Movie News

ആരുപറഞ്ഞു വേര്‍പിരിഞ്ഞെന്ന് ?ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹവേദിയില്‍ ഒരുമിച്ച് നൃത്തം ചവിട്ടി

കുറേ നാള്‍ മുമ്പ് വരെ ബോളിവുഡിലെ പ്രധാന വിശേഷം അഭിഷേക് ബച്ചന്‍ – ഐശ്വര്യാറായി വേര്‍പിരിയല്‍ വാര്‍ത്തകളായിരുന്നു. എന്നാല്‍ എല്ലാ ഗോസിപ്പിനെയും തള്ളി അടുത്തിടെ ഇരുവരും ഐശ്വര്യ ബച്ചന്റെ കസിന്‍ ശ്ലോക ഷെട്ടിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുത്തു. പൂനെയില്‍ നടന്ന വിവാഹത്തില്‍ ഐശ്വര്യ റായിയും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും ഒരുമിച്ച് പങ്കെടുക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ബണ്ടി ഔര്‍ ബബ്ലി’ എന്ന സിനിമയിലെ ‘കജ്‌രാരേ…’ എന്ന ഗാനത്തിനൊപ്പം ഐശ്വര്യയും അഭിഷേകും ഹൃദയം Read More…

Celebrity

ആദ്യസിനിമ പരാജയം;  ഇന്ന് ബോളിവുഡ് സ്റ്റാറായ ഭര്‍ത്താവിനെക്കാള്‍ നാലിരട്ടി സമ്പന്ന; ആരാണ് ആ നടി ?

ബോളിവുഡിലെ ഏറ്റവും വലിയ നടിമാരില്‍ ഒരാളാണ് ഐശ്വര്യ റായ് ബച്ചന്‍. മാത്രമല്ല, അവരെ സിനിമ മേഖലയില്‍ ബ്യൂട്ടീ ക്വീന്‍ എന്നാണ് അറിയപ്പെടുന്നത്.  ഐഷിന്റെ അവിശ്വസനീയമായ യാത്രയെ നമ്മള്‍ പ്രശംസിക്കുമ്പോളും അവര്‍ ജീവിതത്തില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.   മിസ്സ് വേള്‍ഡ് എന്ന സൗന്ദര്യ മത്സരത്തിലൂടെയാണ് ഐശ്വര്യ തന്റെ സിനിമ കരിയര്‍ ആരംഭിച്ചത്. 1994-ല്‍ ഐശ്വര്യ മിസ്സ് വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് തൊട്ടു പിന്നാലെയാണ് രാജാ ഹിന്ദുസ്ഥാനിയില്‍ ആമിര്‍ ഖാനൊപ്പം നായികയായി അഭിനയിക്കാന്‍ ഐശ്വര്യയ്ക്ക് Read More…

Celebrity

ഈ താരദമ്പതികളുടെ ആസ്തി 1000 കോടി; ദുബായില്‍ 16 കോടിയുടെ ആഡംബരവില്ല

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവര്‍ക്ക് ഏതാണ്ട് 1056 കോടിയാണ് ആസ്തി. അതില്‍ കൂടുതല്‍ പങ്കും റിയല്‍ എസ്റ്റേറ്റിലാണ് ഇരുവരും നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് വീടുകള്‍ ഇരുവര്‍ക്കുമുണ്ട്. ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റില്‍ സ്ഥിതിചെയ്യുന്ന ആഡംബര വില്ലയും അതില്‍പ്പെടും. 2015ലാണ് സാങ്ച്വറി ഫോള്‍ഡ് എന്ന പോഷ് മേഖലയില്‍ സ്ഥിതിചെയ്യുന്ന വില്ല താരങ്ങള്‍ സ്വന്തമാക്കിയത്.16 കോടിയാണ് വില വരുന്നത്. ഹോം ഓട്ടോമേഷന്‍, ഹോം തിയറ്റര്‍, സ്വിമ്മിങ് പൂള്‍ തുടങ്ങിയവ ഇവിടെയുണ്ട്. റിസോര്‍ട്ടിന്റ Read More…

Movie News

അഭിഷേക് ബച്ചനുമായുള്ള ഡേറ്റിംഗ് ;  മൗനം വെടിഞ്ഞ് നിമ്രത് കൗര്‍, “എനിക്ക് എന്തു ചെയ്യാന്‍ കഴിയും”

ഗോസിപ്പ് കോളങ്ങളില്‍ അടുത്തിടെ നിറഞ്ഞു നില്‍ക്കുന്ന പേരാണ് ബോളിവുഡ് നടി നിമ്രത് കൗറിന്റേത്. അഭിഷേക് ബച്ചനുമായുള്ള ഡേറ്റിംഗ് കിംവദന്തികളാണ് പ്രധാനമായും പാപ്പരാസികളുടെ കണ്ടുപിടുത്തം. ഇരുവരും ദസ്വി എന്ന സിനിമയിലാണ് ഒരുമിച്ച് അഭിനയിച്ചത്. ഐശ്വര്യയുമായി അഭിഷേകിന്റെ ഡിവോഴ്‌സ് വാര്‍ത്തകള്‍ നിലനില്‍ക്കുന്നതും നിമ്രത്-അഭിഷേക് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണവുമായി. ഇപ്പോള്‍ അഭിഷേക് ബച്ചനുമായുള്ള ഡേറ്റിംഗ് കിംവദന്തികളെ കുറിച്ച് തുറന്ന് പറയുകയാണ് നിമ്രത്. ഒരു അഭിമുഖത്തിലാണ് നടി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. ”എനിക്ക് എന്തു ചെയ്യാന്‍ കഴിയും, Read More…

