണ് പിടിയിലായത്. സമീപത്തെ ഫ്ലാറ്റുകളിലെ ബാല്‍ക്കണികളില്‍ ഉണക്കാനിടുന്ന വസ്ത്രങ്ങള്‍ മോഷണം പോകുന്നുവെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമല്‍ പിടിയിലായത്. ഇയാളുടെ താമസ സ്ഥലത്തു നിന്ന് നൂറുകണക്കിന് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടെത്തി. വീടുകളുടെ ടെറസ്സിലും മറ്റും ഉണങ്ങാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയായിരുന്നു അമലിന്റെ രീതി. എന്നാൽ വെറുമൊരു മോഷണമല്ല ഇയാൾ നടത്തിയിരുന്നതെന്ന് പോലീസ് Read More…
ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടശേഷം അടുത്ത് പായ വിരിച്ചു കിടന്നുറങ്ങിപ്പോയി; യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട ശേഷം അതിനോടുചേര്‍ന്നു പായ വിരിച്ചു കിടന്നുറങ്ങിപ്പോയ യുവാവ് പിടിയില്‍. പ്രഭാത സവാരിക്കിറങ്ങിയവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വെള്ളയില്‍ പോലീസാണ് യുവാവിനെ പിടികൂടിയത്. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) പിടിയിലായത്. മണല്‍പ്പരപ്പില്‍ പേപ്പര്‍ വിരിച്ച് കഞ്ചാവ് ഇലകള്‍ ഉണങ്ങാനായി നിരത്തിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്തുതന്നെ പായ വിരിച്ചു കിടന്നുറങ്ങുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന കോഴിക്കോട് ബീച്ചില്‍ പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങുന്ന റാഫിയുടെ Read More…
പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയായി; പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റില്‍
കട്ടപ്പന: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി നിര്‍ബന്ധപൂര്‍വം ലൈംഗികബന്ധത്തിന് ഉപയോഗിച്ച് ഗര്‍ഭിണിയാക്കിയതായാണ് കേസ്. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയും അവര്‍ വണ്ടന്‍മേട് പോലീസിനു വിവരം കൈമാറുകയും ആയിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിയായ പ്രതിക്ക് 18 വയസ് പൂര്‍ത്തിയായതേയുള്ളുവെന്നു പോലീസ് Read More…









