Featured Oddly News

വൈറലാകാന്‍ ‘വാണം’ വായില്‍ വച്ച് കത്തിച്ച് വയോധികന്‍; പിന്നെ സംഭവിച്ചത് !- വീഡിയോ

ഇന്‍സ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ ഒരു വീഡിയോ ഇട്ട് വൈറലാകാനുള്ള തിരക്കിലാണ് ആളുകള്‍. എന്നാല്‍ അതിനായി ഒരു വയോധികന്‍ കണ്ടെത്തിയ മാര്‍ഗം അല്‍പം കടുത്തുപോയി. സൈബറിടത്ത് ഇപ്പോള്‍ വൈറലാണ് ഈ വീഡിയോ. ഇതിനായി ഇയാള്‍ വാണപ്പടക്കം വായില്‍ വച്ച് കത്തിക്കുകയായിരുന്നു. കത്തി മുന്നോട്ട് കുതിച്ച പടക്കം വായില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുന്നതും കാണാം. ഇയാള്‍ക്ക് എന്ത് സംഭവിച്ചെന്ന് വീഡിയോയില്‍ കാണുന്നില്ല. വീഡിയോയുടെ ഉറവിടവും വ്യക്തമല്ല.

വാണം കത്തിപ്പൊട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മിക്കവാറും ഇയാളുടെ മുഖം പൊള്ളാനാണ് സാധ്യത. വൈറലാവാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വൈറലാകാന്‍ വേണ്ടി പലരും കാണിക്കുന്ന ഇത്തരം കൈവിട്ട കളികള്‍ ജീവന്‍ വരെ നഷ്ടപ്പെടുത്താറുണ്ട്. ട്രെയിന്‍ വരുമ്പോള്‍ നടക്ക് കയറി നിന്ന് റീലെടുക്കാന്‍ ശ്രമിച്ച യുവാവ് മരണപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു.