നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‍ലിം ലീഗിൽ തന്നെ തുടരാൻ തീരുമാനിച്ചു. രാത്രി പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായത്. നേരത്തെ അദ്ദേഹം എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് ശക്തമായ സൂചനകളുണ്ടായിരുന്നു. രണ്ടത്താണിയുമായി സി.പി.എം നേതാക്കൾ ചർച്ചകൾ നടത്തിയ പശ്ചാത്തലത്തിൽ എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും ചേർന്നിരുന്നു. താനൂരിലോ തിരൂരിലോ സീറ്റ് നൽകാമെന്ന വാഗ്ദാനമാണ് സി.പി.എം മുന്നോട്ടുവെച്ചത്. Read More…

