തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘സൂര്യ 45’. കുറച്ചു നാളായി ഈ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം. എന്നാല്‍, ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഷൂട്ടിംഗ് സെറ്റിലെത്തിയ പോലീസ് പെട്ടെന്ന് ചിത്രീകരണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെന്നൈയിലെ കേളാമ്പാക്കം-വണ്ടലൂര്‍ പ്രദേശത്തെ വെളിച്ചൈ ഗ്രാമത്തില്‍ ഷൂട്ടിങ്ങിന് താത്കാലിക സ്റ്റേജുകള്‍ ഒരുക്കിയിരുന്നു, ഇത് കാരണം റോഡ് പെട്ടെന്ന് അടച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ബുദ്ധിമുട്ടിലായി.
തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കേളമ്പാക്കം പോലീസ് സ്ഥലത്തെത്തി മതിയായ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഷൂട്ടിംഗ് നിര്‍ത്തിവച്ചു. താംബരം മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉദ്യോഗസ്ഥര്‍ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഈ ചിത്രം സെപ്റ്റംബറില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത്.
ചിത്രത്തില്‍ സൂര്യയും തൃഷ കൃഷ്ണനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇരുവരും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ഇവരെ കൂടാതെ സ്വാസിക, ഇന്ദ്രന്‍സ്, യോഗി ബാബു, ശിവദ, നട്ടി സുബ്രഹ്മണ്യം, സുപ്രീത് റെഡ്ഡി തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാണ്.
ചിത്രത്തിന്റെ കഥയെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും ഒരു ആക്ഷന്‍ ഡ്രാമയായിരിക്കും ഈ ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് കൂടാതെ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘റെട്രോ’ എന്ന ചിത്രത്തിലും സൂര്യ അഭിനയിക്കും. ഈ ഗ്യാങ്സ്റ്റര്‍ ഡ്രാമ മെയ് 1 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.