Hollywood

ആക്ഷന്‍ സീനുകള്‍ ചെയ്തു മുഖത്ത് മാത്രം 89 തുന്നലുകള്‍ ഇടേണ്ടി വന്നിട്ടുണ്ട് ; ഹോങ്കോംഗിലെ ആക്ഷന്‍ഹീറോയിന്‍

സ്റ്റ്ണ്ട് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പരിക്കേറ്റ് തന്റെ മുഖത്ത് തുന്നലുകളുടെ എണ്ണം 89 ആയതായി പ്രശസ്ത ആക്ഷന്‍ ഹീറോയിന്‍ ഹുയി യിംഗ് ഹംഗ്. ഹോങ്കോങ്ങില്‍ നിന്നുള്ള പ്രശസ്ത ആക്ഷന്‍ നടിമാരിലാണ് ഹുയി യിംഗ്- ഹംഗും ഉള്‍പ്പെടുന്നത്. കൗമാരപ്രായത്തില്‍ സിനിമയില്‍ എത്തുകയും അഭിനയജീവിതത്തിലൂടെ ഹോങ്കോംഗിലെ ‘മികച്ച വനിതാ ആക്ഷന്‍ സ്റ്റാര്‍ പദവി നേടുകയും ചെയ്തയാളാണ് ഹംഗ്.

65 കാരിയായ ഹുയി തന്റെ 17-ാം വയസ്സില്‍ ദി ബ്രേവ് ആര്‍ച്ചര്‍ എന്ന സിനിമയില്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ചുഴ മു നിയാന്‍സി എന്ന വേഷത്തിലൂടെ തിളങ്ങിയ അവര്‍ പിന്നീട് ആക്ഷന്‍ സ്റ്റാറായി പേരെടുത്തു. താരത്തിന്റെ പുതിയ വെളപ്പെടുത്തല്‍ അവരുടെ സിനിമയോടുള്ള സമര്‍പ്പണത്തിന് ഖ്യാതി നല്‍കിയിരിക്കുകയാണ്. അനേകം ആരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്.

1979-ല്‍, ഡേര്‍ട്ടി ഹോ എന്ന സിനിമയില്‍ വേശ്യാലയത്തില്‍ ജോലി ചെയ്തിരുന്ന കുയ്‌ഹോങ് എന്ന കഥാപാത്രമായും അവര്‍ തിളങ്ങി. ശാരീരിക ബുദ്ധിമുട്ടുള്ള രംഗങ്ങള്‍ കാരണം മറ്റ് പല നടിമാരും ഉപേക്ഷിച്ച വേഷമായിരുന്നു അവര്‍ തെരഞ്ഞെടുത്തത്. യാതൊരു സംരക്ഷണമില്ലാതെ ഈ സിനിമയില്‍ അനേകം സ്റ്റണ്ട്‌രംഗങ്ങളാണ് താരത്തിന് ചെയ്യേണ്ടി വന്നത്.

തന്റെ കരിയറില്‍ ഉടനീളം, ലൗ കാര്‍-ല്യൂങ് സംവിധാനം ചെയ്ത മൈ യംഗ് ആന്റി എന്ന ചിത്രത്തിലെ ചെങ് ഡൈനന്‍ എന്ന കഥാപാത്രത്തിന് ഒന്നാം ഹോങ്കോംഗ് ഫിലിം അവാര്‍ഡിലെ മികച്ച നടിക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അവര്‍ നേടി.