നിന്നുതിരിയാന്‍ സമയമില്ലാതെ ജോലിചെയ്യുന്നതാണ് പലരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉല്‍പാദനക്ഷമമായ ജോലി. എന്നാല്‍ ഓട്ടപ്പാച്ചലിനിടെ ചിലപ്പോള്‍ ഒന്നും ചെയ്യാതെയും ഇരിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നു.
കഠിനാധ്വാനം മൂലം നഷ്ടമാകുന്ന ഊര്‍ജം സംഭരിക്കാനും ഇത്തരത്തില്‍ ഒന്നും ചെയ്യാതെ ഇരിക്കുന്ന ഇടവേളകള്‍ സഹായിക്കുന്നു. തിരക്കുള്ള ജോലി സമയത്ത് 10 മിനിറ്റ് ബ്രേക്ക് ആകാം. അല്ലെങ്കില്‍ ഒരു ദിവസത്തെ ഒഴിവാകാം. ഈ സമയത്ത് മടിപിടിച്ച് ഇരിക്കണമെന്ന് കരിയര്‍ വിദഗ്ധര്‍ പറയുന്നു. അപ്പോള്‍ മനസ്സിലേക്ക് പുതിയ ആശയങ്ങള്‍ വന്നേക്കാം. ഈ ഒന്നും ചെയ്യാതെയുള്ള നിമിഷങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും.
ഈ സമയത്ത് എല്ലാം കുറച്ച് പതിയെ ചെയ്യാനായി ശ്രമിക്കാം. പതുക്കെ നടക്കുക, ഇരിക്കുക, വണ്ടിയോടിക്കുക, കഴിക്കുക തുടങ്ങിയവയൊക്കെ ചെയ്യാം. ഈ നിമിഷത്തില്‍ നിങ്ങൾക്ക് ചുറ്റം എന്തൊക്കെ നടക്കുന്നുവെന്ന് ശ്രദ്ധിക്കാനുള്ള അവസരമായി കണക്കാക്കുക.
5 മിനിട്ടിലേക്കാണെങ്കിലും ശാന്തമായ സൗകര്യപ്രദമായ സ്ഥലത്ത് പോയിരുന്ന് സ്വയം ഉള്ളിലേക്ക് നോക്കാം. ചിന്തിക്കുന്നതിന് പകരം ഉള്ളിലേക്ക് ഒഴുകിയെത്തുന്ന ചിന്തകളെയും വികാരങ്ങളെയുംമൊക്കെ നിരീക്ഷിക്കാം.
ടൈമര്‍ സെറ്റ് ആക്കി നിങ്ങളുടെ ചുറ്റുമുള്ള ശബ്ദങ്ങളെയൊക്കെ നിരീക്ഷിക്കാം. ഓര്‍മ്മിക്കാനായി ശ്രമിക്കേണ്ട നിങ്ങളുടെ വയറിലെ ചെറു കമ്പനങ്ങള്‍, ഫാനിന്റെയോ എസിയുടെയോ മുളല്‍, ചുറ്റുമുള്ള ട്രാഫിക്, കിളികളുടെ ശബ്ദം എല്ലാം കാത് കൊടുത്ത് കേള്‍ക്കുക.
നമ്മള്‍ സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോകുന്ന സമയത്ത് ഇത്തരത്തില്‍ വെറുതെ കുറച്ച് നേരം ചെലവിടാനുള്ള ഇടങ്ങള്‍ നിങ്ങലുടെ വീട്ടിലോ ജോലി സ്ഥലത്തിലോ ഒക്കെ സൃഷ്ടിക്കാം. ഇത്തരം ബ്രേക്കുകള്‍ ഇടയ്ക്ക് എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി അടുത്ത സുഹൃത്തിനെയോ സഹപ്രവര്‍ത്തകനെയോ ജീവിതപങ്കാളിയെയോ ചട്ടം കെട്ടുന്നതും നല്ലതാണ്.