Sports

27 വര്‍ഷത്തെ കാത്തിരിപ്പ് ദക്ഷിണാഫ്രിക്ക അവസാനിപ്പിച്ചു ; ആദ്യ ലോകകിരീടം

ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് മറികടന്ന് ദക്ഷിണാഫ്രിക്ക 27 വര്‍ഷത്തിന് ശേഷം ആദ്യമായി ഐസിസിയുടെ ഒരു ടൂര്‍ണമെന്റില്‍ കിരീടം ഉയര്‍ത്തി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എയ്ഡന്‍ മാര്‍ക്രം, ടെംബാ ബാവുമ എന്നിവരുടെ ബാറ്റിംഗ് മികവിലും കഗീസോ റബാഡയുടെ ബൗളിംഗ് മികവിലും ടീം വിജയം നേടി. തുടര്‍ച്ചായി രണ്ടു ടെസ്റ്റ് കിരീടമെന്ന ഓസ്‌ട്രേലിയന്‍ മോഹം അവസാനിപ്പിച്ചു.

2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ 2025ല്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക തങ്ങളുടെ ആദ്യ ഐസിസി കിരീടം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ ഐഡന്‍ മാര്‍ക്രം സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബാവുമ അര്‍ദ്ധസെഞ്ച്വറിയും നേടി അവിസ്മരണീയമായി തിളങ്ങിയപ്പോള്‍ മത്സരത്തില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാഡ പന്തുമായി തിളങ്ങി. 27 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഐസിസി കിരീടം ചൂടുന്നത്. നേരത്തേ ടി20 ലോകകപ്പ് 2024 ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയ അവര്‍ തൊട്ടടുത്ത വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ വിജയം നേടി.

ആദ്യ ഇന്നിംഗ്‌സ് 212 നും രണ്ടാം ഇന്നിംഗ്‌സില്‍ 207 റണ്‍സിനും ഓസ്‌ട്രേലിയയെ ഒതുക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കായി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ആദ്യ ഇന്നിംഗ്‌സില്‍ 138 ന് പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തിരിച്ചടിയായി. എന്നാല്‍ 280 റണ്‍സിന്റെ ലക്ഷ്യം മറികടക്കാന്‍ അവര്‍ക്ക് നാലു ദിവസമേ വേണ്ടി വന്നുള്ളൂ. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ക്ഷമയോടെ ബാറ്റ് ചെയ്ത മാര്‍ക്രം 136 റണ്‍സ് അടിച്ചുകൂട്ടി. നായകന്‍ ബാവുമ 66 റണ്‍സുമായി മികച്ച പിന്തുണയും നല്‍കി.

വിയാന്‍ മള്‍ഡര്‍ 27, സ്റ്റബ്‌സിനെ എട്ട് റണ്‍സിന് നഷ്ടമായെങ്കിലും 21 റണ്‍സ് നേടിയ് ഡേവിഡ് ബഡിംഗാമും നാലു റണ്‍സുമായി കെയ്ല്‍ വെറെയ്‌നും ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പായിരുന്നു ഇത്.