വിമാനത്താവളത്തില്‍ ബാഗുകളെടുക്കാന്‍ കാത്തു നില്‍ക്കുമ്പോള്‍ കണ്ട വളരെ കൗതുകകരമായ കാഴ്ച്ച സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍ അനൂപ് സോണി. ടെര്‍മിനല്‍ 2ല്‍ ബാഗ് കാത്തുനില്‍ക്കുമ്പോളാണ് കണ്‍വയര്‍ ബെല്‍റ്റിലൂടെ ഒരു ജോഡി ബോക്‌സര്‍ ഒഴുകി വരുന്ന കാഴ്ച്ച താരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം ഇതിന്റെ വീഡിയോ പങ്കുവച്ചു. എന്നാല്‍ ബാഗ് കാത്ത് നിന്നവരാരും തന്നെ ബോക്‌സര്‍ എടുത്തില്ല. ലഗേജ് നോക്കിനിന്നവര്‍ കൂട്ടചിരിയിലായി. ‘ദേ എന്റെ കണ്‍മുന്നില്‍ നടന്ന കാര്യമാണിത്. കൃത്യമായി പറഞ്ഞാല്‍ ഡല്‍ഹിവിമാനത്താവളത്തിലെ ടെര്‍മിനല്‍ 2വിലെ കണ്‍വയര്‍ ബെല്‍റ്റില്‍. Read More…