ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ജഴ്‌സിയൂരിയുള്ള ആഹ്‌ളാദപ്രകടനം ഇന്ത്യ മുഴുവന്‍ വൈറലായ കാര്യമായിരുന്നു. 2002-ലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാറ്റ്വെസ്റ്റ് സീരീസ് ഫൈനലിലെ സംഭവം ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല.
എന്നാല്‍ ടീം മുഴുവന്‍ ഈ രീതിയില്‍ ആഘോഷിക്കണമെന്നായിരുന്നു അന്ന് ടീമിന്റെ നായകനായിരുന്ന ഗാംഗുലിയുടെ പ്ലാനെന്നും എന്നാല്‍ അത് ഉപേക്ഷിച്ചത് സച്ചിന്‍ കാരണമായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുന്നത് അന്ന് ആ പരമ്പരയില്‍ ഇന്ത്യയുടെ ടീം മാനേജരായിരുന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടേതാണ്.
ഫ്രെഷ് ലോര്‍ഡ്‌സ് ബാല്‍ക്കണി സംഭവം നടന്നത് ഇന്ത്യയുടെ മുന്‍ താരങ്ങളായ യുവ് രാജ്‌സിംഗും മൊഹമ്മദ് കൈഫും ചേര്‍ന്ന് നടത്തിയ അസാധാരണമായ ഒരു രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു. ലോര്‍ഡ്സില്‍ യുവരാജ് സിംഗും മുഹമ്മദ് കൈഫും ചേര്‍ന്ന് 121 റണ്‍സിന്റെ ഉജ്ജ്വലമായ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ഇംഗ്‌ളണ്ട് ഉയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകളും രണ്ട് വിക്കറ്റും ശേഷിക്കെ ഇന്ത്യ മറികടന്നു. ആവേശകരമായ ഈ വേട്ടയ്ക്ക് പുറമെ, അന്നത്തെ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ലോര്‍ഡ്സ് ബാല്‍ക്കണിയില്‍ നിന്നുള്ള ഷര്‍ട്ട് ഊരിയെറിഞ്ഞുള്ള ആഘോഷം ഏറ്റവും ഹൈലൈറ്റായ ദൃശ്യങ്ങളില്‍ ഒന്നായിരുന്നു.
ഇന്ത്യ ഫിനിഷിംഗ് ലൈന്‍ കടന്ന നിമിഷം, ഗാംഗുലി തന്റെ കുപ്പായം അഴിച്ച് ആഹ്ലാദത്തോടെ അത് വീശി ഇന്ത്യയുടെ വിജയം ആഘോഷിച്ചു. അടുത്തിടെ, ആ പരമ്പരയില്‍ ഇന്ത്യയുടെ ടീം മാനേജരായിരുന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ആഘോഷത്തെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ചില വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത് അടുത്ത കാലത്തായിരുന്നു. ഇന്ത്യയ്ക്ക് 325 റണ്‍സ് വിജയലക്ഷ്യം. തനിക്ക് ബിപിയ്ക്ക് ഗുളിക കഴിക്കേണ്ടി വന്നതായി രണ്‍വീര്‍ അലാബാദിയയുടെ യൂട്യൂബ് ഷോയായ ‘ടിആര്‍എസ്’ യില്‍ പങ്കെടുത്ത ശുക്ല പറഞ്ഞു.
ലോര്‍ഡ്സിലെ ആ നിമിഷം, ഞങ്ങള്‍ തോല്‍ക്കുമെന്ന് കരുതിയപ്പോള്‍, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഞാന്‍ ഒരു ഗുളിക കഴിച്ചു. എന്നാല്‍ 325 എന്ന ലക്ഷ്യം വെച്ചപ്പോള്‍, ഞാന്‍ സൗരവ് ഗാംഗുലിയോട് സ്‌കോറിനെ കുറിച്ച് ചോദിച്ചു. എനിക്ക് ടെന്‍ഷനായിരുന്നു, പക്ഷേ അദ്ദേഹം പറഞ്ഞു. ”സാര്‍, നമുക്ക് ഫീല്‍ഡിലേക്ക് പോകാം. അയാള്‍ വളരെ ആത്മവിശ്വാസം നിറഞ്ഞവനായിരുന്നു,” ശുക്ല പറഞ്ഞു.
ഇന്ത്യ ജയത്തിന് അടുത്തെത്തിയപ്പോള്‍ ടീമിലെ മുഴുവന്‍ പേരോടും ഷര്‍ട്ട് അഴിച്ച് ആഘോഷിക്കാന്‍ ഗാംഗുലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആഘോഷത്തെക്കുറിച്ച് സംസാരിച്ച ശുക്ല വെളിപ്പെടുത്തി. മുംബൈയിലെ ഏകദിന പരമ്പര വിജയത്തിന് ശേഷം ഇന്ത്യ പ്രതികാരം ചെയ്തപ്പോള്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ലിന്റോഫിനെ കളിയാക്കാനാണ് ഇത് യഥാര്‍ത്ഥത്തില്‍ ചെയ്തത്.
”ആ വിജയ നിമിഷം വരാനിരിക്കുമ്പോള്‍, തങ്ങളുടെ ഷര്‍ട്ട് അഴിച്ച് ആഘോഷത്തില്‍ വീശുമെന്ന് സൗരവ് മുഴുവന്‍ ടീമിനോടും പറഞ്ഞു, ഒരുപക്ഷേ ആന്‍ഡ്രൂ ഫ്‌ലിന്റോഫ് മുംബൈയിലും ഇത് ചെയ്തതുകൊണ്ടാകാം,” ശുക്ല പറഞ്ഞു. എന്നാല്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് സച്ചിന്‍ എന്നോട് പറഞ്ഞു. ”ടീമിലെ മുഴുവന്‍ പേരെയും ഇത് ചെയ്യാന്‍ അനുവദിക്കരുത്. ഇതൊരു മാന്യന്‍മാരുടെ കളിയാണ്. അത് നന്നാകില്ല.” തുടര്‍ന്ന ഷാ നിങ്ങള്‍ക്ക് വേണമെങ്കില്‍ അങ്ങിനെ ചെയ്തുകൊള്ളു എന്ന് സൗരവിനോട് പറഞ്ഞു. അയാള്‍ അത് ചെയ്തു. ”ഇന്ത്യന്‍ ടീമില്‍ ആക്രമണോത്സുകത കൊണ്ടുവന്ന ആദ്യ ക്യാപ്റ്റനായിരുന്നു ഗാംഗുലി.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.