Celebrity Featured

ഇത് എയര്‍പോര്‍ട്ട് ലുക്ക് തന്നേയോ? സോനം കപൂറിനെ കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍

താരങ്ങളുടെ എയര്‍പോര്‍ട്ട് ലുക്ക് കാണാനും അനുകരിക്കാനും പല ആരാധകര്‍ക്ക് താല്‍പര്യമുള്ള കാര്യമാണ്. ഇത് അറിവുള്ളത് കൊണ്ട് തന്നെ താരങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ അവരുടെ സ്‌റ്റൈയിലിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ ഇക്കുറി ചര്‍ച്ചയാകുന്നത് സോനം കപൂറിന്റെ എയര്‍പോര്‍ട്ട് ലുക്കാണ്.

തികച്ചും ഒരു ഫാഷനിസ്റ്റാണ് സോനം. അതുകൊണ്ട് തന്നെ സോനത്തിന്റെ സ്‌റ്റൈയില്‍ പെണ്‍കുട്ടികള്‍ എപ്പോഴും പിന്തുടരാറുമുണ്ട്. കാഷ്വല്‍ മുതല്‍ ഓഫിഷ്യല്‍ വരെ എല്ലാ വസ്ത്രശൈലിയും സോനം പരീഷിക്കാറുമുണ്ട്. സ്‌റ്റൈയിലിഷും ഒപ്പം കംഫര്‍ട്ടബിളുമായ വസ്ത്രങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കാന്‍ അവര്‍ പ്രേത്യകം ശ്രദ്ധിക്കാറുണ്ട്.

ഒരു ദിവസം മുമ്പ് മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ആരാധകര്‍ സോനത്തിനെ കാണുകയുണ്ടായി. പതിവുപോലെ അവര്‍ തന്റെ സ്‌റ്റൈയില്‍ നിലനിര്‍ത്തുന്നുണ്ടായിരുന്നു. ഇക്കുറി ഒരു ഈസി ബ്രീസി വസ്ത്രമാണ് അവര്‍ തിരഞ്ഞെടുത്തത്. മള്‍ട്ടിക്കളര്‍ വസ്ത്രം പഫ്ഫി ക്വാര്‍ട്ടര്‍ സ്ലീവോട് കൂടിയതായിരുന്നു. ബോട്ട് നെക്ക്‌ലൈനായിരുന്നു വസ്ത്രത്തിന്റെത്.

പിങ്ക് ബ്ലൂ ഷെയ്ഡുകളില്‍ വിചിത്രമായ പ്രിന്റുകള്‍ വസ്ത്രത്തില്‍ കാണപ്പെട്ടു. മള്‍ട്ടി കളര്‍ ഫ്ളേയേര്‍ഡ് വസ്ത്രത്തില്‍ താരം അതിസുന്ദരിയായി കാണപ്പെട്ടു. ഒപ്പം അരയില്‍ ഒരു കറുത്ത് ബെല്‍റ്റും ഉണ്ടായിരുന്നു. ന്യൂഡ് ഐഷാഡോയും ന്യൂഡ് ലിപ്‌സ്റ്റിക്കുമായിരുന്നു സോനം തിരഞ്ഞെടുത്തത്. ഒപ്പം മസ്‌ക്കാരയും ഉപയോഗിച്ചിരുന്നു.