Oddly News

ബ്രിട്ടനിലെ ഏറ്റവും വലിയ ‘സെക്സ് ഫെസ്റ്റിവല്‍’; ‘സ്വിംഗത്തോണി’ല്‍ പങ്കെടുത്തവര്‍ ആയിരത്തോളം പേര്‍

ബ്രിട്ടനിലെ ലിങ്കണ്‍ഷെയര്‍ എന്ന നഗരം അതിന്റെ പൈതൃകത്തില്‍ വളരെ അഭിമാനിക്കുന്നുണ്ട്. ഒന്നല്ല, രണ്ട് ലോകപ്രശസ്തരെയാണ് നഗരം ലോകത്തിന് സംഭാവന ചെയ്തത്. സര്‍ ഐസക് ന്യൂട്ടണ്‍ ജനിച്ചതും ഏകദേശം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ബ്രിട്ടനെ രൂപാന്തരപ്പെടുത്തിയ മാര്‍ഗരറ്റ് താച്ചര്‍ ജനിച്ചതും ഇവിടെയായിരുന്നു. എന്നാല്‍ ഇത്തവണ ലിങ്കണ്‍ഷെയര്‍ പ്രശസ്തി നേടിയത് ‘ബ്രിട്ടനിലെ ഏറ്റവും വലിയ സെക്‌സ് ഫെസ്റ്റിവൽ’ എന്നറിയപ്പെടുന്ന നാല് ദിവസത്തെ പരിപാടി ‘സ്വിംഗത്തോണി’ ന് വേദിയൊരുക്കിക്കൊണ്ടാണ്.

ഈ ലൈംഗികോത്സവത്തില്‍ പങ്കെടുത്തത് ആയിരത്തിലധികം പേരായിരുന്നു. ജൂലൈ 18 മുതല്‍ ജൂലൈ 21 വരെ ശാന്തമായ ഗ്രാമപ്രദേശങ്ങളില്‍ ഒന്നില്‍ സെക്സ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പായിരുന്നു അരങ്ങേറിയത്. ‘പ്ലേ ടെന്റുകള്‍’, പോള്‍ ഡാന്‍സ്, ഹോട്ട് ടബ്ബുകള്‍, മദ്യം നുരയുന്ന പാര്‍ട്ടികള്‍, മൊബൈല്‍ തടവറകള്‍, സംഗീതം, നൃത്തം, നഗ്നത, സെക്‌സ് ഗെയിമുകള്‍, ഭാര്യമാരെ പരസ്പരം വെച്ചുമാറല്‍ തുടങ്ങിയ പരിപാടികള്‍ക്കായി ലൈംഗിക ഭ്രാന്തരായ ദമ്പതികള്‍ 265 പൗണ്ട് വീതമാണ് ചെലവഴിച്ചത്.

ഇവിടെ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാള്‍ 22 കാരനും ഏറ്റവും പ്രായം കൂടിയയാള്‍ 74 കാരനുമായിരുന്നെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പങ്കെടുത്തവരുടെ ശരാശരി പ്രായം 35 നും 45 നും ഇടയിലായിരുന്നു. കഴിഞ്ഞ വര്‍ഷം സൗത്ത് കെസ്റ്റെവന്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ ലൈസന്‍സിംഗ് കമ്മിറ്റിയുടെയും ലിങ്കണ്‍ഷെയര്‍ പോലീസിന്റെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഇവന്റ് ശരിയാക്കിയത്. കുറ്റകൃത്യങ്ങളും ക്രമക്കേടുകളും തടയുന്നതിലും പൊതു സുരക്ഷ ഉറപ്പാക്കുന്നതിലും പൊതു ശല്യം ഒഴിവാക്കുന്നതിലും കുട്ടികളെ ലൈംഗിക പീഡകരുടെ അപകടത്തില്‍ നിന്ന് സംരക്ഷിക്കുന്നതിലും പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന് പോലീസുകാര്‍ ഭയന്നു.

പരിപാടിക്കെതിരേ പ്രദേശവാസികള്‍ എതിര്‍പ്പും പ്രകടിപ്പിച്ചു. ശബ്ദത്തെക്കുറിച്ചായിരുന്നു പ്രധാന പരാതി. നിങ്ങള്‍ ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദമല്ല ഇത്. അല്‍പ്പം ഭയാനകമാണെന്ന് തോന്നുന്നെന്നായിരുന്നു ഒരാള്‍ സണ്ണിനോട് പ്രതികരിച്ചത്. എന്നാല്‍ ഞങ്ങള്‍ ഒരു വയലിന്റെ നടുവിലാണ്, രണ്ടാമതായി, റോക്ക് സംഗീതം വളരെ ഉച്ചത്തിലാണ്, നിങ്ങള്‍ ഒന്നും കേള്‍ക്കില്ല. എന്നായിരുന്നു സംഘാടകകരുടെ മറുപടി. നിയമപോരാട്ടം വഴിയാണ് സംഘാടകനായ കെറി വോല്‍നര്‍ എറിന്‍ ബ്രോക്കോവിച്ച് ഫസ്റ്റിവല്‍ നടത്താനുള്ള അവകാശം നേടിയെടുത്തത്.

20 വര്‍ഷത്തിലേറെയായി മാഞ്ചസ്റ്ററിലെ ആദം ആന്‍ഡ് ഈവ് സ്വിംഗിംഗ് നിശാക്ലബ് നടത്തുന്നയാളാണ് 45 കാരനായ കെറി. ലൈംഗിക സ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശമായ ഒരു കാലഘട്ടത്തിലാണ് നമ്മളെന്ന് അദ്ദേഹം പറയുന്നു.