Featured Movie News

ചേരാത്ത വേഷവും ചിലപ്പോള്‍ കെട്ടിയാടേണ്ടി വന്നിട്ടുണ്ട്: മമ്മൂട്ടി

മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ”കണ്ണൂര്‍ സ്‌ക്വാഡ്’. സെപ്റ്റംബര്‍ 28-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും. തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലെ മമ്മൂട്ടിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘ഒരു കഥാപാത്രം തെരഞ്ഞെടുക്കുന്നത് ആ വേഷം നമുക്ക് ചേരും എന്നൊരു ധൈര്യം വരുമ്പോഴാണ്. ചേരാത്ത വേഷങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കും. എപ്പോഴും സാധിക്കാറില്ല. പാകമാകാത്ത വേഷങ്ങളും ചിലപ്പോള്‍ കെട്ടിയാടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്.

കണ്ണൂര്‍ സ്‌ക്വാഡിലെ ആക്ടേഴ്‌സൊക്കെ അവരുടെ ക്യാരക്ടേഴ്‌സ് പെര്‍ഫെക്ട് ആയിട്ട് സിന്‍സിയര്‍ ആയിട്ട് ചെയ്തിട്ടുണ്ട്. പത്ത് തൊണ്ണൂറ്റഞ്ച് ദിവസം നമ്മള്‍ ഓടി നടന്ന് അവിടെയും ഇവിടെയുമൊക്കെ പോയി ഒരുപാട് സ്‌ട്രെയ്ന്‍ ചെയ്ത്, ഭാഷ അറിയാത്ത പല രാജ്യങ്ങളില്‍ പോയി. നമുക്ക് പറ്റാത്ത ക്ലൈമറ്റില്‍ പൊടിയും കല്ലും മണ്ണും വെയിലും മഞ്ഞും അസുഖങ്ങളുമൊക്കെ വന്നാണ് ഇത് ഷൂട്ട് ചെയ്തത്. നിങ്ങളോട് ആര് പറഞ്ഞു ഇതൊക്കെ ചെയ്യാന്‍ എന്നു ചോദിച്ചാല്‍, ഇല്ല. എന്നാലും നിങ്ങള്‍ വേണമെങ്കില്‍ അറിഞ്ഞോ എന്നു മാത്രമേയുള്ളൂ.’

ഈ സിനിമയുടെ കഥയോട് നീതി പുലര്‍ത്തുന്ന, ഇത് കഥയെന്ന് പൂര്‍ണമായും പറയാന്‍ സാധിക്കില്ല. ഇതില്‍ 20ശതമാനം മാത്രമേ കഥയുള്ളൂ. ബാക്കി 80ശതമാനവും യഥാര്‍ത്ഥ സംഭവങ്ങളാണ്. നടന്ന കാര്യങ്ങളാണ്. ഇവയെ കൂട്ടിയോജിപ്പിക്കാന്‍ വേണ്ടിയുള്ള ചില പശകള്‍ മാത്രമേ നമ്മള്‍ ആഡ് ചെയ്തിട്ടുള്ളൂ. ബാക്കി ആള്‍ക്കാരുമൊക്കെ യഥാര്‍ത്ഥത്തില്‍ ഉള്ളവരാണ്. കണ്ണൂരില്‍ ഇങ്ങനൊരു സ്‌ക്വാഡുണ്ട്. അത് നിങ്ങള്‍ പത്രത്തിലൊക്കെ വായിച്ചു കാണും. കണ്ണൂര്‍ സ്‌ക്വാഡ് എന്നു പറയുന്ന സ്‌ക്വാഡുണ്ട്. കണ്ണൂര്‍ സ്‌ക്വാഡ് നമ്മുടെ പടത്തിന്റെ ടൈറ്റില്‍ മാത്രമല്ല. അങ്ങനൊരു സ്‌ക്വാഡ് ഉണ്ട്. നിലവില്‍ ഇപ്പോഴും ഉണ്ട്.” – മമ്മൂട്ടി പറയുന്നു.