Hollywood

ഹോളിവുഡ് വിട്ടത് മികച്ച തീരുമാനം ; ഫാമില്‍ ജീവിക്കാനും മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും ഇഷ്ടപ്പെടുന്ന ഹോളിവുഡ് നടി

ശാന്തമായ കാര്‍ഷിക ജീവിതത്തിനായി മമ്മ മിയ നടി അമാന്‍ഡ സെയ്ഫ്രഡ് ഹോളിവുഡ് വിട്ടത് വാര്‍ത്തയല്ല, പക്ഷേ ഇപ്പോള്‍ നഗരത്തിന്റെയും കാര്‍ഷിക ജീവിതത്തിന്റെയും ആനുകൂല്യങ്ങള്‍ തുറന്നുപറയുകയാണ് നടി. നഗരതിരക്കിലേക്ക് തിരിച്ചുവരാന്‍ ഗ്രാമത്തിലെ ശാന്തമായ ജീവിതം കൂടുതല്‍ ഊര്‍ജ്ജവും ഉന്‌മേഷവും നല്‍കുന്നതാണെന്ന് നടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോളിവുഡില്‍ നിന്ന് മാറി ന്യൂയോര്‍ക്കിലെ അപ്‌സ്റ്റേറ്റില്‍ ഒരു വീട് ഉണ്ടാക്കാന്‍ അമന്‍ഡ തീരുമാനിച്ചത്. തന്റെ ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ഒരു സ്വീറ്റ് ഫാമിലി ഹോം നിര്‍മ്മിക്കുകയും ചെയ്തു. സ്വകാര്യതയ്ക്കും സമാധാനത്തിനും പ്രകൃതിക്കും Read More…

Crime

എംഡിഎംഎ യുമായി സീരിയൽ നടി ഷംനത്ത് അറസ്റ്റിൽ

പരവൂർ: എം.ഡി.എം.എയുമായി സീരിയൽ നടി അറസ്റ്റില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ ഷംനത്താണ് (പാർവതി 36) പരവൂർ പൊലീസിന്റെ പിടിയിലായത്. പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പോലീസ് കണ്ടെത്തിയത്. പരവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Movie News

രജനീകാന്തിന്റെ കാമുകിയായും ഭാര്യയായും അമ്മയായും തിളങ്ങിയ നടി; താരത്തിനൊപ്പം ചെയ്തത് 22 സിനിമകള്‍

ഇന്ത്യന്‍ സിനിമയിലുടനീളമുള്ള കലാകാരന്മാര്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം ഒരു സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ആഗ്രഹിക്കുന്നു. ടി ജെ ജ്ഞാനവേലിന്റെ വേട്ടൈയാന്‍ എന്ന ചിത്രം രജനിആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജയിലറിന് ശേഷം രജനികാന്തിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ആയിരിക്കുവാന്‍ വേണ്ടതെല്ലാം സിനിമ ഉറപ്പാക്കിയിട്ടുണ്ട്. രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് Read More…

Celebrity

ഇന്ത്യന്‍ ക്ലിയോപാട്ര; ഗോള്‍ഡന്‍ ബുട്ടാവര്‍ക്കുള്ള ബനാറസി സാരി ഗൗണില്‍ കരീന

പ്രായം വെറും നമ്പര്‍ മാത്രമാണ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പല സെലിബ്രൈറ്റികളും. ഫാഷന്റെയും ഫിറ്റ്നെസിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് കരീന കപൂര്‍. താരം ഇപ്പോള്‍ തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ബനാറസി സാരി ഗൗണിലുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗോല്‍ഡന്‍ ബുട്ടാവര്‍ക്കുള്ള ബനാറസി സാരി ഗൗണ്‍. സാരിയില്‍ ഗോള്‍ഡന്‍ ബ്രൊക്കേഡ് വര്‍ക്കുകളും ഉണ്ട്.വസ്ത്രത്തിനോട് അനുയോജിച്ച നിലയിലുള്ള രത്നങ്ങള്‍ പതിച്ച സിംപിള്‍ മാലയും കമ്മലും മോതിരവുമാണ് ആഭരണങ്ങള്‍. മേക്കപ്പും വളരെ സിംപിളാണ്. ന്യൂഡ് Read More…

Movie News

സിനിമയിലും ബിസ്സിനസ്സിലും തിളങ്ങുന്ന സുന്ദരി; പ്രീതി സിന്റ വേണ്ടെന്നുവച്ചത് 600 കോടി

സിനിമയിലും ബിസിനസ്സിലും ഒരു പോലെ തിളങ്ങുന്ന നടിയാണ് പ്രീതിസിന്റ. വിദേശിയെ വിവാഹം ചെയ്ത് വിദേശത്ത് കഴിയുന്ന നടി ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ഉടമസ്ഥയായി ബിസിനസ്സിലും തിളങ്ങുന്നു. സിനിമയില്‍ നിന്നും സമ്പാദിച്ച പണം ക്രിക്കറ്റില്‍ നിക്ഷേപിക്കുന്ന നടി പക്ഷേ ഒരിക്കല്‍ തന്നെത്തേടിവന്ന നൂറ് കോടിയുടെ ഒരു വമ്പന്‍ഭാഗ്യം തള്ളിക്കളഞ്ഞത് കേട്ടിട്ടുണ്ടോ? പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കമല്‍ അംരോഹിയുടെ മകനായ ഷാന്‍ദാര്‍ അംരോഹി പ്രീതി സിന്റയെ മകളെപ്പോലെയാണ് കണക്കാക്കിയിരുന്നത്. ആ സ്‌നേഹത്തില്‍ നിന്നുകൊണ്ട് അദ്ദേഹം തന്റെ സ്വത്ത് Read More…

