Movie News

കമലിനും വിജയ്ക്കും പിന്നാലെ ശിവകാര്‍ത്തികേയനും ; സംഭാവന ചെയ്തത് 50 ലക്ഷം…!

വിജയ്ക്കും കമല്‍ഹാസനും പിന്നാലെ നടികര്‍സംഘത്തിന് കെട്ടിടം പണിയാന്‍ വന്‍തുക നല്‍കി നടന്‍ ശിവകാര്‍ത്തികേയനും. ഏതാനും വര്‍ഷങ്ങളായി പണി നടന്നു വരികയും ഇടയ്ക്ക് നിന്നുപോകുകയും ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തിക്കായി ശിവകാര്‍ത്തികേയന്‍ 50 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അനേകം സെലിബ്രിട്ടികള്‍ കെട്ടിട നിര്‍മ്മാണത്തിനായി പണം സംഭാവന ചെയ്തിട്ടുണ്ട്. പട്ടികയില്‍ ഏറ്റവും ഒടുവിലത്തെയാളാണ് ശിവകാര്‍ത്തികേയന്‍. തന്റെ സംഭാവന എഴുതിയ ചെക്ക് നടന്‍ സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം നാസറിനും ഖജാന്‍ജി കാര്‍ത്തിക്കും കൈമാറി. വന്‍ സജ്ജീകരണങ്ങളോടെയാണ് കെട്ടിടം ഒരുങ്ങുന്നത്. അവാര്‍ഡ്് ഫംഗ്ഷന് ഉപയോഗിക്കാന്‍ കഴിയുന്ന 1000 സീറ്റ് ഓഡിറ്റോറിയവും കെട്ടിടസമുച്ചയത്തില്‍ വരുന്നു.

800 സീറ്റ് വിവാഹഹാളും 300 സീറ്റ് മിനിഹാളും ഇതിലുണ്ടാകും. ഇതിനൊപ്പം പാര്‍ക്കിംഗ് സ്്‌പേസുമുണ്ട്്. അംഗങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. നേരത്തേ കെട്ടിടത്തിനായി സൂപ്പര്‍താരം വിജ യും യൂണിവേഴ്‌സല്‍ താരം കമല്‍ഹാസനും ഓരോ കോടി രൂപവീതം സംഭാവന ചെയ്തിരുന്നു.