ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ ആക്ഷേപഹാസ്യ പ്ലാറ്റ്ഫോം ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി) ഭൂരിഭാഗം ഫോളോവേഴ്‌സും പാകിസ്താനികളാണെന്ന ബി.ജെ.പിയുടെ ആരോപണം കണക്കുകൾ നിരത്തി തള്ളിക്കളഞ്ഞ് സ്ഥാപകൻ അഭിജീത്ത് ദിപ്കെ . തന്റെ പേജിന്റെ യഥാർത്ഥ വിവരങ്ങൾ വ്യക്തമാക്കുന്ന അനലിറ്റിക്‌സ് സ്‌ക്രീൻ റെക്കോർഡിങ് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. ഈ വീഡിയോയിലെ ഡാറ്റ അനുസരിച്ച്, പേജിനെ പിന്തുടരുന്നവരിൽ 94.7 ശതമാനം ആളുകളും ഇന്ത്യയിൽ നിന്നുള്ളവരാണ്. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഒരു ശതമാനവും, യു.കെയിൽ നിന്ന് 0.7 Read More…
Tag: Abhijeet Dipke
രാഷ്ട്രീയം വേണ്ട മോനേ… അറസ്റ്റ് പേടി, ഉറങ്ങിയിട്ട് ദിവസങ്ങള്‍; ‘കോക്രോച്ച്പാർട്ടി’ സ്ഥാപകൻ അഭിജീതിന്റെ മാതാപിതാക്കള്‍
ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായ ആക്ഷേപഹാസ്യ കൂട്ടായ്മയുടെ സ്ഥാപകനുമായ അഭിജീത് ദിപ്കെയുടെ രാഷ്ട്രീയ ഇടപെടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് മാതാപിതാക്കൾ രംഗത്ത്. രാഷ്ട്രീയവും തൊഴിലില്ലായ്മയും പരിഹസിച്ച് തുടങ്ങിയ ഈ ഓൺലൈൻ കൂട്ടായ്മക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. എന്നാൽ, മകന്റെ രാഷ്ട്രീയ നിലപാട് കാരണം അവൻ നിയമനടപടികളോ അറസ്റ്റോ നേരിടേണ്ടി വരുമോ എന്ന ഭയത്തിലാണ് തങ്ങളെന്ന് മാതാപിതാക്കൾ തുറന്നുപറഞ്ഞു. ആം ആദ്മി പാർട്ടിയുടെ മുൻ പ്രവർത്തകൻ കൂടിയായ അഭിജീത് ദിവസങ്ങൾക്ക് Read More…
‘കോക്രോച്ച് ജനതാ പാർട്ടി’യിലൂടെ ജെന്‍-സിയുടെ ഹരമായി മാറിയ താരം, ആരാണ് അഭിജീത് ദിപ്കെ?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന യുവാക്കളെ “പാറ്റകൾ” എന്നും “പരാദങ്ങൾ” എന്നും വിളിച്ച് ആക്ഷേപിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്റർനെറ്റിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പേരിൽ ഒരു പരിഹാസ രാഷ്ട്രീയ പ്രസ്ഥാനം രൂപമെടുത്തത്. അപമാനകരമായ ആ വാക്കിനെ ഒരു പോരാട്ട വീര്യമാക്കി മാറ്റി, യുവാക്കളുടെ രാഷ്ട്രീയ സ്വത്വമായി മാറ്റിയെടുത്തത് അഭിജീത് ദിപ്കെ എന്ന യുവാവാണ്. വെറും ഒരു ആഴ്ച മുൻപ് വരെ അമേരിക്കയിലെ ബോസ്റ്റണിൽ ജോലി അന്വേഷിച്ചു നടന്ന ഒരു സാധാരണക്കാരനായിരുന്നു അഭിജീത്.പൂനെയിൽ Read More…



