Good News

113 ദശലക്ഷം പഴക്കം! ദിനോസറുകളുടെ കാലത്തെ ‘നരക ഉറുമ്പു’കളുടെ ഫോസിൽ കണ്ടെത്തി

വടക്കുകിഴക്കൻ ബ്രസീലിൽ ജീവിച്ചിരുന്നതും 113 ദശലക്ഷം വർഷം പഴക്കമുള്ളതുമായ ‘നരക ഉറുമ്പിന്റെ’ ഫോസിൽ കണ്ടെത്തി ശാസ്ത്രജ്ഞർ. കറൻ്റ് ബയോളജി ജേണലിൽ ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഗവേഷകർ രേഖപെടുത്തിയിരിക്കുന്നത്. ശാസ്ത്രലോകം ഇന്നോളം കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ഉറുമ്പിന്റെ സ്പെസിമെൻ ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ചുണ്ണാമ്പുകല്ലിൽ സൂക്ഷിച്ചിരുന്ന ഹെൽ ഉറുമ്പുകൾ, ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ മാത്രം ജീവിച്ചിരുന്ന വംശനാശം സംഭവിച്ച ഉപകുടുംബമായ ഹൈഡോമിർമെസിനേയിലെ അംഗമാണ്. “അങ്ങനെ ഞങ്ങളുടെ ടീം ഒരു പുതിയ ഇനം ഉറുമ്പിന്റെ ഫോസിൽ കണ്ടെത്തിയിരിക്കുകയാണ്. Read More…