മരിച്ച അമ്മയുടെ വെള്ളി ആഭരണങ്ങള്‍ മൂത്ത മകന് നല്‍കിയെന്ന് പറഞ്ഞ് ഇളയമകന്‍ ശവസംസ്‌ക്കാരം തടസ്സപ്പെടുത്തി. ജയ്പൂരില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ജയ്പൂര്‍ റൂറലിലെ വിരാട്‌നഗര്‍ മേഖലയിലാണ് സംഭവം. മെയ് 3 നായിരുന്നു് 80 കാരനായ ഛീറ്റര്‍ റെഗര്‍ അന്തരിച്ചത്. ബന്ധുക്കളും മക്കളും ചേര്‍ന്ന് മൃതദേഹം സംസ്‌കാരത്തി നായി സമീപത്തെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. സംസ്‌കാര ച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് രൂക്ഷമായ തര്‍ക്കം ഉടലെടുത്തത്. മൃതദേഹം ചിതയില്‍ വയ്ക്കുന്നതിന് മുമ്പ്, കുടുംബത്തിലെ മുതിര്‍ന്നവര്‍ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും അവളുടെ മൂത്ത മകന്‍ ഗിര്‍ധാരി ലാലിന് കൈമാറി.
ജീവിച്ചിരിക്കുമ്പോള്‍ പരിപാലിച്ചു ഇളയ മകന്‍ ഓംപ്രകാശിന് ഈ പ്രവര്‍ത്തി തീരെ ഇഷ്ടപ്പെട്ടിയില്ല. അദ്ദേഹം ശവസംസ്‌കാര ചിതയില്‍ കയറിക്കിടന്നു, വെള്ളി വളകള്‍ തനിക്ക് നല്‍കിയില്ലെങ്കില്‍ ശവസംസ്‌കാരം നടത്താന്‍ സമ്മതിക്കില്ലെന്ന് അയാള്‍ പറഞ്ഞു. താഴെയിറങ്ങാന്‍ ബന്ധുക്കളും നാട്ടുകാരും പറഞ്ഞിട്ടും ഇയാള്‍ കൂട്ടാക്കിയില്ല. പകരം തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അമ്മയോടൊപ്പം താനും എരിഞ്ഞടങ്ങുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍, ആളുകള്‍ അദ്ദേഹത്തെ ബലം പ്രയോഗിച്ച് ചിതയില്‍ നിന്ന് നീക്കി.
പക്ഷേ അദ്ദേഹം ശരീരത്തിന് അരികില്‍ തന്നെ തുടര്‍ന്നു. ഒടുവില്‍ ആഭരണങ്ങള്‍ കൈമാറിയ ശേഷമാണ് ശവസംസ്‌കാരം തുടരാന്‍ സമ്മതിച്ചത്. ഉച്ചയോടെ ആദ്യം തയാറാക്കിയ സംസ്‌കാര ചടങ്ങുകള്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വൈകി.
ഓംപ്രകാശിന്റെ കടുത്ത പ്രതിഷേധവും ശ്മശാനത്തിലെ അരാജകത്വവും പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓംപ്രകാശും സഹോദരങ്ങളും തമ്മില്‍ ദീര്‍ഘകാലമായി സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. കുടുംബത്തില്‍ നിന്ന് വേറിട്ട് താമസിക്കുന്ന അദ്ദേഹം ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്.




