Movie News

തന്റെ വിവാഹം ഈ വര്‍ഷമല്ല ; കഴിഞ്ഞ വര്‍ഷം തന്നെ കഴിഞ്ഞെന്ന് നടി തപ്‌സി പന്നു

തന്റെ വിവാഹം ആരാധകര്‍ കരുതുന്നത് പോലെ ഈ വര്‍ഷം അല്ല നടന്നതെന്നും അത് 2023 ല്‍ തന്നെ നടന്നിരുന്നതായും തങ്ങള്‍ അത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നെന്നും നടി തപ്‌സി പന്നു. തന്റെ ദീര്‍ഘകാല കാമുകനും ബാഡ്മിന്റണ്‍ കളിക്കാരനുമായ മത്യാസ് ബോയെയാണ് നടി തപ്സി പന്നു വിവാഹം കഴിച്ചത്. അജണ്ട ആജ് തക് 2024-ലെ സെഷനിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

തങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തെ ബാധിക്കുമെന്ന് കരുതിയാണ് മറച്ചുവെച്ചതെന്നും നടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിവാഹിതരായ തങ്ങള്‍ ഈ വര്‍ഷം വിവാഹവാര്‍ഷികം ഉടന്‍ വരികയാണെന്നും പറഞ്ഞു. ”ഞങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതങ്ങള്‍ തമ്മില്‍ വ്യക്തമായ വ്യത്യാസം നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരാളുടെ കരിയറിലെ വിജയങ്ങളും പരാജയങ്ങളും പലപ്പോഴും വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്നു. അനാവശ്യ സമ്മര്‍ദം ഉണ്ടാക്കുന്നു, ഇവ രണ്ടും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും വേണ്ടിയായിരുന്ന ശ്രമിച്ചത്.” നടി പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ചില്‍ ഉദയ്പൂരില്‍ നടന്ന തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കവേ, തപ്സി പറഞ്ഞു, ‘ഞങ്ങള്‍ ഔപചാരികമായ പ്രഖ്യാപനം നടത്താത്തതിനാല്‍ എന്റെ വിവാഹത്തെക്കുറിച്ച് ആളുകള്‍ക്ക് അറിയില്ലായിരുന്നു. വാസ്തവത്തില്‍, ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വിവാഹിതരായത്. ഞങ്ങളുടെ വിവാഹ വാര്‍ഷികം ഉടന്‍ വരുന്നു.

ഈ വര്‍ഷം മാര്‍ച്ച് 23 ന് ഉദയ്പൂരില്‍ വെച്ച് പരമ്പരാഗത ചടങ്ങിലാണ് തപ്സി പന്നു മത്യാസ് ബോയെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അനുരാഗ് കശ്യപ്, പവയില്‍ ഗുലാത്തി, കനിക ധില്ലന്‍ എന്നിവരും അതില്‍ പങ്കെടുത്ത ചുരുക്കം ചില സെലിബ്രിറ്റികളില്‍ ഉള്‍പ്പെടുന്നു.