Sports

പകുതി മത്സരങ്ങള്‍ കൊണ്ട് വിരാട് കോഹ്ലിയുടെ ലോകറെക്കോഡ് തകര്‍ത്ത് സൂര്യകുമാര്‍

വ്യാഴാഴ്ച നടന്ന ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്റെ വെല്ലുവിളി തകര്‍ത്ത് ഒരു ഉജ്ജ്വല അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് വിരാട്‌കോഹ്ലിയുടെ ലോകറെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ്. 113 ഇന്നിംഗ്‌സുകളില്‍ നിന്നും കോഹ്ലി നേടിയ ഈ ലോകറെക്കോഡ് വെറും 61 ഇന്നിംഗ്‌സുകള്‍ കൊണ്ട് സൂര്യകുമാര്‍ മറികടന്നു.

ടി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരത്തിന്റെ കാര്യത്തിലാണ് സൂര്യകുമാര്‍ വിരാട് കോഹ്ലിയ്‌ക്കൊപ്പം എത്തിയത്. ഇരുവരും 15 തവണ ദിവസം പ്‌ളേയര്‍ ഓഫ് ദി മാച്ചായി. കോഹ്ലിയുടെ വെറും പകുതി മത്സരങ്ങളില്‍ നിന്നുമാണ് സൂര്യകുമാര്‍ ഈ നേട്ടമുണ്ടാക്കിയത്. അഫ്ഗാനിസ്ഥാനെതിരേ 28 പന്തില്‍ 53 റണ്‍സെടുത്ത സൂര്യയുടെ മികവില്‍ ഇന്ത്യ 47 റണ്‍സിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി.

രോഹിത് ശര്‍മ്മയും ഋഷഭ് പന്തും നേരത്തെ മടങ്ങിയതിന് പിന്നാലെ ബാറ്റ് ചെയ്യാനിറങ്ങിയ സൂര്യകുമാര്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ 20 ഓവറില്‍ 181 റണ്‍സിലെത്തിച്ചു. ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ നാലാം അര്‍ദ്ധശതകവും താരം നേടി. അഞ്ചുബൗണ്ടറിയും മൂന്ന് സിക്‌റസുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പറന്നത്.

ഇതുവരെ കുറഞ്ഞ സ്‌കോറുള്ള ടൂര്‍ണമെന്റില്‍, മത്സരത്തിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി എന്ന റെക്കോര്‍ഡ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ ആരോണ്‍ ജോണ്‍സിന്റെ പേരിലാണ്. 22 പന്തുകൡ അദ്ദേഹം അര്‍ദ്ധശതകം നേടി. സ്‌കോട്ട്ലന്‍ഡിനെതിരെ മാര്‍ക്കസ് സ്റ്റോയിനിസിന്റെ 25 പന്തില്‍ ഫിഫ്റ്റി രണ്ടാമതും ക്വിന്റണ്‍ ഡി കോക്ക്, ബ്രാന്‍ഡന്‍ മക്കലം എന്നിവരുടെ 26 പന്തില്‍ അര്‍ധസെഞ്ചുറി എന്നിവയാണ് മൂന്നാമത് നില്‍ക്കുന്നത്.