Crime

മലയാളത്തിലും അഭിനയിച്ച ഡോക്ടറായ നടി; സസ്പെന്‍ഷനിലാക്കിയത് മൂന്ന് IPSകാരെ

അടുത്തിടെ ആന്ധ്രാപ്രദേശില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ നിയമത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ പേരിലാണ് നടിയും മോഡലുമായ കാദംബരി ജേത്വാനി വാര്‍ത്തകളില്‍ നിറഞ്ഞത്. ഒരിക്കല്‍ മെഡിസിന് പഠിക്കുകയും പിന്നീട് മോഡലിംഗിലേക്ക് തിരിയുകയും നടിയായി മാറുകയും ചെയ്ത ഒരു മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മകള്‍ മലയാളം ഉള്‍പ്പെടെയുള്ള അനേകം സിനിമകളില്‍ നായികയായിട്ട് അഭിനയിച്ചിട്ടുള്ള താരമാണെന്ന് എത്രപേര്‍ക്കറിയാം? തനിക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന നടിയുടെ Read More…

Celebrity

പരാജയചിത്രങ്ങളുടെ ഘോഷയാത്ര ; എന്നാല്‍ ഒറ്റരാത്രികൊണ്ട് ഈ നടി നാഷണല്‍ ക്രഷ് ആയി മാറി

വര്‍ഷങ്ങളായി ബോളിവുഡില്‍, നിരവധി പുതുമുഖങ്ങള്‍ അരങ്ങേറ്റം കുറിയ്ക്കാറുണ്ട്. എന്നാല്‍ പ്രേക്ഷകരില്‍ ശാശ്വതമായ സ്വാധീനം ചെലുത്താന്‍ കുറച്ച് പേര്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. എന്നിരുന്നാലും, ഭാഗ്യവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ ഒരു പുതുമുഖത്തിന് അവര്‍ക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഉയരത്തിലേക്ക് എത്താന്‍ സാധിയ്ക്കും. തൃപ്തി ദിമ്രിയുടെ കാര്യത്തില്‍ ഇത് സത്യമാണെന്ന് തന്നെ പറയേണ്ടി വരും. 2017-ലെ മോം എന്ന ചിത്രത്തിലൂടെയാണ് അവര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കരിയറിലെ ആദ്യ നാളുകളില്‍ ചെറിയ ചെറിയ വേഷമായിരുന്നു തൃപ്തിയ്ക്ക് ലഭിച്ചിരുന്നു. 2017-ല്‍ Read More…

Celebrity

അന്ന് ഗ്യാസ് വാങ്ങാന്‍പോലും പണമില്ലാതിരുന്നു ; ഇന്ന് പ്രായം കുറഞ്ഞ ശതകോടീശ്വരിമാരില്‍ ഒരാളാണ് ഈ നടി

കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു കാലത്ത് ഗ്യാസ് പോലും വാങ്ങാന്‍ പണമില്ലാതിരുന്ന നടി ഇന്ന് എക്കാലത്തെയും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ചില സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ സമ്പന്നയായ നടിയാണ് ഇവര്‍. 10000 കോടിയുടെ ആസ്തിയുള്ള ഈ നടി മറ്റാരുമല്ല സെലീന ഗോമസ് ആണ്. സെലീന ഗോമസ് ഒരു അമേരിക്കന്‍ ഗായികയും നടിയും നിര്‍മ്മാതാവും ബിസിനസുകാരിയുമാണ്. അടുത്തിടെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരില്‍ ഒരാളെന്ന നേട്ടവും സെലീന കൈവരിച്ചു. Read More…

Movie News

വിവാഹനിശ്ചയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടി മേഘ ആകാശ്

തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളിലെ പ്രമുഖയായ മുഖമായി മാറിയിട്ടുണ്ട് മേഘ ആകാശ്. അഭിനയ മികവ് കൊണ്ട് മാത്രമല്ല, അടുത്തിടെ നടത്തിയ വ്യക്തിപരമായ പ്രഖ്യാപനത്തിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. 2017ല്‍ നിഥിനൊപ്പം അഭിനയിച്ച ലൈ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ ആദ്യമായി തരംഗമായത്. ഈ വിജയത്തെത്തുടര്‍ന്ന് 2018-ലെ ഹിറ്റ് ചല്‍ മോഹന്‍ രംഗയില്‍ നിഥിനുമൊത്തുള്ള മറ്റൊരു കൂട്ടുകെട്ടും കണ്ടെത്തി. 2019-ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനികാന്ത് അഭിനയിച്ച പേട്ടയിലൂടെയാണ് തമിഴിലും അരങ്ങേറി. 2021-ല്‍ സല്‍മാന്‍ ഖാന്‍ അഭിനയിച്ച രാധേ എന്ന Read More…