മലയാളികളുടെ ആക്ഷൻഹീറോ സുരേഷ് ഗോപി അന്നും ഇന്നും പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരമാണ്. ഒരു രാഷ്ട്രീയ നേതാവായതിനു ശേഷം താരം പറയുന്ന ചില കാര്യങ്ങളും ഇടപെടലുകളും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെ ചോദ്യം ചോദിച്ച് കൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്നതിന്റെ പേരിൽ താരത്തിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു. കേസ് വന്നതിനു പിന്നാലെ താൻ അങ്ങനെ മനസ്സിൽ പോലും കരുതിയിട്ടില്ലെന്നും എങ്കിലും മാപ്പ് പറയുന്നു എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നീട് പലയിടത്തും എത്തിയപ്പോൾ ഈ സംഭവുമായി ബന്ധപ്പെട്ടു ചില തഗ്ഗ് മറുപടികൾ താരം നൽകുകയും ചെയ്തു.
ഇപ്പോഴിതാ എറണാകുളം കവിത തിയേറ്ററിൽ തന്റെ ഏറ്റവും പുതിയ സിനിമയായ ഗരുഡൻ കാണാൻ എത്തിയപ്പോൾ താരം പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ” എന്റെ നഖം പൊട്ടിയിരിക്കുകയാണ് ആരും ചവിട്ടല്ലേ… ” എന്നാണ് താരം പറഞ്ഞത്. താരത്തിനൊപ്പം അഭിരാമിയും സിനിമ കാണാൻ എത്തിയിരുന്നു.
അരുണ്‍ വര്‍മയുടെ സംവിധാനത്തില്‍ മിഥുൻ മാനുവലിന്റെ തിരക്കഥയിൽ പിറന്ന ഗരുഡൻ മലയാള സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
പൊലീസ് വേഷങ്ങളില്‍ എന്നും അമ്പരപ്പിച്ചിട്ടുള്ള സുരേഷ് ഗോപി ഈ സിനിമയിലും പോലീസ് കഥാപാത്രം തന്നെയാണ്. പ്രേക്ഷകര്‍ അതുകൊണ്ട് തന്നെ ഒന്നടങ്കം അതങ്ങേറ്റെടുത്തു.
ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗര്‍, തലൈവാസല്‍ വിജയ്, ദിലീഷ് പോത്തൻ, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കാങ്കോല്‍, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു. മികച്ച പ്രതികരണം നേടി ഗരുഡൻ പ്രദര്‍ശനം തുടരുന്നതിനിടെ നന്ദിയും കുറിച്ചിട്ടിണ്ട് സുരേഷ് ഗോപി. “ലോകമെമ്പാടും നിന്ന് പ്രവഹിക്കുന്ന അതിശക്തമായ റിപ്പോര്‍ട്ടുകള്‍ക്കും പ്രതികരണങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി”, എന്നാണ് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേര്‍ കമന്റുകളുമായി കുറിച്ചിട്ടുണ്ട്.
https://www.instagram.com/reel/CzLtghZJ2Oj/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==