Oddly News

യെവളു പുലിയാണു കേട്ടോ… നിരന്തരം ശല്യം ചെയ്ത ‘പൂവാലനെ’ ചെരുപ്പൂരിയടിച്ച് വിദ്യാര്‍ഥിനി- വീഡിയോ

റോഡില്‍ നിരന്തരം പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും വൃത്തികെട്ട കമന്‍റടിക്കുകയും ചെയ്യുന്ന യുവാവിനെ ധൈര്യപൂര്‍വം കൈകാര്യം ചെയ്ത് പെണ്‍കുട്ടി. വഴിയില്‍വച്ച് പെണ്‍കുട്ടി യുവാവിനെ ചെരുപ്പൂരിയടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയാ ലോകത്ത് വൈറലായിരിക്കുകയാണ്. എക്സ് പ്ലാറ്റ്ഫോമിലാണ് ഘർ കേ കലേഷ് എന്ന പേജിലാണ് വൈറലായ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഈ ‘പൂവാലന്‍’ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുകയും മോശം അഭിപ്രായം പറയുകയും ചെയ്യുന്നത് പതിവായിരുന്നു. ധൈര്യശാലിയായ ഈ പെൺകുട്ടി അവനു നല്ല ‘ചികില്‍സ’ നൽകാൻ തീരുമാനിച്ചു. എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്.

യുവാവിന്റെ മുടിയില്‍ പിടിച്ചു വലിച്ച് റോഡിലൂടെ വലിച്ചിഴച്ച് കാലില്‍ കിടന്ന ചെരുപ്പ് കൊണ്ട് അടിക്കുന്ന യുവതിയെയാണ് വിഡിയോയില്‍ കാണുന്നത്. ചുറ്റും ആളുകള്‍ കൂടിയിട്ടുമുണ്ട്. ചിലരാകട്ടെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുന്നുമുണ്ട്. . അടിയില്‍ നിന്ന് യുവാവ് ഒഴിഞ്ഞുമാറുന്നുണ്ടെങ്കിലും യുവതി നല്ല രീതിയില്‍ മുഖത്തുതന്നെ ചെരിപ്പുവച്ച് അടിക്കുന്നുണ്ട്. വിഡിയോക്ക് നിരവധിയാളുകളാണ് കമന്‍റുമായെത്തുന്നത്.