ഛത്തീസ്ഗഡിലെ റായ്പൂരിൽ അമിതവേഗതയിൽ വന്ന കാർ ഒരു സ്കൂട്ടറിൽ ഇടിച്ചുകയറി മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന റഷ്യൻ യുവതിക്കൊപ്പം വാഹനം ഓടിച്ചിരുന്ന അഭിഭാഷക സുഹൃത്തും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന യുവതി അമിതവേഗത്തിൽ കാറോടിച്ച് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച് , റഷ്യൻ യുവതി കാർ ഓടിച്ചിരുന്ന തന്റെ അഭിഭാഷക സുഹൃത്തിന്റെ മടിയിൽ ഇരിക്കുകയായിരുന്നു. ഇത് റോഡിൽ അദ്ദേഹത്തിന്റെ കാഴ്ചയ്ക്ക് തടസ്സമായി എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കാറിൽ ‘ഇന്ത്യാ ഗവൺമെന്റ് സ്റ്റിക്കർ’ പതിച്ചിരുന്നു. റായ്പൂരിലെ വിഐപി Read More…
Tag: accident
അടിച്ച് പൂസായി കാമുകിയുടെ കാറില്‍ നിന്നും വീണ് ഭര്‍ത്താവ് മരിച്ചു; ഭാര്യ ആവശ്യപ്പെട്ടത് 82,000 യുഎസ് ഡോളർ നഷ്ടപരിഹാരം
മദ്യപിച്ച് ലക്കുകെട്ട് കാമുകിയുടെ കാറില്‍നിന്നും പുറത്തേക്ക് തെറിച്ചുവീണു മരണത്തിനിരയായ പുരുഷന്റെ കാര്യത്തില്‍ നഷ്ടപരിഹാരമായി ആറു ലക്ഷം യുവാന്‍ ചോദിച്ച ഭാര്യയുടെ ഹര്‍ജി കോടതി തള്ളി. ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ പക്ഷേ കാറില്‍ മതിയായ സുരക്ഷ പാലിക്കാതിരുന്ന കാമുകിക്ക് 60,000 യുവാന്‍ പിഴയിട്ടു. വാങ് എന്ന് പേരുള്ള യുവാവാണ് വിവാഹേതര ബന്ധത്തിന്റെ ഭാഗമായി കാമുകി ലിയുവിന്റെ കാറില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ യാത്ര ചെയ്ത് അപകടത്തില്‍ പെട്ടത്. 2023 ജൂലൈയിലെ ഒരു രാത്രിയില്‍, ലിയു ഡ്രൈവ് ചെയ്യുന്നതിനിടെ Read More…
ഫോട്ടോഗ്രാഫര്‍ക്ക് വിചിത്ര മരണം ; ക്യാമറയുമായി പിന്നിലേക്ക് നടന്നു കയറിയത് വിമാനത്തിന്റെ പ്രൊപ്പല്ലറിലേക്ക്
ഫോട്ടോയെടുക്കുന്നതിനിടയില്‍ ക്യാമറയുമായി പിന്നോക്കം നടന്നു വിമാന്തിന്റെ പ്രൊപ്പലറില്‍ കുടുങ്ങി യുവ ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. 37 കാരിയായ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ മിസ് അമാന്‍ഡ ഗല്ലഗര്‍ ആണ് മരണമടഞ്ഞത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ്, വിമാനത്തില്‍ കയറുന്നവരുടേയും പുറത്തുകടക്കുന്നവരുടെയും ഫോട്ടോകള്‍ പകര്‍ത്തുന്നതിനിടയില്‍ അശ്രദ്ധമായി പുറകോട്ടുപോയി വിമാനത്തിന്റെ ചലിച്ചുകൊണ്ടിരിക്കുന്ന പ്രൊപ്പല്ലറില്‍ തട്ടുകയായിരുന്നു. കന്‍സാസിലെ സബര്‍ബന്‍ വിചിറ്റയിലെ എയര്‍ ക്യാപിറ്റല്‍ ഡ്രോപ്പ് സോണില്‍ വെച്ചായിരുന്നു അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 2:40 ഓടെ നടന്ന സംഭവത്തില്‍ ഗല്ലാഗറിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണമടഞ്ഞതായി Read More…
നടിയുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ക്ക് ദാരുണാന്ത്യം
