Celebrity

മകള്‍ക്കൊപ്പം സുസ്മിത സെന്‍: ദുര്‍ഗാപൂജയില്‍ താരം എത്തിയപ്പോള്‍

മുതിര്‍ന്ന ബോളിവുഡ് താരം സുസ്മിത സെന്നിന് നിരവധി ആരാധകരാണ് ഉള്ളത്. കുറച്ചു നാളുകളായി ബിഗ് സ്‌ക്രീനില്‍ നിന്ന് ഇടവേള എടുത്ത അവര്‍ 2020-ല്‍ ക്രൈം ത്രില്ലര്‍ സീരീസായ ആര്യയിലൂടെ അഭിനയത്തിലേയ്ക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം ദുര്‍ഗാപൂജ ആഘോഷിക്കുകയാണ് സുസ്മിത സെന്‍.

ദുര്‍ഗ പൂജയില്‍ പങ്കെടുക്കുന്ന താരങ്ങളുടെ വര്‍ണാഭമായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. അതിനിടയില്‍ സുസ്മിത സെന്‍ മാതാപിതാക്കള്‍ക്കും മകള്‍ അലീസയ്ക്കും ഒപ്പം മുംബൈയിലെ ഒരു ദുര്‍ഗാപൂജ പന്തല്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പിങ്ക് സാരിയായിരുന്നു അവര്‍ ധരിച്ചത്. ആ സാരിയില്‍ അവര്‍ അതി മനോഹരിയായിരുന്നു എന്ന് പറയാതെ വയ്യ. വലിയ കമ്മലുകളും പോണി ടൈയില്‍ ഹെയര്‍ സ്‌റ്റൈയിലും താരത്തിന്റെ ഭംഗി വര്‍ധിപ്പിച്ചു. മകളും ഒപ്പമുണ്ടായിരുന്നു. സുസ്മിത സെന്നിനെ േപാലെ തന്നെ റാണി മുഖര്‍ജി, കിയാര അദ്വാനി, ഹേമമാലിനി, ഇഷ ഡിയോള്‍ തുടങ്ങി നിരവധി താരങ്ങളും ദുര്‍ഗ പൂജയില്‍ പങ്കെടുക്കുന്ന ചി്രതങ്ങള്‍ പുറത്തു വന്നിരുന്നു. ആര്യ 3യാണ് സുസ്മിത സെന്നിന്റെതായി ഇനി റീലിസിങ്ങിന് ഉള്ളത്. അത് നവംബര്‍ 3 ന് റിലീസ് ചെയ്യും.