Crime

62-കാരിയുടെ കൊലപാതകം; പോലീസിന് വൻവീഴ്ച, നിരപരാധിയെ ആദ്യംപ്രതിയാക്കി, യഥാർഥ പ്രതികൾ ദമ്പതിമാർ

തോട്ടപ്പള്ളിയില്‍ തനിച്ചു താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്‌. കൊലപാതകവുമായി ബന്ധപ്പെട്ടു ദമ്പതികള്‍ പിടിയില്‍. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ വയോധികനു കൊലപാതകത്തില്‍ പങ്കില്ലെന്നും കണ്ടെത്തി.കരുനാഗപ്പള്ളിയില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന തൃക്കുന്നപ്പുഴ മുട്ടേകാട്ടില്‍ സൈനുലാബ്‌ദീനും(കൊച്ചുമോന്‍ – 44) ഭാര്യ അനീഷയും ചേര്‍ന്നാണ്‌ കൊലചെയ്‌തതെന്നു പോലീസ്‌ അറിയിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്‌.പി: കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലര്‍ച്ചെ മൈനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. കഴിഞ്ഞ 17നാണ്‌ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. കേസില്‍ മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട്ടില്‍ Read More…

Crime

രാത്രിയാത്ര സുഹൃത്തുക്കൾക്കൊപ്പം; തിരിച്ചെത്തിയപ്പോൾ അച്ഛൻ കഴുത്തുഞെരിച്ചു കൊന്നു, അമ്മ കൈകൾ പിടിച്ചുവെച്ചു, ഞെട്ടിക്കുന്ന വിവരം

ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം മകൾ സുഹൃത്തുക്കളുമൊത്ത് സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് ജോസ് മോൻ. പ്രതിയെ പൊലീസ് വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലുടനീളം ശാന്തനായാണ് ജോസ് മോൻ പെരുമാറിയത്. എയ്ഞ്ചൽ‌ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് രാത്രി പുറത്തു പോയിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു മണിക്കൂറോളം പുറത്തു ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണ് പതിവെന്നും ഇവർ‌ പറയുന്നു. ഇതിനു മുൻപും പിതാവ് എയ്ഞ്ചലിനെ പലതവണ ഇക്കാര്യത്തിൽ വിലക്കിയിരുന്നുവെന്നാണ് വിവരം. നാട്ടുകാരിൽ ചിലർ Read More…