ചെന്നൈയിലെ ജാഫർഖാൻപേട്ടില്‍ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു. തമിഴ് നടി രേഖ നായരുടെ കാറിടിച്ചാണ് അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന്‍ മഞ്ചൻ മരിച്ചത്. അപകട സമയത്ത് മഞ്ചന്‍ മദ്യലഹരിയില്‍ റോഡരികില്‍ കിടക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം കാർ നിർത്തിയില്ല, പരിക്കേറ്റയാളെ ആശുപത്രിലെത്തിച്ചത് സമീപവാസികളാണ്. കെകെ നഗർ സർക്കാർ ആശുപത്രിയിലും പിന്നീട് രായപ്പേട്ട സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും മഞ്ചൻ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗിണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. Read More…
കടല്‍ത്തീരത്ത് കുഴികുത്തുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടു ജര്‍മ്മന്‍കുട്ടികള്‍ മരണമടഞ്ഞു
ഡെന്‍മാര്‍ക്കിലെ കടല്‍ത്തീരത്ത് കുഴികുത്തുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് ജര്‍മ്മന്‍ കുട്ടികള്‍ മരിച്ചു. ഞായറാഴ്ച നോര്‍ത്ത് ജുട്ട്ലന്‍ഡിലെ നോറെ വോറുപോയര്‍ ബീച്ചില്‍ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് മുകളിലേക്ക് മണ്‍കൂന തകര്‍ന്ന് വീണു മണ്ണുമൂടി മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആണ്‍കുട്ടികള്‍ മരിച്ചതായി ആരോഗ്യ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറഞ്ഞു. സംഭവം ഒരു ‘ദാരുണമായ അപകട’മായി അവര്‍ കണക്കാക്കുന്നു. മ്യൂണിക്കില്‍ നിന്ന് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ആണ്‍കുട്ടികളെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ 40 മിനിറ്റോളം മണലിനടിയില്‍ കുടുങ്ങിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ Read More…
കരളില്‍തറച്ച കുപ്പിച്ചില്ലുമായി 53 കാരന്‍ കഴിഞ്ഞത് 9വര്‍ഷം ; ഇത്രയുംവര്‍ഷം ജീവിച്ചത് ഡോക്ടര്‍മാരെ ഞെട്ടിച്ചു
കരളില്‍ തറച്ച കുപ്പിച്ചില്ലുമായി 53 കാരന്‍ ജീവിച്ചത് ഒമ്പത് വര്‍ഷം. വാരിയെല്ലിന് താഴെ വേദനയും അസ്വസ്ഥതയും അനുഭവിച്ചിരുന്ന ഒരു റഷ്യക്കാരന്‍ പരിശോധനയ്ക്ക് ചെന്നപ്പോള്‍ വലിപ്പമുള്ള ഗ്ലാസ് കഷണം തറച്ചിരിക്കുന്നതായി കണ്ടു ഞെട്ടുകയായിരുന്നു. പേര് വെളിപ്പെടുത്താത്ത മനുഷ്യന്‍ റഷ്യയിലെ കിറോവ് റീജിയണല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിലാണ് പരിശോധനയ്ക്ക് ചെന്നത്. തന്റെ ശരീരത്തിന്റെ വലതുവശത്ത്, വാരിയെല്ലുകള്‍ക്ക് താഴെയായി മൂര്‍ച്ചയുള്ള വേദനയും അസ്വസ്ഥതയും വളരെക്കാലമായി അനുഭവപ്പെട്ടിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഇയാള്‍ പരിശോധനയ്ക്ക് തയ്യാറായത്. ദീര്‍ഘനാള്‍ അതു സഹിച്ചു നടന്നെങ്കിലും ഒടുവില്‍ തന്റെ പ്രശ്നത്തിന് Read More…
