രാജ്യം 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ മനുഷ്യരുടെ ദാരിദ്ര്യം മറികടക്കാന്‍ നമീബിയന്‍ സര്‍ക്കാര്‍ കാട്ടുമൃഗങ്ങളെ വേട്ടയാടി മാംസം വിതരണം ചെയ്യാന്‍ ആലോചിക്കുന്നു. ഇപ്പോള്‍ ആനകളും ഹിപ്പോകളും സീബ്രകളും ഉള്‍പ്പെടെ 700-ലധികം വന്യമൃഗങ്ങളെയാണ് കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നത്. അടിസ്ഥാന ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെടുന്ന ജനങ്ങള്‍ക്കിടയില്‍ മാംസം വിതരണം ചെയ്യാനാണ് ഭരണകൂടത്തിന്റെ ഉദ്ദേശം. 100 മ്ളാവുകള്‍, 30 ഹിപ്പോകള്‍, 60 എരുമകള്‍, 50 മാനുകള്‍, 100 നീല വന്യമൃഗങ്ങള്‍, 300 സീബ്രകള്‍, 83 ആനകള്‍ എന്നിവയുള്‍പ്പെടെ Read More…