Celebrity

മകന്റെ ജനനത്തിന് ശേഷം ആദ്യമായി സോനം റാമ്പില്‍

മകന്‍ വായുവിന്റെ ജനനശേഷം ആദ്യമായി സോനം കപൂര്‍ റാമ്പിലെത്തി. ഓക്‌ടോബര്‍ 28 ന് റിഫ്ളെക്ഷന്‍സ് എന്ന ഷോയിലാണ് സോനം എത്തിയത്. ഡിസൈനര്‍ അഭിനവ് മിശ്രയ്ക്ക് വേണ്ടിയായിരുന്നു ഇവര്‍ റാമ്പിലെത്തിയത്. റാമ്പില്‍ ചുവടു വയ്ക്കുമ്പോള്‍ സോനം ധരിച്ച വസ്ത്രം ഏറെ ശ്രദ്ധേയമായി.

വെളുത്ത അനാര്‍ക്കലിയില്‍ പൂക്കളുടെ പാറ്റേണും സ്വര്‍ണ വര്‍ണത്തിലുള്ള ഗോട്ട വര്‍ക്കുമായിരുന്നു പ്രധാനമായും അനാര്‍ക്കലിയില്‍ ഉണ്ടായിരുന്നത്. കമ്മലുകര്‍ക്ക് ചേരുന്ന മനോഹരമായ ഒരു നെക്ക് പീസ് അവര്‍ ധരിച്ചിരുന്നു. പിങ്ക് ബ്ലഷും ന്യൂഡ് ലിപ്‌സ്റ്റിക്കുമായിരുന്നു മേക്കപ്പിന്റെ ഭാഗമായി സോനം തിരഞ്ഞെടുത്തിരുന്നത്.

ഐഷാഡോയും ഐലൈനറും ഉപയോഗിച്ച് താരത്തിന്റെ കണ്ണുകള്‍ മനോഹരമാക്കിയിരുന്നു. മുടി പകുതി കെട്ടിയിരുന്നു. വളരെ വര്‍ഷമായി റാംമ്പില്‍ നടന്നിട്ടുണ്ട് എങ്കിലും 2019 ശേഷം റാമ്പില്‍ നടന്നിട്ടില്ല. തിരിച്ചുവരവിന് അനുയോജ്യമായ വസ്ത്രമാണ് ഇത് എന്ന് കരുതുന്നു എന്ന് സോനം പറഞ്ഞു. ഇന്നത്തെ ശക്തയായ സ്ത്രീയെ പ്രതിഫലിപ്പിക്കുന്നതാണ് തന്റെ വസ്ത്ര ശേഖരം. അവിടെ സോനം കപൂറല്ലാതെ മറ്റാരേയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്ന് ഡിസൈനര്‍ അഭിനവ് വ്യക്തമാക്കി.