Sports

കൊളംബിയ പ്രതികാരം ചെയ്തു, റോഡ്രിഗ്രസിന്റെ മികവ് ; അര്‍ജന്റീനയെ വീഴ്ത്തി

കേരളത്തില്‍ വളരെയേറെ ആരാധകരുള്ള ലാറ്റിനമേരിക്കന്‍ ടീമുകളായ ബ്രസീലും അര്‍ജന്റീനയും ലോകകപ്പ് യോഗ്യതാറൗണ്ടില്‍ വന്‍ അട്ടിമറിക്ക് ഇരകളായി. ബ്രസീല്‍ പരാഗ്വേയോട് ഒരു ഗോളിന്റെ തോല്‍വിയുടെ ചൂടറിഞ്ഞപ്പോള്‍ ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന അര്‍ജന്റീന കൊളംബിയയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. അസിസ്റ്റിലും ഗോളടിയിലും മികവ് കാട്ടുന്ന മിഡ്ഫീല്‍ഡ് മാസ്റ്റര്‍ ജെയിംസ് റോഡ്രിഗ്രസായിരുന്നു കൊളംബിയന്‍ നിരയിലെ കേമന്‍. കോപ്പാ അമേരിക്ക ഫൈനലില്‍ ഏറ്റ പരാജയത്തിന് കൊളംബിയ ഒടുവില്‍ മറുപടി പറഞ്ഞു. കോപ്പാ അമേരിക്ക ഫൈനലില്‍ പരിക്കേറ്റതിന് പിന്നാലെ ബഞ്ചിലിരിക്കുന്ന മെസ്സി ഇല്ലാതെയായിരുന്നു ലോകചാംപ്യന്മാര്‍ Read More…

Sports

നാടകീയം: വിവാദ ഗോൾ പിൻവലിച്ചു, കാണികളില്ലാതെ 3 മിനിറ്റ് കളി; ഒടുവിൽ അർജന്റീന തോറ്റു

ഒളിമ്പിക്‌സിലെ ഉദ്ഘാടന മത്സരമായ അര്‍ജന്റീനയും മൊറാക്കോയും തമ്മിലുള്ള മത്സരത്തില്‍ നാടകീയമായ രംഗങ്ങളും അപ്രതീക്ഷിത ട്വിസ്റ്റും. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയിൽ കലാശിച്ചെന്ന് കരുതിയ മത്സരം, സമനില ഗോൾ ഓഫ് സൈഡാണെന്ന് ഒരു മണിക്കൂറിന് ശേഷം റഫറി വിധിച്ചതോടെ ലോകചാമ്പ്യന്മാര്‍ക്ക് മൊറോക്കോക്കെതിരെ തോൽവി. ഇൻജറി ടൈമിന്റെ പതിനാറാം മിനിറ്റിൽ ക്രിസ്റ്റ്യൻ മെഡീന നേടിയ ഗോളിൽ അർജന്റീന സമനില നേടിയതായി പ്രഖ്യാപിച്ചെങ്കിലും, വാർ പരിശോധനയിൽ ഗോൾ അനുവദിച്ച തീരുമാനം റഫറി പിൻവലിക്കുകയായിരുന്നു. ഒന്നാം പകുതിയില്‍ അര്‍ജന്റീനയ്ക്ക് Read More…

Featured Sports

കോപ്പയില്‍ മധുരപ്പതിനാറ്; ഏറ്റവും കൂടുതല്‍ കപ്പുനേട്ടമെന്ന റെക്കോഡ് അര്‍ജന്റീനയ്ക്ക്, ജയം മെസ്സി ഇല്ലാതെ

കൊളംബിയയെ ഏകപക്ഷീയമായ ഒരുഗോളിന് ഫൈനലില്‍ തകര്‍ത്തതിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ടീം കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ചരിത്രമെഴുതി. അധികസമയത്ത് മാര്‍ട്ടീനസ് നേടിയ ഗോളില്‍ വിജയം നേടിയ മെസ്സിയും കൂട്ടരും ഒന്നിലധികം റെക്കോഡുകളാണ് എഴുതിച്ചേര്‍ത്തത്. കളിയുടെ 112 ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയ്ക്ക് കിരീടം ഉറപ്പിച്ച് മാര്‍ട്ടീനസിന്റെ ഗോള്‍ വന്നത്. വിജയത്തോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കപ്പുനേട്ടമെന്ന റെക്കോഡ് അര്‍ജന്റീന നേടി. അര്‍ജന്റീനയുടെ ഷോകേസില്‍ 16 കിരീടങ്ങളാണ് എത്തിയിരിക്കുന്നത്. നേരത്തേ 15 കിരീടമുള്ള ഉറുഗ്വേയെയാണ് അര്‍ജന്റീന പിന്നിലാക്കിയത്. ഇതിനൊപ്പം കൊളംബിയയുടെ 28 Read More…

