Health

സഹിക്കാനാവുന്നില്ലേ പല്ലു വേദന? കുറയ്ക്കാന്‍ വീട്ടില്‍ തന്നെയുണ്ട് മാര്‍ഗ്ഗങ്ങള്‍

പല്ലിലും അതിനോടു ചേര്‍ന്ന ഭാഗത്തും അനുഭവേദ്യമാകുന്ന വേദനയാണ് പല്ലുവേദന. വേദനയുടെ കാഠിന്യം ചെറിയ അസ്വസ്ഥത മുതല്‍ അസഹ്യമായ വേദന വരെ എന്തുമായേക്കാം. നീണ്ട കാലയളവില്‍ തുടര്‍ച്ചയായി കാണപ്പെടുന്ന തരം വേദനയോ ഇടയ്ക്കിടെ കാണുന്ന വേദനയോ ആകാം ഉണ്ടാകുന്നത്. ചവയ്ക്കുന്നതോ, ചൂടുള്ളതോ, തണുത്തതോ ആയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതോ കാരണവും വേദനയുണ്ടാകാം. രാത്രിയില്‍ ഉറക്കം പോലും കളയുന്ന ഈ വേദനയ്ക്ക് താല്‍കാലികമായി നമുക്ക് വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താം….

* ഗ്രാംപൂ – വീട്ടില്‍ ഗ്രാപൂ ഉണ്ടെങ്കില്‍ അത് വേദനയ്ക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി ഗ്രാംപൂ ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് വേദനയും വീത്തവും കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ യൂജിനോള്‍ അടങ്ങിയിരിക്കുന്നു. ഇത് നാച്വറല്‍ ആന്റിസെപ്റ്റിക് ആണ്. ഗ്രാപൂ ഓയില്‍ സണ്‍ഫ്ലവര്‍ ഓയില്‍ ചേര്‍ത്ത് ലയിപ്പിച്ച് ഇത് പല്ല് വേദനിക്കുന്നിടത്ത് പുരട്ടാവുന്നതാണ്. ഇത് വേദനയ്ക്ക് നല്ല ഭേദം നല്‍കും.

* പേരയില – പേര ഇലയിലും ആന്റി ഇന്‍ഫ്ലമേറ്ററി പ്രോപര്‍ട്ടീസ് അടങ്ങിയിരിക്കുന്നതിനാല്‍ മുറിവുകളും വേദനകളും വേഗത്തില്‍ മാറ്റുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ, ആന്റിമൈക്രോബയല്‍ ആക്ടിവിറ്റീസും അടങ്ങിയിരിക്കുന്നതിനാല്‍ പല്ലുകളുടെ സംരക്ഷണത്തിനും നല്ലതാണ്.

* വെളുത്തുള്ളി – പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വെളുത്തുള്ളി ഫലപ്രദമായി ഉപയോഗിച്ച് വരുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ നമ്മളെ രോഗങ്ങളില്‍ നിന്നും മുക്തരാക്കുന്നു. പല്ലുകളിലെ ബാക്ടീരിയയെ ഇല്ലാതാക്കുക മാത്രമല്ല, പല്ലിലെ പ്ലാക്ക് പോലെയുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. നന്നായി പല്ല് വേദനിക്കുമ്പോള്‍ വെളുത്തുള്ളി എടുത്ത് ചതച്ച് പേയ്സ്റ്റാക്കി വേദനയുള്ള ഭാഗത്ത് വെച്ചാല്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതാണ്. അല്ലെങ്കില്‍, വെളുത്തുള്ളിയുടെ ഒരു അല്ലി എടുത്ത് ചവച്ചരച്ചാലും മതി.

* ഉപ്പ് വെള്ളം കവിള്‍ കൊള്ളാവുന്നതാണ് – നല്ല ചെറു ചൂടുവെള്ളത്തില്‍ കുറച്ച് കല്ലുപ്പിട്ട് ആ വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നത് വളരെ നല്ലതാണ്. ഉപ്പിന് അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി നന്നായിട്ടുണ്ട്. അതിനാല്‍, പല്ലുവേദനിച്ചാല്‍ ആദ്യം ചെയ്യാവുന്ന ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്.

* ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിക്കുന്നത് നല്ലതാണ് – പല്ല് വേദന അനുഭവപ്പെട്ടാല്‍ ഹൈഡ്രജന്‍ പെറോക്സൈഡ് പുരട്ടുന്നത് നല്ലതാണ്. ഇത് വേദനയും നീരും കുറയ്ക്കുന്നതിനും അണുക്കളെ നീക്കം ചെയ്യുന്നതിനും സഹായിക്കും. അതുപോലെ, പല്ലിലെ പ്ലാക്ക് നീക്കം ചെയ്യാനും ഇത് വളരെയധികം സഹായിക്കും. ഇത് ഉപയോഗിക്കുന്നതിന് മുന്‍പ് നേര്‍പ്പിച്ച് വേണം ഉപയോഗിക്കേണ്ടത്. ഇതിനായി തുല്ല്യമായ അളവില്‍ വെള്ളവും ഹൈഡ്രജന്‍ പെറോക്സൈഡും ഉപയോഗിക്കാവുന്നതാണ്.

* വാനില എസ്സന്‍സ് – വാനില എസ്സന്‍സില്‍ ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. കൂടാതെ, ഇത് നല്ലൊരു ആന്റിഓക്സിഡന്റ് കൂടിയാണ്. അതിനാല്‍വേഗത്തില്‍ വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിനായി ഉപയോഗിക്കുമ്പോള്‍ ശരിക്കുമുള്ള വാനില ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നല്ല പരിശുദ്ധമായ വാനില എസ്സന്‍സ് എടുത്ത് അതില്‍ പഞ്ഞി മുക്കി കേടുള്ള ഭാഗത്ത് പുരട്ടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *