ബോളിവുഡിലെ നടീനടന്മാരുടെ ആത്യന്തിക സ്വപ്‌നം ഹോളിവുഡില്‍ ഒരു വേഷമാണ്. ഈ സ്വപ്‌നം സഫലമാക്കാന്‍ കഴിഞ്ഞിട്ടുള്ള അപൂര്‍വ്വം നടിമാരുടെ പട്ടികയിലാണ് ഐശ്വര്യാറായിയും പ്രിയങ്കാചോപ്രയും ദീപികാ പദുക്കോണും. മുന്‍നിര ബാനറും വമ്പന്‍ മുതല്‍മുടക്കുമുള്ള ഹോളിവുഡ് സൂപ്പര്‍താര സിനിമകളുമെല്ലാം ഇവര്‍ക്ക് കിട്ടി. എന്നാല്‍ ഹോളിവുഡിലെ താരസുന്ദരി ബോളിവുഡില്‍ അഭിനയിക്കാന്‍ എത്തുന്നു എന്നു കേട്ടാല്‍ ചിലപ്പോള്‍ ഞെട്ടിയേക്കും.
‘എനിവണ്‍ ബട്ട് യു’ എന്ന ചിത്രത്തിലെ നായികയായ ഹോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളായ താരസുന്ദരി സിഡ്‌നി സ്വീനിയുമായി ബന്ധപ്പെട്ടാണ് ഈ വാര്‍ത്ത. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, നടി ഒരു ബോളിവുഡ് പ്രോജക്റ്റില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നു. ഇതിനായി 530 കോടിയിലധികം രൂപയുടെ പ്രതിഫലമാണ് അവരെ തേടിയെത്തിയതെന്നാണ് കേള്‍ക്കുന്നത്.
സണ്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ സിനിമക്കായി 35 ദശലക്ഷം പൗണ്ട് (ഏകദേശം 415 കോടി രൂപ) പ്രതിഫലവും 10 ദശലക്ഷം പൗണ്ട് (ഏകദേശം 115 കോടി രൂപ) സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളും ഉള്‍പ്പെടെയുള്ള ഒരു വലിയ തുകയാണ് നല്‍കിയിട്ടുള്ളത്. സിഡ്നി സ്വീനിയുടെ പ്രശസ്തി ചിത്രത്തിന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പ്രേക്ഷകരെ നേടാന്‍ സഹായിക്കുമെന്ന കണക്കൂകൂട്ടലിലാണ് ഈ നീക്കം. ഒരു ഇന്ത്യന്‍ സെലിബ്രിറ്റിയുമായി പ്രണയത്തിലാകുന്ന ഒരു യുവ അമേരിക്കന്‍ പെണ്‍കുട്ടിയുടെ വേഷമാണ് സിഡ്നി കൈകാര്യം ചെയ്യുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. 2026-ന്റെ തുടക്കത്തില്‍ ന്യൂയോര്‍ക്ക്, പാരീസ്, ലണ്ടന്‍, ദുബായ് എന്നിവിടങ്ങളില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യം ഈ ഓഫര്‍ കേട്ട് സിഡ്നി ഞെട്ടിയെന്നാണ് വിവരം. 45 ദശലക്ഷം പൗണ്ട് എന്നത് വിശ്വസിക്കാന്‍ കഴിയാത്ത തുകയാണ്. ഈ പ്രോജക്റ്റ് അവരുടെ ആഗോള പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഈ സിനിമയിലൂടെ ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം സ്വീനി ഇക്കാരയത്തില്‍ ഇതുവരെ അന്തിമമായി ഒരു തീരുമാനമെടുത്തിട്ടില്ല നിരവധി പ്രോജക്റ്റുകള്‍ നിലവില്‍ അവര്‍ക്ക് മുന്നിലുണ്ടെന്നാണ് വിവരം. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നട്ടില്ല.
സ്വീനി തന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ ദി കോൾ മൈനേഴ്‌സ് ഡോട്ടർ എന്ന് വിളിപ്പേരുള്ള പ്രൊഫഷണൽ ബോക്‌സർ ക്രിസ്റ്റി മാർട്ടിന്റെ വേഷം ചെയ്യാൻ ഒരുങ്ങുകയാണ്. എമ്മി ജേതാവ് മെറിറ്റ് വെവർ, കാറ്റി ഒ’ബ്രയാൻ, ഏഥൻ എംബ്രി, ജെസ് ഗാബർ, ചാഡ് കോൾമാൻ, ബ്രയാൻ ഹിബ്ബാർഡ്, ടോണി കവലറോ, ഗിൽബർട്ട് ക്രൂസ് എന്നിവരാണ് അണിയറയില്‍. കാതറിൻ ഫ്യൂഗേറ്റിന്റെ കഥയെ അടിസ്ഥാനമാക്കി സംവിധായകൻ മിറ ഫൗൾക്‌സിനൊപ്പം മിറ ഫൗൾക്‌സും ചേർന്ന് ക്രിസ്റ്റിയുടെ രചന നിർവ്വഹിച്ചിരിക്കുന്നു. ഈ പ്രോജക്ടിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് സ്വീനി.




