പാചകം ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കാം നിങ്ങള്‍ എന്നാല്‍ ഒരു മിനിറ്റില്‍ നിങ്ങള്‍ക്ക് എത്ര തക്കാളി അരിയാന്‍ സാധിക്കും?. എന്നാല്‍ ഇത്തരത്തില്‍ 9 തക്കാളി അരിഞ്ഞ് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് കനേഡിയന്‍ ഷെഫ് ആയ വാലസ് വോംഗ്. അതു കണ്ണുള്‍ കെട്ടിക്കൊണ്ടാണ് ഈ തക്കാളി മുറിയ്ക്കല്‍.
ലണ്ടനില്‍ ജൂണ്‍ 12ന് ചടങ്ങിലാണ്” സിക്‌സ് പാക്ക് ഷെഫ്” എന്ന് വിളിക്കപ്പെടുന്ന വാലസ് വോംഗ് ഈ നേട്ടം കൈവരിച്ചത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പോസ്റ്റ് ചെയ്ത വീഡിയോയില്‍, വളരെ വേഗത്തിലാണ് വോംഗ് തക്കാളി അരിയുന്നതായി കാണാന്‍ സാധിക്കും. ഒരോ തക്കാളി മുറിയ്ക്കുമ്പോഴും ഗിന്നസ് വേള്‍ഡ് റെക്കോർഡ് അഡ്മിനിസ്‌ട്രേറ്റര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും എണ്ണുകയും ചെയ്യുന്നു. അവസാനം വോംഗിന് ഫ്രെയിം ചെയ്ത റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും കാണാം.
എന്നാല്‍ പല കമന്റുകളില്‍ പലവരും നെഗറ്റീവ് കമന്റുകള്‍ പറഞ്ഞിരിക്കുന്നത്. കണ്ണടയ്ക്കാതെ ഒരു മിനിറ്റില്‍ 14 തക്കാളി ഇങ്ങനെ സമാനമായി അരിഞ്ഞ മറ്റൊരു റെക്കോഡും വോംഗിന്റെ പേരിലുണ്ട്.