തിരക്കുകളും നിത്യ ജീവിത സമ്മർദ്ദങ്ങളും ഉറക്ക പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട് . ഉറക്കം ലഭിക്കുന്നില്ല എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്തുകൊണ്ടാണ് നമ്മൾ ഉറക്ക പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് ?
ഇതിന് ഒരു പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. ഉദാഹരണത്തിന്, അമിതമായ മദ്യപാനം അല്ലെങ്കിൽ കഫീൻ അടങ്ങിയവയുടെ ഉപയോഗം , പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഫോണുകളിൽ കൂടുതൽ സമയം ചെലവഴിക്കൽ തുടങ്ങിയ ഉദാസീനമായ ജീവിത ശീലങ്ങൾ, ഉറങ്ങുന്ന സമയത്തിനടുത്തുള്ള ലഘുഭക്ഷണം കഴിക്കൽ ഇവ ദോഷം ചെയ്യുന്നു. ചില മരുന്നുകളും ഉറക്ക പ്രശ്നങ്ങൾക്കും ഉയർന്ന സമ്മർദ്ദത്തിനും കാരണമാകാറുണ്ട് .
ജീവിതശൈലിക്ക് പുറമെ, സ്ലീപ് അപ്നിയ, ലെഗ് സിൻഡ്രോം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. മറ്റൊരു കാരണം നാർകോലെപ്‌സിയാണ്, അതായത് പകൽ സമയത്ത് അമിതമായി ഉറങ്ങുകയും രാത്രിയിൽ ഉണർന്നിരിക്കുകയും ചെയ്യുന്ന രീതി . കൂടാതെ, നല്ല ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും, ഒരാൾക്ക് രാത്രിയിൽ സുഖകരമായ ഉറക്കം ആവശ്യമാണ്.
ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ടൈംടേബിൾ ക്രമീകരിക്കേണ്ടത് അനിവാര്യമാണ്. ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുക.
ചുറ്റുപാടുകൾ – ലൈറ്റുകൾ ഡിം ചെയ്യുക , ഡിജിറ്റൽ സാന്നിധ്യവും സമീപത്ത് ഭയപ്പെടുത്തുന്ന ശബ്ദങ്ങളും ഒഴിവാക്കുക .
ഉറങ്ങുന്നതിനു ഒരു മണിക്കൂറെങ്കിലും മുൻപ് ഭക്ഷണം കഴിക്കുക :
ഉറങ്ങുന്നതിനുമുമ്പ് അത്താഴം കഴിക്കുകയും ഉടൻ ഉറങ്ങുകയും ചെയ്യുന്നത് ഉറക്ക രീതിയെ തടസ്സപ്പെടുത്തുന്നു. ഒപ്പം ഇത് ദഹനക്കേടുണ്ടാക്കുന്നതിനും കാരണമാകും.
മദ്യവും കഫീൻ അടങ്ങിയതുമായ ഉത്പന്നങ്ങൾ ഉറങ്ങുന്നതിനു മുൻപ് കുടിക്കരുത്.
പകരം, നിങ്ങളുടെ മനസ്സിനും ശരീരത്തിനും ആശ്വാസം നൽകാൻ ചൂടുള്ള പാലോ ചായയോ മറ്റോ കുടിക്കാം.
മെത്തയും തലയിണകളും വൃത്തിയായി വയ്ക്കുക. ബെഡ് ഫ്രെയിം ശരീരത്തിന് വിശ്രമം നൽകുന്നു. കഴുത്ത്, നടുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മെത്തകളും തലയിണകളും ശരീരത്തെ സഹായിക്കുന്നു.
ശാന്തമായ സംഗീതം, വായന, ധ്യാനം എന്നിവ ഉറങ്ങുന്നതിനു മുൻപ് ശീലമാക്കാം . ഉറങ്ങുന്നതിന് മുമ്പ് ശരീരം വിശ്രമിക്കാൻ നല്ല ചൂടുള്ള വെള്ളത്തിൽ കുളിക്കാവുന്നതാണ് . ഉറങ്ങുന്നതിനുമുമ്പ് വിശ്രമിക്കാനും അസ്വസ്ഥത കുറയ്ക്കാനും സഹായിക്കുന്ന ആയുർവേദ സപ്ലിമെൻ്റുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.