Sports

കോപ്പ കഴിയുമ്പോള്‍ അര്‍ജന്റീനയുടെ വലിയ താരം ലിയോണേല്‍ മെസ്സി കളം വിട്ടേക്കും

ലോകത്തുടനീളമുള്ള ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പോടെ ലിയോണേല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോള്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന കോപ്പ അമേരിക്ക അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീമിനൊപ്പം ലയണല്‍ മെസ്സിയുടെ അവസാന അധ്യായത്തെ അടയാളപ്പെടുത്തും. മിക്കവാറും അമേരിക്കയിലാകും മെസ്സിയുടെ കരിയര്‍ അവസാനിക്കുക. ടൂര്‍ണമെന്റില്‍ ലോകകപ്പ് ജേതാവിന് 37 വയസ്സ് തികയും. യൂറോപ്പില്‍ രണ്ടു പതിറ്റാണ്ടിന് ശേഷം അമേരിക്കയിലെ ഇന്റര്‍മിയാമിയില്‍ ചേര്‍ന്നിരിക്കുന്ന മെസ്സി വിരമിക്കല്‍ തീയതി നിശ്ചയിച്ചിട്ടില്ല. 2026 ല്‍ ആറാമത്തെ ലോകകപ്പ് കളിക്കാന്‍ താരത്തിന് Read More…

Sports

ക്ലോഡിയോ എച്ചെവേരിയെ കൂട്ടിലാക്കി മാഞ്ചസ്റ്റര്‍ സിറ്റി ; അര്‍ജന്റീനയുടെ വളര്‍ന്നുവരുന്ന താരം മെസ്സിയുടെ പിന്‍ഗാമി

ജനുവരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഔദ്യോഗികമായി ചേര്‍ന്ന അര്‍ജന്റീനയുടെ വളര്‍ന്നുവരുന്ന താരം ക്ലോഡിയോ എച്ചെവേരി മെസ്സിയുടെ പിന്‍ഗാമിയാകുമെന്ന് പ്രവചനം. അണ്ടര്‍ 17 ലോകകപ്പിലെ തകര്‍പ്പന്‍ താരമായ എച്ചെവേരിക്കായി മാഞ്ചസ്റ്റര്‍സിറ്റി വലയെറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 ലോകകപ്പിലെ തകര്‍പ്പന്‍ താരങ്ങളില്‍ ഒരാളായിരുന്നു 18-കാരന്‍. ബാഴ്സലോണ ഉള്‍പ്പെടെയുള്ള നിരവധി എലൈറ്റ് യൂറോപ്യന്‍ ടീമുകള്‍ ലാ ആല്‍ബിസെലെസ്റ്റെയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ശക്തമായ കളിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. എന്നിരുന്നാലും, പെപ് ഗാര്‍ഡിയോളയുടെ ടീം എതിരാളികളില്‍ നിന്നുള്ള എല്ലാ മത്സരങ്ങളെയും മറികടന്ന് യുവ കളിക്കാരനുമായി ഒരു കരാര്‍ Read More…

Sports

അര്‍ജന്റീനിയന്‍ ആരാധകരെ തല്ലി ബ്രസീലിയന്‍ പോലീസ്, ഗ്രൗണ്ടില്‍ വാക്ക് തര്‍ക്കവുമായി മെസ്സി, ബ്രസീല്‍ തോറ്റ മത്സരം സംഭവബഹുലം

എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല വഴിയായി തോന്നിയതിനാലാണ് ലോക്കര്‍ റൂമിലേക്ക് തിരിച്ചു പോയതെന്ന് ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി. ഒരു ദുരന്തം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ അങ്ങിനെ ചെയ്തതെന്നും മെസ്സി പറഞ്ഞു. ലോകകപ്പ് യോഗ്യതയുടെ ലാറ്റിനമേരിക്കന്‍ മത്സരത്തില്‍ ഇന്ന് ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള മത്സരത്തില്‍ കാണികള്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ബ്രസീലിയന്‍ പോലീസ് എത്തി അര്‍ജന്റീന ആരാധകരെ തല്ലിയിരുന്നു. മത്സരം ഒരു ഗോളിന് ജയിച്ച ശേഷം, അര്‍ജന്റീനിയന്‍ കളിക്കാര്‍ തങ്ങളുടെ ആരാധകരോടൊപ്പം ‘മരിച്ച ബ്രസീലിന് ഒരു മിനിറ്റ് നിശബ്ദത’ എന്ന Read More…

Sports

64 നോബോളുകള്‍; 16 ഓവറില്‍ 350 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്; അര്‍ജന്റീന ചിലിക്കെതിരേ ട്വന്റി20 യില്‍ അടിച്ചത് 450 റണ്‍സ്….!!

ലോകഫുട്‌ബോളിലെ അതികായന്മാരാണ് ലാറ്റിനമേരിക്കക്കാര്‍. ലോകചാംപ്യന്മാരായ അര്‍ജന്റീനയും അയല്‍ക്കാരായ ചിലിയും ഫുട്‌ബോളില്‍ നിറഞ്ഞുനില്‍ക്കുന്ന രാജ്യങ്ങളാണ്. എന്നാല്‍ പറഞ്ഞുവരുന്നത് ഈ രണ്ടുരാജ്യങ്ങളും തമ്മില്‍ നടന്ന ഒരു ക്രിക്കറ്റ് മാച്ചിനെക്കുറിച്ചാണ്. അതും ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ ഫോര്‍മാറ്റായ ടിട്വന്റിയെക്കുറിച്ച്. വനിതാക്രിക്കറ്റില്‍ ഇരുരാജ്യങ്ങളുടേയും ടീമുകള്‍ ഏറ്റുമുട്ടിയമത്സരം റെക്കോഡുകളുടെ പൊടിപൂരം നിറഞ്ഞതായിരുന്നു. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ഏറ്റവും വലിയ കൂട്ടുകെട്ട്, ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍, ഏറ്റവും കൂടുതല്‍ നോബോളുകള്‍ എന്നിങ്ങനെ റെക്കോഡുകള്‍ പലതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അര്‍ജന്റീന 20 Read More…