Featured Travel

സമാധാനം വേണമെന്ന്, സഞ്ചാരികളെ ആട്ടിപ്പായിച്ച മല്ലോര്‍ക്ക പഠിച്ചു ; ഇപ്പോള്‍ മടങ്ങിവരാന്‍ കേഴുന്നു

വിനോദസഞ്ചാരികള്‍ കൂടുന്നതിനാല്‍ സ്വകാര്യത നഷ്ടപ്പെട്ടെന്ന് ആവലാതി പറഞ്ഞ സ്പാനിഷ് വിനോദസഞ്ചാര കേന്ദ്രം മല്ലോര്‍ക്ക ഇപ്പോള്‍ സഞ്ചാരികള്‍ക്കായി കേഴുന്നു. വിനോദ സഞ്ചാര വിരോധികള്‍ കൂടിയതിനെ തുടര്‍ന്ന് ഇവിടേയ്ക്ക് വരരുതെന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ മല്ലോര്‍ക്കയില്‍ ഇപ്പോള്‍ ടൂറിസം മന്ദഗതിയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഫേകളും ബാറുകളും ഹോട്ടലുകളും ആളൊഴിഞ്ഞതിനെ തുടര്‍ന്ന് സഞ്ചാരികള്‍ മടങ്ങിവരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഈ സ്പാനിഷ് സ്‌റ്റേറ്റ്.

പാല്‍മയിലെ മല്ലോര്‍ക്കയിലെ പഴയ പട്ടണം ഇപ്പോള്‍ പകുതി ശൂന്യമായെന്നും ഡിസ്‌കോ ക്ലബ്ബുകളില്‍ ആള് കുറവാണെന്നും ഭക്ഷണം വിളമ്പുന്ന വെയ്റ്റര്‍മാര്‍ വെറുതെയിരിക്കുന്നു എന്നുമെല്ലാമാണ് ആവലാതി. ഇതോടെ സഞ്ചാരികള്‍ മടങ്ങിവരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് അധികാരികള്‍. സ്പാനിഷ് നഗരത്തില്‍ നേരത്തേയുണ്ടായ വിനോദസഞ്ചാര വിരുദ്ധ പ്രതിഷേധങ്ങള്‍ കാരണം ടൂര്‍ ഓപ്പമററ്റര്‍മാരും അവധിക്കാലം തെരഞ്ഞെടുക്കുന്നവരും ക്രൊയേഷ്യയും ഗ്രീസും ഉള്‍പ്പെടെ മറ്റ് യൂറോപ്യന്‍ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് മാറിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് സ്പാനിഷ് റെസ്റ്റോറന്റുകളും ബാറുകളും ആളൊഴിഞ്ഞത്.

ബീച്ച് ബാറുകള്‍, പാരസോള്‍ വാടക, ആക്ടിവിറ്റി ഓര്‍ഗനൈസര്‍മാര്‍ എന്നിവയുള്‍പ്പെടെയുള്ള ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ജൂലൈയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം കസ്റ്റം ഇടിവ് രേഖപ്പെടുത്തി. നേരത്തേ നിരവധി ജനപ്രിയ സ്പാനിഷ് കേന്ദ്രങ്ങള്‍, ടൂറിസ്റ്റ് വിരുദ്ധ പ്രതിഷേധങ്ങളാല്‍ നിറഞ്ഞിരുന്നു. പ്രകടനക്കാര്‍ ‘ഗോ ഹോം’ പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നു. ഇതോടെ ഓഗസ്റ്റില്‍ പോലും ഹോട്ടല്‍ താമസ നിരക്കുകള്‍ താഴ്ന്ന നിലയിലായിരുന്നുവെന്നും ബോട്ടിക് സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചതെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാഴ്‌സലോണ, മലാഗ, പാല്‍മ ഡി മജോര്‍ക്ക എന്നിവിടങ്ങളിലെ വിനോദസഞ്ചാര വിരുദ്ധ പ്രതിഷേധക്കാരാണ് നേരത്തേ അവധിക്കാല യാത്രക്കാര്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ഇതോടെ സാധാരണയായി അവധിക്കാലം ആഘോഷിക്കാന്‍ തിരഞ്ഞെടുക്കുന്ന വിനോദസഞ്ചാരികള്‍ ക്രൊയേഷ്യ പോലുള്ള വിലകുറഞ്ഞ മറ്റ് സ്ഥലങ്ങളിലേക്ക് മാറി. പ്രതിഷേധക്കാരുടെ ആക്രമണാത്മകമായ സന്ദേശങ്ങള്‍ വിനോദസഞ്ചാരികളെ ഭയപ്പെടുത്തുന്നുവെന്ന കണക്കാക്കുന്നു.