നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്കും തമിഴകത്തിനുമൊക്കെ ഒരുപോലെ പ്രിയങ്കരിയായ നടി സുഹാസിനിയുടെ സിനിമരംഗപ്രവേശം. 1983-ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം സുഹാസിനി പിന്നീട് നായികയായെത്തിയിരുന്നു. മമ്മൂട്ടി-സുഹാസിനി കോംപിനേഷന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് സുഹാസിനി. തന്റെ വിശേഷങ്ങളൊക്കെ സുഹാസിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ 23 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സഹതാരങ്ങളുമായുള്ള ഒരു ഒത്തുകൂടലിന്റെ ചിത്രമാണ് താരം പങ്കുവയ്ക്കുന്നത്. ആദ്യകാല നടിമാരായ വിജയ, രജിത എന്നീ താരങ്ങള്‍ക്കൊപ്പം 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഹാസിനി എടുത്ത ചിത്രമാണ് വീണ്ടും റീക്രിയേറ്റ് ചെയ്തിരിക്കുന്നത്.
മഹതി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് താരം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ താരങ്ങള്‍ക്കൊപ്പം വീണ്ടും പോസു ചെയ്തത്. ‘മഹതി ചിത്രീകരണത്തില്‍, 23 വര്‍ഷത്തിന് ശേഷം ഈ കോമ്പിനേഷന്‍ പുനഃസൃഷ്ടിച്ചു. വൈ വിജയ ഗാരുവും രജിതയും ഞാനും. നന്ദി രജിത ” – ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം സുഹാസിനി കുറിച്ചു.
പ്രമുഖ തമിഴ് സംവിധായകനായ മണിരത്‌നത്തെയാണ് സുഹാസിനി വിവാഹം ചെയ്തിരിക്കുന്നത്. സുഹാസിനി ഒരു ഛായാഗ്രാഹക കൂടിയാണ്. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ ഛായാഗ്രാഹക കൂടിയാണ് സുഹാസിനി. സുഹാസിനി, ദീപ്സിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹതി എന്ന തെലുങ്ക് ചിത്രത്തിലാണ് സുഹാസിനി ഇപ്പോള്‍ അഭിനയിക്കുന്നത്.