മധ്യപ്രദേശിനെ ഞെട്ടിച്ച ഒരു സംഭവത്തില്‍, 18 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി തന്റെ മുന്‍ സ്‌കൂളിലെ 26 വയസ്സുള്ള ഗസ്റ്റ് അദ്ധ്യാപികയെ തീകൊളുത്തി. തിങ്കളാഴ്ചയാണ് നടന്ന സംഭവത്തില്‍ നര്‍സിങ്പൂര്‍ ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള എക്സലന്‍സ് സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായ സൂര്യന്‍ഷ് കൊച്ചാര്‍ എന്നയാളാണ് ആക്രമണം നടത്തിയത്.
അധ്യാപിക പോലീസില്‍ നല്‍കിയ പരാതി കാരണമുണ്ടായ വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം. പോലീസ് പറയുന്നതനുസരിച്ച്, സംഭവം നടന്നത് ഉച്ചയ്ക്ക് 3:30-നാണ്. പ്രതി പെട്രോള്‍ നിറച്ച കുപ്പിയുമായി അധ്യാപികയുടെ വീട്ടിലെത്തി. ഒരു മുന്നറിയിപ്പുമില്ലാതെ, ഇയാള്‍ അധ്യാപികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
10-15 ശതമാനം പൊള്ളലേറ്റ അധ്യാപികയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഗുരുതരമായ പൊള്ളലുകളാണെങ്കിലും ജീവന്‍ അപകടത്തിലല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിക്കും അധ്യാപികക്കും രണ്ട് വര്‍ഷത്തിലേറെയായി പരസ്പരം അറിയാമായിരുന്നു. സൂര്യന്‍ഷിന് അധ്യാപികയോട് ഏകപക്ഷീയമായ അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
പ്രതിയെ രണ്ട് വര്‍ഷം മുമ്പ് അധ്യാപിക പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും മറ്റൊരു സ്‌കൂളില്‍ പഠിക്കുകയും ചെയ്യുകയായിരുന്നു. സ്‌കൂളിലെ സ്വാതന്ത്ര്യദി നാഘോഷ വേളയില്‍ പ്രതി നടത്തിയ മോശമായ പരാമര്‍ശത്തെക്കുറിച്ച് അധ്യാപിക പോലീസില്‍ പരാതിപ്പെട്ടത് ആക്രമണത്തിന് കാരണമായെന്ന് സബ് ഡിവിഷണ ല്‍ പോലീസ് ഓഫീസര്‍ മനോജ് ഗുപ്ത പറഞ്ഞു.
പോലീസ് പറയുന്നത് അനുസരിച്ച് സ്‌കൂളിലെ ഓഗസ്റ്റ് 15-ലെ പരിപാടിയില്‍ അധ്യാപിക സാരി ധരിച്ച എത്തിയപ്പോള്‍ പ്രതി അനുചിതമായ രീതിയില്‍ കമന്റ് ചെയ്തു. ഇതിനെതിരേ അവര്‍ പോലീസില്‍ പരാതി നല്‍കിയത് പ്രതിയെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ ഈ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. സെക്ഷന്‍ 124എ ഉള്‍പ്പെടെയുള്ള വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരം കേസെടു ത്തിട്ടുണ്ട്. പരിക്കേറ്റ ആളുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
സംഭവം നടന്നതിന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ കോട്വാലി പോലീസ് അതിവേഗം പ്രതിയെ ഡോംഗര്‍ഗാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കല്യാണ്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.




