Celebrity

ഐശ്വര്യമായുള്ള ബന്ധം സല്‍മാന് രസിച്ചില്ല, സൂപ്പര്‍സ്റ്റാറെങ്കിലും സിനിമയില്‍നിന്ന് ഔട്ട്, ഇന്ന് 29 കമ്പനികളുടെ ഉടമ

2000-കളുടെ തുടക്കത്തില്‍, ഒരുപാട് പുതിയ അഭിനേതാക്കള്‍ ഹിന്ദി ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നിരുന്നു. എന്നാല്‍ ഒരാള്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചുവെന്ന് തന്നെ പറയാം. കരിയറില്‍ ഉയര്‍ന്നു വന്ന സമയത്ത് ഒരു സൂപ്പര്‍സ്റ്റാറുമായുള്ള തര്‍ക്കം അദ്ദേഹത്തിന്റെ കരിയറിനെ തന്നെ ബാധിച്ചു. പറഞ്ഞു വരുന്നത് ഒരു കാലത്ത് ബോളിവുഡിന്റെ സൂപ്പര്‍താരമായിരുന്ന വിവേക് ഒബ്‌റോയിയെ കുറിച്ചാണ്.

ഐശ്വര്യ റായിയ്ക്കൊപ്പം ഒരു റൊമാന്റിക് കോമഡി ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചു. എന്നാല്‍ ഈ ബന്ധം ഐശ്വര്യയുടെ മുന്‍ കാമുകനായിരുന്ന സല്‍മാന്‍ ഖാനെ പ്രകോപിപ്പിയ്ക്കുകയായിരുന്നു. അര്‍ദ്ധരാത്രിയില്‍ സല്‍മാന്‍ വിവേകിനെ വിളിച്ചതിന് ശേഷം വഴക്ക് ഉണ്ടാക്കുകയും ഇതേക്കുറിച്ച് പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. പരസ്യമായ വഴക്ക് വിവേകിന്റെയും ഐശ്വര്യയുടെയും വേര്‍പിരിയലിലാണ് അവസാനിച്ചത്. തുടര്‍ന്ന് ബോളിവുഡിലെ നിരവധി ആളുകള്‍ വിവേകിനെ പല ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിലേക്കും നയിച്ചു. ഇത് സല്‍മാന്റെ സ്വാധീനം മൂലമാണെന്ന് പലരും ആരോപിച്ചു.

”ഞാന്‍ ബോളിവുഡില്‍ കഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍, ഒരു വിജയിയായ നടനായി. എന്നാല്‍ അതിനുശേഷം ഞാന്‍ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ തുടങ്ങി. എന്റെ കഴിവ് തെളിയിച്ചതിന് ശേഷവും ഞാന്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നു. മറ്റൊരു തരത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. സിനിമകളൊന്നും ഓഫര്‍ ചെയ്യപ്പെടുന്നില്ല. സിനിമയായിരുന്നു എന്റെ വരുമാന സ്രോതസ്സ്. പിന്നീട് എന്റെ ബിസിനസ്സിലൂടെയും സിനിമയില്‍ അഭിനയിച്ചും പരിപാടികള്‍ ചെയ്തും വരുമാനം കണ്ടെത്തി ” – വിവേക് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ഞാന്‍ വൃന്ദാവനില്‍ ഒരു സ്‌കൂള്‍ നടത്തുകയും കാന്‍സര്‍ രോഗികളെ സഹായിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സിനിമകളില്‍ നിന്നുള്ള എന്റെ വരുമാനവും വേഷങ്ങള്‍ കിട്ടുന്നത് നിലയ്ക്കുകയും ചെയ്തപ്പോള്‍ എനിക്ക് ഇതെല്ലാം തുടരാന്‍ കഴിയാതെ വന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്, എനിക്ക് സാമ്പത്തികമായി സുരക്ഷിതത്വം ആവശ്യമാണ്. ഞാന്‍ ആരോടും പണം ചോദിച്ചിട്ടില്ല, ഞാന്‍ എന്റെ പിതാവിനോട് പോലും പണം ചോദിച്ചിട്ടില്ല. അപ്പോഴാണ് ഞാന്‍ സജീവമായി ബിസിനസ്സ് ആരംഭിച്ചത്. റിയല്‍ എസ്റ്റേറ്റില്‍ എത്തി, ചില കമ്പനികള്‍ സ്ഥാപിച്ചു. ചില സാങ്കേതിക കമ്പനികള്‍ വളരെ വലുതായി. ഇന്ന് ഞാന്‍ ഏകദേശം 29 കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് ” – വിവേക് ഒബ്‌റോയ് പറയുന്നു.