സ്മൈല്‍ ലൈന്‍ അല്ലെങ്കില്‍ ചിരി ചുളിവുകള്‍ വായക്ക് ചുറ്റും കാണപ്പെടുന്ന നേര്‍ത്ത വരകളാണ്. ഈ ചുളിവുകൾ എല്ലായിപ്പോഴും പ്രായമാകുന്നതിന്റെ ലക്ഷണമല്ല. ഇടയ്ക്കിടെയുള്ള ചിരിയിൽ നിന്നോ പുഞ്ചിരിയിൽ നിന്നോ അവ പ്രത്യക്ഷപ്പെട്ടേക്കാം. ഈ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാര നമുക്ക് വീട്ടില്‍തന്നെ ചെയ്യാവുന്നതേയുളളു.
ചിരി ചുളിവുകള്‍ ചികിത്സിക്കുന്നതിനുള്ള മികച്ച 8 പ്രകൃതിദത്ത പരിഹാരങ്ങള്‍
വെള്ളം കുടിക്കുക
നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ ശരിയായ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വരണ്ട ചര്‍മ്മം ചുളിവുകള്‍ വര്‍ധിപ്പിക്കുന്നു. അതിനാല്‍ ചിരി ചുളിവുകള്‍ തടയാന്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക.
നാരങ്ങ നീര്
നാരങ്ങാനീരില്‍ വായക്ക് ചുറ്റുമുള്ള ചര്‍മ്മത്തെ ഉറപ്പിക്കാന്‍ സഹായിക്കുന്ന ഇറുകിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് ഫ്രീ റാഡിക്കലുകളില്‍നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. നാരങ്ങ നീര് നേരിട്ട് ചുളിവുകളില്‍ പുരട്ടുക അല്ലെങ്കില്‍ ഒരു നാരങ്ങ കഷ്ണം കൊണ്ട് അവിടം മസാജ് ചെയ്യുക . ഇത് സ്‌മൈല്‍ ലൈന്‍ കുറയ്ക്കാന്‍ സഹായിക്കും.
മുട്ടയുടെ വെള്ള
ചിരി ചുളിവുകള്‍ ചികിത്സിക്കാന്‍ മുട്ടയുടെ വെള്ള മികച്ചതാണ്. ഒരു മുട്ട മുഴുവന്‍ അടിക്കുക. അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. അവ നന്നായി ഇളക്കുക. ഇനി കട്ടിയുള്ള മിശ്രിതം വായയ്ക്ക് ചുറ്റുമുള്ള ചുളിവുകളില്‍ പുരട്ടി 15-20 മിനിറ്റ് ഇടുക . ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം . മികച്ച ഫലങ്ങള്‍ക്കായി ഇവ ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിക്കുക.
കറ്റാര്‍ വാഴ
വിറ്റാമിനുകള്‍ സി, ഇ എന്നിവയാല്‍ സമ്പന്നമായ കറ്റാര്‍ വാഴ ഉറച്ചതും ജലാംശമുള്ളതുമായ ചര്‍മ്മത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുകയും നന്നാക്കുകയും വായയ്ക്ക് ചുറ്റുമുള്ള ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു . കറ്റാര്‍ വാഴ ജെല്‍ പിഴിഞ്ഞ് ചുളിവുകളില്‍ പുരട്ടുക, 5 മിനിറ്റിന് ശേഷം വെള്ളത്തില്‍ കഴുകാം .
മഞ്ഞള്‍
മഞ്ഞളിന് ആന്റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ ഉണ്ട്. ഇത് വായയ്ക്ക് ചുറ്റുമുള്ള ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ മൃദുവുമാക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തി ചുളിവുകളില്‍ പുരട്ടുക. 15 മിനിറ്റ് ഇട്ട് ചെറു ചൂടുവെള്ളത്തില്‍ കഴുകുക.
പപ്പായ
ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കാന്‍ പപ്പായ ഫലപ്രദമാണ്. ചര്‍മ്മത്തെ മിനുസപ്പെടുത്താന്‍ ഇത് വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. കുറച്ച് പപ്പായ പള്‍പ്പ് 15 മിനിറ്റ് നേരം ചുളിവുകളില്‍ പുരട്ടുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റുകളും ആന്റി-ഏജിംഗ് പ്രോപ്പര്‍ട്ടികളും അടങ്ങിയിട്ടുണ്ട്. ഇത് വായ്ക്ക് ചുറ്റുമുള്ള ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീ ഉണ്ടാക്കി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ശേഷം ചുളിവുകളില്‍ പുരട്ടാം .
മുഖ വ്യായാമങ്ങള്‍
മുഖത്തെ പതിവ് വ്യായാമങ്ങള്‍ ഇത്തരം വരകള്‍ കുറയ്ക്കാന്‍ സഹായിക്കും. പല്ലുകള്‍ അടച്ച് 10 സെക്കന്‍ഡ് പിടിച്ച് ആവര്‍ത്തിച്ച് പുഞ്ചിരിക്കുക എന്നതാണ് ഫലപ്രദമായ ഒരു വ്യായാമം. ഇത് ദിവസവും 15-20 തവണ ചെയ്യുന്നത് ഗുണം ചെയ്യും.