മലഞ്ചെരുവില്‍ കാര്‍ ഓടിച്ചു റീല്‍സ് എടുക്കുന്നതിനിടെ വാഹനം മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം- വീഡിയോ
മലഞ്ചെരുവില്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടിയില്‍ പിന്നോട്ടെടുത്ത കാര്‍ 300 അടി താഴ്ചയില്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. റീല്‍സിനായി സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയ സുഹൃത്തിന് ഞെട്ടല്‍. മഹാരാഷ്ട്രയില്‍ നടന്ന സംഭവത്തില്‍ 23 വയസ്സുള്ള ശ്വേതാ ദീപക് സുര്‍വാസേയായിരുന്നു മരണമടഞ്ഞത്. സൂരജ് സഞ്ജൗ മുലെ എന്ന 25 കാരി കൂട്ടുകാരിയാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. സുഹൃത്ത് ഡ്രൈവിംഗ് പഠിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്വേത ദീപക് സുര്‍വാസെ യുവതി ഏല്‍പ്പിച്ചിരുന്നു. അതിന്റെ ഭാഗമായി വീഡിയോ ചിത്രീകരിക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെ Read More…
യജമാനന്‍ മലയിടുക്കില്‍ കാര്‍ മറിഞ്ഞ് അപകടത്തില്‍ പെട്ടു ; നാലുമൈല്‍ ഓടി നായ സഹായത്തിന് ആളെ കൊണ്ടുവന്നു
മനുഷ്യര്‍ക്ക് നായ സഹായമായി മാറിയതിന്റെയും നന്ദി കാട്ടിയതിന്റെയും നൂറായിരം കഥയെങ്കിലുമുണ്ടാകും. എന്നാല്‍ അപകടത്തില്‍ പെട്ട ബ്രാന്‍ഡന്‍ ഗാരറ്റിന്റെ കഥ അല്‍പ്പം വ്യത്യസ്തമാണ്. തന്റെ നാലു നായ്ക്കളുമായി ഒറിഗോണിലെ പര്‍വതപാതയില്‍ സഞ്ചരിക്കുമ്പോള്‍ അപകടത്തില്‍ പെട്ട യജമാനനെ രക്ഷിക്കാന്‍ നായകളില്‍ ഒന്ന് സഞ്ചരിച്ചത് നാലു മൈല്‍ മരുഭൂമിയും പാതകളും. ഒറിഗോണിലെ പര്‍വതങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഗാരറ്റ് സഞ്ചരിച്ച പിക്കപ്പ് മറിഞ്ഞു. യുഎസ് ഫോറസ്റ്റ് സര്‍വീസ് റോഡ് 39-ല്‍ ആയിരുന്നു അപകടം. അപകടത്തില്‍ ഗാരറ്റിന് പരിക്കേറ്റു. നാല് നായ്ക്കളില്‍ ഒന്ന് സഹായത്തിനായി Read More…
അപകടത്തില്‍പ്പെട്ടാല്‍ വാഹനം റോഡിൽനിന്നു മാറ്റാന്‍ പോലീസ് വരുന്നതുവരെ കാക്കണോ ?
റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് അസാധാരണമല്ല. എന്നാല്‍ പലപ്പോഴും വാഹനമോടിക്കുന്ന വ്യക്തികളും വാഹനത്തിലുണ്ടായിരുന്നവരും അപകടം നടന്നശേഷം എന്തുചെയ്യണം എന്നറിയാതെ അമ്പരന്നു നില്‍ക്കാറുണ്ട്. അപകടം സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദവും ഇതിനു കാരണമാകുന്നു. എന്നാല്‍ ഉത്തരവാദിത്വമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.പലരുടെയും തെറ്റായ ധാരണയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങൾ തൽസ്ഥാനത്ത് നിന്ന് മാറ്റരുത് എന്നുള്ളത്, പലപ്പോഴും ഇത് മറ്റ് അപകടത്തിന് കാരണമായേക്കാം. റോഡ് ചട്ടങ്ങൾ 2017-ൽ പരിഷ്കരിച്ച് Read More…