Featured Sports

പിഴയോട് പിഴ, അർജന്റീന താരങ്ങൾക്ക് വിലക്കും കോടികളുടെ പിഴയും!, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്

സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പിലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അര്‍ജന്റീന ടീമിനും പ്രമുഖ താരങ്ങള്‍ക്കും ശിക്ഷ വിധിച്ചിരിക്കുകയാണ് ഫിഫയുടെ അച്ചടക്ക സമിതി. സ്‌പെയിനെതിരായ ഫൈനല്‍ മത്സരത്തിന് ശേഷമുണ്ടായ കൈയാങ്കളിയെത്തുടര്‍ന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പുറമെ മൂന്ന് അര്‍ജന്റീന താരങ്ങള്‍, ഒരു സ്പാനിഷ് താരം, ടീമിന്റെ സഹ കോച്ച് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതിന്റെ ഭാഗമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഏകദേശം മൂന്ന് കോടി രൂപ (3,21,000 യുഎസ് ഡോളര്‍) പിഴ ചുമത്തുകയും, അടുത്ത രണ്ട് ഹോം മത്സരങ്ങളില്‍ കാണികളുടെ എണ്ണം Read More…

Featured Sports

വിരമിക്കൽ സൂചന?… ‘താങ്കൾ ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്നറിയില്ല, ഐ ലവ് യു, പാ….’: വികാരനിർഭരനായി മെസ്സി

പിതാവിന്റെ മരണത്തിനു പിന്നാലെ വികാരനിർഭരമായ കുറപ്പുമായി അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. പിതാവും തന്റെ മാനേജറുമായിരുന്ന ഹോർഹെ മെസ്സിയുടെ വേർപാടിലുണ്ടായ ആഘാതത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് താരം വിരമിക്കൽ സൂചന നൽകിയത്. പിതാവില്ലാതെ ഇനി എത്രനാൾ തന്റെ ഫുട്ബോൾ കരിയർ തുടരാൻ സാധിക്കുമെന്ന് അറിയില്ലെന്ന് മെസ്സി കുറിച്ചു. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്‌മാർ തുടങ്ങിയവരും ഈ കുറിപ്പിനു താഴെ അനുശോചനം രേഖപ്പെടുത്തി. ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഹോർഹെ മെസ്സി കഴിഞ്ഞയാഴ്ച റൊസാരിയോയിൽ വച്ചാണ് Read More…