Celebrity

താന്‍ സിംഗിളാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കീര്‍ത്തി ; അത് ആരെക്കുറിച്ചാണെന്ന് ആരാധകര്‍

തെന്നിന്ത്യന്‍ നായികമായിരില്‍ സുന്ദരിയായ കീര്‍ത്തി സുരേഷിന് ഇപ്പോള്‍ അവസരങ്ങളുടെ കുത്തൊഴുക്കാണ്. സൗന്ദര്യവും അഭിനയമികവും കൊണ്ട് അനേകം ആരാധകരുടെ പ്രിയപ്പെട്ട നായികയായി മാറിയിട്ടുള്ള താരം ‘രഘു താത്ത’യുടെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ്. അടുത്തിടെ നടി പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ചും അവ തന്റെ ജീവിതത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നും സൂചിപ്പിച്ചത് ആരാധകരെ അമ്പരപ്പിലാക്കിയിരിക്കുകയാണ്. താരം തമാശയ്ക്ക് നല്‍കിയ ഒരു സൂചന ഇപ്പോള്‍ ആരാധകരെയും അമ്പരപ്പിച്ചിട്ടുണ്ട്. എസ്എസ് മ്യൂസിക്കുമായുള്ള ഒരു സംഭാഷണത്തിനിടെ, കീര്‍ത്തി സുരേഷിനോട് മനസ്സിലുള്ള ഭാവി പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷ പറയാന്‍ Read More…

Celebrity

മീരാചോപ്രയുടെ അശ്ളീല വീഡിയോ പ്രചരിക്കുന്നു ; നിയമനടിപടിയുമായി പോരാട്ടത്തിനൊരുങ്ങി നടി

തമിഴും തെലുങ്കിലും ഹിന്ദിയും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ അനേകം സിനിമകള്‍ ചെയ്തിട്ടുള്ള നടി മീരാചോപ്ര ഇന്ത്യയില്‍ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്. നടിയുടെ സ്വകാര്യ വീഡിയോ ലീക്കായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയതോടെ നിയമനടപടിക്കൊരുങ്ങുകയാണ് താരം. വൈറല്‍ വീഡിയോയ്ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുള്ള നടി വീഡിയോ വ്യാജമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യാജവീഡിയോ ഷെയര്‍ ചെയ്തവരുമായി ആശയവിനിമയം നടത്തിയ മീരാചോപ്ര സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അതെടുത്തു മാറ്റാനുള്ള പോരാട്ടത്തിലാണ്. വീഡിയോയുടെ സ്രോതസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് നടിയിപ്പോള്‍. സിനിമയില്‍ നന്നായി തുടങ്ങിയ നടിക്ക് പെട്ടെന്ന് തന്നെ Read More…

Celebrity

23 കിലോ ഭാരം കുറച്ചതിന്റെ വേദന നിറഞ്ഞ ‘നീണ്ടകഥ’ വെളിപ്പെടുത്തി നേഹ ധൂപിയ

ബോളിവുഡ് താരം നേഹ ധൂപിയയുടെ വെയ്റ്റ്ലോസ് ജേര്‍ണിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രത്യേകിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘ബാഡ് ന്യൂസ്’ ട്രെയിലറില്‍ നേഹയുടെ ഈ മാറ്റം വളരെ വ്യക്തമായി കാണാനും സാധിയ്ക്കുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ നടി 23 കിലോ ശരീരഭാരം കുറച്ചതിനെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിയ്ക്കുന്നു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം തന്റെ പുതിയ ശരീരത്തിന്റെ മാറ്റം അംഗീകരിയ്ക്കാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്ന് ധൂപിയ വെളിപ്പെടുത്തി. ശരീരഭാരം കുറയ്ക്കാനുള്ള തന്റെ യാത്ര ഒരു വര്‍ഷം മുമ്പ് തന്നെ Read More…

Movie News

ഇന്ത്യയില്‍ അധികമാരും അറിയാത്ത ഈ നടി കാനില്‍ ചരിത്രമെഴുതി ; ആരാണ് ഈ അനസൂയ സെന്‍ഗുപ്ത ?

