പണമുണ്ടാക്കുന്നത് എന്തിന് വേണ്ടിയാണ്? സുഖലോലുപതയില്‍ മുഴുകാനും ആഢംബര ജീവിതത്തിനും വേണ്ടിയാണെന്നായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ ജനപ്രീതി ഉണ്ടാക്കാനും സമൂഹത്തില്‍ വിലകിട്ടാനും വേണ്ടിയുള്ള ജീവിതത്തിന് പകരം അതിരുകടന്ന ആര്‍ഭാടങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയും മിതവ്യയ ജീവിതത്തിന്റെ മൂല്യങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ചില കോടീശ്വരന്മാരും ഇവിടെയുണ്ട്.
‘അണ്ടര്‍ കണ്‍സപ്ഷന്‍ മൂവ്മെന്റ്’ എന്ന ഈ ആശയത്തിന്റെ ഈ വക്താക്കള്‍ ആര്‍ഭാടങ്ങളെ വിമര്‍ശിക്കുകയും ‘മിനി മലി’സത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഹാര്‍വാര്‍ഡ് ബിരുദധാരിയും പേഴ്‌സണല്‍ ഫിനാന്‍സ് ബ്ലോഗറും സംരംഭകയുമായ ഷാങ് സാവേദ്രയുടെ ജീവിതരീതി ഇതിനുദാഹരണമാണ്. ഫോര്‍ച്യൂണ്‍ പറയുന്നതനുസരിച്ച്, ഭര്‍ത്താവിന് കോടിക്കണക്കിന് ഡോളറിന്റെ ആസ്തി ഉണ്ടായിരുന്നിട്ടും സാവേദ്രയും ഭര്‍ത്താവും ലോസ് ഏഞ്ചല്‍സില്‍ നാല് കിടപ്പുമുറികള്‍ മാത്രമുള്ള വാടകവീട്ടില്‍ താമസിക്കുകയും 16 വര്‍ഷം പഴക്കമുള്ള ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ പങ്കിടുകയും ഫ്രോസണ്‍ ഭക്ഷണം വാങ്ങുകയും ചെയ്യുന്നു.
അവളുടെ കുട്ടികള്‍ വിലകുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും സാധാരണ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കളിക്കുകയും ചെയ്യുന്നു. പണം കുട്ടികളുടെ വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ള പ്രധാന മേഖലകളില്‍ മാത്രം ചെലവിടുന്നതിനാണ് ദമ്പതികള്‍ മുന്‍ഗണന നല്‍കുന്നത്. അവരുടെ കുട്ടികള്‍ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നു. സാവേദ്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സജീവമായി പിന്തുണയ്ക്കുന്നു.
”തീര്‍ച്ചയായും, ഞാന്‍ ഇപ്പോഴും ആഡംബര വസ്തുക്കളാലും അനുഭവങ്ങളാലും പ്രലോഭിപ്പിക്കപ്പെടുന്നു, ഇടയ്ക്കിടെ ഞങ്ങള്‍ ഒരു ഫാന്‍സി ഡേറ്റ് നൈറ്റ് ആസ്വദിക്കും. എന്നാല്‍ നിങ്ങള്‍ എന്തിനാണ് എന്തെങ്കിലും ആഗ്രഹിക്കുന്നതെന്ന് മനസിലാക്കുന്നത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിന്റെ പൂര്‍ത്തീകരിക്കാത്ത ഭാഗവുമായി ബന്ധപ്പെട്ട ഒരു മാനസിക ആവശ്യമാണ്.” തന്റെ ജീവിതശൈലിയെക്കുറിച്ച് സാവേദ്ര ഫോര്‍ച്യൂണിനോട് പറഞ്ഞു.
സാവേദ്രയെ പോലെ പണം കൈകാര്യം ചെയ്യാന്‍ സ്ത്രീകളെ സഹായിക്കുന്ന കരാറിലേര്‍പ്പെട്ട ഗവേഷകയും പേഴ്സണല്‍ ഫിനാന്‍സ് കോച്ചുമായ ആനി കോളും ഒരു മിതവ്യയ ജീവിതശൈലി നിലനിര്‍ത്തിക്കൊണ്ടു പോകുന്നു. 10 ലക്ഷം ഡോളറിലധികം ആസ്തി ഉള്ള ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം കാര്‍ വിറ്റു. പണം ലാഭിക്കാന്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നു.
സൗന്ദര്യകാര്യത്തില്‍ ആകെ ചെയ്യുന്നത് മുടി വെട്ടിയൊതുക്കലാണ്. ഒരു മാസം ചെലവഴിക്കുന്നത് 4,000 ഡോളര്‍ മാത്രമാണ്. വര്‍ഷത്തില്‍ മൂന്ന് തവണ മാത്രമേ കോള്‍ വസ്ത്രങ്ങള്‍ വാങ്ങാറുള്ളൂ. ഹൈക്കിംഗ്, നീന്തല്‍ തുടങ്ങിയ സൗജന്യ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ച് അവധിക്കാലം മാത്രമാണ് ആസ്വദിക്കുന്നത്.