Movie News

അഭിഷേക്ബച്ചനുമായി അഭിപ്രായവ്യത്യാസങ്ങളുണ്ട് ; ആഷിന്റെ പഴയ ഇന്റര്‍വ്യൂ വൈറലാകുന്നു

ബോളിവുഡിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ദമ്പതിമാരില്‍ ഒരാളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും വ്യക്തിത്വം കൊണ്ടും ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി കൊണ്ടും ആരാധകരെ വളരെക്കാലമായി ആകര്‍ഷിച്ചിട്ടുണ്ട്. സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നതിനിടയില്‍ അടുത്തിടെ വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട് ഇവരുടെ ദാമ്പത്യം തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ഇരുവരും പിരിയുന്ന അവസ്ഥയിലാണെന്നാണ് കേള്‍ക്കുന്നത്. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിലേക്കുള്ള അവരുടെ വെവ്വേറെ വരവ് ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായി. വിവാഹമോചനത്തിന്റെ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തതോടെ Read More…

Movie News

വിവാഹമോചനത്തെക്കുറിച്ച് പോസ്റ്റ് ; അഭിഷേക് ബച്ചന്‍ ലൈക്ക് ചെയ്തത് എന്തിന്?

വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെ അഭിഷേക് ബച്ചന്‍ പാപ്പരാസികുടെ റഡാറില്‍. ‘വിവാഹമോചനം എളുപ്പമല്ലെന്നും പ്രണയം നഷ്ടപ്പെടുന്നതിനെക്കുറിച്ചും പറഞ്ഞ ഒരു പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തത് നിമിഷങ്ങള്‍ക്കകം ആരാധകര്‍ പിടിച്ചെടുത്തു. ഐശ്വര്യ റായുമായുള്ള വിവാഹമോചനത്തിന്റെ സൂചനയായിരുന്നോ അതെന്നായിരുന്നു പലരുടേയും സംശയം. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തൊട്ടുപിന്നാലെ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ ഐശ്വര്യ റായ് ഒറ്റയ്ക്ക് പ്രത്യക്ഷപ്പെട്ടതിനെയും മാധ്യമങ്ങള്‍ കൂട്ടിവായിച്ചിരുന്നു. എഴുത്തുകാരിയും ജേര്‍ണലിസ്റ്റുമായ ഹീന ഖണ്ഡേല്‍വാള്‍ പങ്കിട്ട പോസ്റ്റില്‍, സ്നേഹക്കാന്‍ എളുപ്പമല്ലാതാകുമ്പോൾ ദീര്‍ഘകാല Read More…

Celebrity Featured

ഐശ്വര്യാറായി എന്ന ബിസിനസ് വുമണ്‍; സിനിമയ്ക്ക് വാങ്ങുന്നത് 10 കോടി, ആസ്തി 776 കോടി

ബോളിവുഡിലെ മുന്‍നിര നായികയാണെങ്കിലും സിനിമാജീവിതം ആരംഭിച്ച തമിഴില്‍ ഇടയ്ക്കിടെ ഐശ്വര്യാ റായി വന്നു പോകാറുണ്ട്. വിഖ്യാത സംവിധായകന്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. സിനിമ വന്‍ ഹിറ്റാകുകയും നടിയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമയ്ക്ക് പുറമേ കൈനിറയെ പരസ്യചിത്രങ്ങളിലും അഭിനയിക്കുന്ന നടി റീയല്‍ എസ്‌റ്റേറ്റ് പോലെയുള്ള മേഖലകളിലും കൈ വെച്ചിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബിസിനസ് വുമണ്‍ കൂടിയാണ് ആഷ്. താരത്തിന്റെ ആസ്തിമൂല്യം ഏകദേശം 776 കോടി രൂപയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന Read More…

Movie News

അഭിഷേകിന് ചിയര്‍ഗേളായി ഐശ്വര്യറായിയും ആരാധ്യയും

ഓഗസ്റ്റ് 18 ന് പുറത്തിറങ്ങിയ അഭിഷേക് ബച്ചന്റെ ഘൂമര്‍ പ്രേക്ഷക പ്രശംസ നേടുകയാണ്. ടീം ഘൂമറിനൊപ്പമുള്ള ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഘൂമര്‍ എന്ന് എഴുതിയ കറുത്ത ടീഷര്‍ട്ട് ധരിച്ച് അഭിഷേകിനൊപ്പം ഐശ്വര്യയും ആരാധ്യയും പോസ് ചെയ്തിരിക്കുകയാണ്. ചിത്രത്തില്‍ ഇവര്‍ക്കൊപ്പം സയാമി ഖേര്‍, ആര്‍ ബാല്‍ക്കി എന്നിവരും ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഇടവേളയില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കാനായി അഭിഷേക് ബച്ചന്‍ വെള്ളിയാഴ്ച മുംബൈയിലെ ഒരു തീയേറ്റര്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷാഘാദം ബാധിച്ച ഒരു കായികതാരത്തിന്റെ കഥയാണ് ഘൂമര്‍ Read More…