ഇത് അന്താരാഷ്ട്രവേദിയില്‍ ഇന്ത്യന്‍ ചലച്ചിത്രവേദി രചിക്കുന്ന മറ്റൊരു ഇതിഹാസം. വിഖ്യാതമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിനയത്തിന് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി നടി അനസൂയ സെന്‍ഗുപ്ത ചരിത്രമെഴുതി. വെള്ളിയാഴ്ച (മെയ് 24), പ്രശസ്തമായ ഫെസ്റ്റിവലിന്റെ അണ്‍ സെര്‍ടൈന്‍ റിഗാര്‍ഡ് സെഗ്മെന്റില്‍ ദി ഷെയിംലെസ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. വിറയാര്‍ന്ന കരങ്ങളാല്‍ പുരസ്‌ക്കാരം നടി ക്വിയര്‍ കമ്മ്യൂണിറ്റിക്കും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും സമര്‍പ്പിച്ചു. ‘സമത്വത്തിനു വേണ്ടി പോരാടാന്‍ നിങ്ങള്‍ വിഡ്ഢികളാകേണ്ടതില്ല, കോളനിവല്‍ക്കരണം ദയനീയമാണെന്ന് അറിയാന്‍ നിങ്ങള്‍ കോളനിവല്‍ക്കരിക്കപ്പെട്ടിട്ടില്ല – Read More…

Movie News

കൃതിസാനനൊപ്പം ഹോളി ആഘോഷിച്ച് യുവസുന്ദരന്‍ ; യുകെ കോടീശ്വരന്‍ കബീര്‍ ബാഹിയയുമായി നടി പ്രണയത്തില്‍?

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയൊട്ടുക്കും ആരാധകരെ നേടിയെടുത്ത താരമാണ് നടി കൃതിസാനന്‍. ഒട്ടേറെ ഹിറ്റു ചിത്രങ്ങളുടെ ഭാഗമായി സാമൂഹ്യമാധ്യമങ്ങളില്‍ ഉടനീളം വന്‍ ഫോളോവേഴ്‌സിനെയും നേടിയിട്ടുള്ള നടിയുടെ ഓരോ നീക്കവും ആരാധകര്‍ ആകാംഷയോടെയാണ് കാണുന്നത്. അടുത്തിടെ നടിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിശേഷം യുകെ ആസ്ഥാനമായുള്ള കബീര്‍ ബാഹിയയുമായി താരത്തിന്റെ ഡേറ്റിംഗിനെക്കുറിച്ചാണ്. നടി കബീറുമൊത്തുള്ള ഹോളി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് കഥകള്‍ തുടങ്ങിയത്. കബീറുമായുള്ള ബന്ധത്തെക്കുറിച്ച് റെഡ്ഡിറ്റില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ട് താരം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഹോളി ഫോട്ടോ പങ്കിട്ടു. Read More…

Movie News

നടി അരുന്ധതി നായര്‍ വെന്റിലേറ്ററില്‍ ; ജീവന് വേണ്ടി പൊരുതുകയാണെന്ന് സഹോദരി

നടി അരുന്ധതി നായര്‍ക്ക് ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 14 ന് നടി അപകടത്തി പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും സഹോദരി ആരതി ഇപ്പോള്‍ തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ ഒരു പ്രസ്താവന ഇറക്കി. അരതി അരുന്ധതിയെ ടാഗ് ചെയ്യുകയും മൂന്ന് ദിവസം മുമ്പ് തന്റെ സഹോദരിക്ക് ഒരു അപകടമുണ്ടായെന്നും അവളുടെ ആരോഗ്യം ഗുരുതരമാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അവര്‍ എഴുതി, ”തമിഴ്നാട്ടിലെ പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി. എന്റെ Read More…

Celebrity

15 മിനിറ്റിന് 2.5 കോടി വാങ്ങിയ നടി ; മിനിറ്റിന് 16.64 ലക്ഷം ; 9 വര്‍ഷമായി ഒരു സിനിമയും ചെയ്യാതെ അപ്രത്യക്ഷയായി

2000 ന്റെ തുടക്കത്തില്‍ ഒരു മിനിറ്റ് അഭിനയിക്കുന്നതിന് 16 ലക്ഷം രൂപ പ്രതിഫലം വാങ്ങിയ നടിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? പതിനേഴാം വയസ്സില്‍ താരമായി ഉയര്‍ന്ന അവര്‍ ഒമ്പതു വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. കാലക്രമേണ മറന്നു പോകുന്ന നിരവധി താരങ്ങളെ ബോളിവുഡ് കണ്ടിട്ടുണ്ട്. 2000-കളില്‍ വലിയ ഹിറ്റുകളുണ്ടായ മൂന്ന് വര്‍ഷം ’50 മോസ്റ്റ് ഡിസൈറബിള്‍ വിമന്‍’സ് പട്ടികയില്‍ ഇടം നേടിയ ബോളിവുഡ് താരം ബിപാഷാ ബസുവിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 2013ല്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, മുംബൈയിലെ സഹാറ Read More…