Featured Good News

ഗായിക പലക് മുച്ചല്‍ നടത്തിക്കൊടുത്തത് 3000 സൗജന്യ ഹൃദയശസ്ത്രക്രിയകള്‍, പാട്ടുപാടുക മാത്രമല്ല ജീവിതം

ഹിറ്റ് ഗാനങ്ങളിലൂടെ അനേകരുടെ മനസ്സില്‍ ചേക്കേറിയ ഗായികയാണ് ഇന്‍ഡോറുകാരി പലക് മുച്ചല്‍. എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ‘കൗന്‍ തുജെ’ , ആഷിഖി 2-ലെ ‘ചഹുന്‍ മെയിന്‍ യാ നാ’ വരെയുള്ള ഹിറ്റ് ഗാനങ്ങളുടെ പേരില്‍ അവര്‍ അറിയപ്പെടുന്നു. വിനോദ വ്യവസായത്തിലെ ഒരു പ്രശസ്ത കലാകാരിക്ക് അപ്പുറത്ത് അവരുടെ ഗാനങ്ങള്‍ 3,000 കുട്ടികളുടെ ജീവന്‍ രക്ഷിച്ചതായി നിങ്ങള്‍ക്കറിയാമോ?

ദരിദ്രരായ കുട്ടികള്‍ക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് പാലക് വന്‍തോതില്‍ ധനസഹായം നല്‍കുന്നുണ്ട്. തന്റെ ധനസമാഹരണമായ സേവിംഗ് ലിറ്റില്‍ ഹാര്‍ട്ട്‌സിലൂടെ, ഹൃദ്രോഗം നേരിടുന്ന കുട്ടികളുടെ ശസ്ത്രക്രിയകള്‍ അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. അടുത്തിടെ, 3,000-ാം ശസ്ത്രക്രിയ നടത്തിയത് അടയാളപ്പെടുത്തുന്നതിനായി അവള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ വീഡിയോകളുടെ ഒരു പരമ്പര പങ്കിട്ടു. ഇന്‍ഡോറില്‍ നിന്നുള്ള എട്ട് വയസുകാരന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു.

ഏഴ് വയസ്സ് മുതല്‍ താന്‍ ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് താരം പറയുന്നു. സിനിമയില്‍ പാടുന്നതില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നുമാണ് താരം ശസ്ത്രക്രിയകള്‍ക്ക് സൗകര്യമൊരുക്കിയിരുന്നത്. ഏഴു വയസ്സുമുതല്‍ ഞാന്‍ ഇത് ആരംഭിച്ചു, ഇപ്പോള്‍ ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമാണ്. എനിക്ക് സിനിമയില്‍ ജോലിയില്ലാത്തപ്പോള്‍, ഓരോ കുട്ടികള്‍ക്കുമായി പണം കണ്ടെത്താന്‍ സ്‌റ്റേജ് ഷോകളില്‍ മൂന്ന് മണിക്കൂര്‍ വരെ പാടിയിട്ടുണ്ടെന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

എന്റെ പാട്ടുകള്‍ ജനപ്രീതി നേടിയതോടെ, ഒരു സംഗീത പരിപാടിയിലൂടെ 13-14 ശസ്ത്രക്രിയകള്‍ക്ക് വരെ പണം കണ്ടെത്താനാകും. അതിനാല്‍, ഇപ്പോള്‍, ഞാന്‍ ചെയ്യുന്ന ഓരോ പരിപാടിയും മാതാപിതാക്കള്‍ക്ക് ചെലവ് താങ്ങാന്‍ കഴിയാത്ത ഈ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകള്‍ക്കായി സമര്‍പ്പിക്കുന്നു. എന്റെ വെയിറ്റിംഗ് ലിസ്റ്റില്‍ ഇപ്പോഴും 413 കുട്ടികളുണ്ട്, അത് തന്റെ ഉത്തരവാദിത്തമാണെന്നും ഈ ജോലി എന്നേക്കും തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സ്‌പോണ്‍സര്‍ ചെയ്യുന്ന ഓരോ കുട്ടിയുടേയും ശസ്ത്രക്രിയ കഴിയുമ്പോള്‍ ഓരോ പാവയെ അതിന്റെ ഓര്‍മ്മയ്ക്കായി വാങ്ങിവെയ്ക്കും ഇപ്പോള്‍ തന്റെ അലമാരയില്‍ 3000 പാവയായി കഴിഞ്ഞെന്നും ഗായിക പറയുന്നു. ‘ചെറിയ ഹൃദയങ്ങളെ രക്ഷിക്കുക എന്ന എന്റെ ദൗത്യത്തില്‍ 3000 ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ പാവകളുടെ ശേഖരത്തിലേക്ക് 3000-ാമത്തെ പാവ ചേര്‍ക്കുന്നു!’ നടി പറഞ്ഞു.