ജനറേഷന് നെക്സ്റ്റുമായി ഇംഗ്ളണ്ടില്‍ എത്തിയിരിക്കുന്ന ഇന്ത്യ മികച്ച പ്രകടനം നടത്തുകയാണെന്നതില് തര്‍ക്കമില്ല. ആദ്യ രണ്ടു ടെസ്റ്റിലും ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിച്ചത് ഇന്ത്യന്‍ നായകന് ശുഭ്മാന്‍ ഗില്ലായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താന്‍ ഇംഗ്ളണ്ട് ഇന്ത്യന്‍ നായകനെ അനുവദിച്ചില്ലെങ്കിലും വെറും 16 റണ്‍സ് സ്കോര്‍ ചെയ്തപ്പോള്‍ ഗില്‍ ചരിത്രം സൃഷ്ടിച്ചു.
ഇന്ത്യന്‍നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോഡാണ് ഗില്‍ മറികടന്നത്. പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് ഗില്‍ സെഞ്ച്വറി നേടാതെ പുറത്താകുന്നത്. ക്രിസ് വോക്സിന്റെ പന്തില്‍ ജാമി സ്മിത്ത് സ്റ്റമ്പിന് പിന്നില്‍ ഒരു അതിശയകരമായ ക്യാച്ചിലായിരുന്നു ഇന്ത്യന്‍ നായകനെ കുടുക്കിയത്. എന്നിരുന്നാലും, തന്റെ ചെറിയ ഇന്നിംഗ്സിലും ഗില്‍ ചില റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു.
പരമ്പരയില്‍ 600 റണ്‍സ് പൂര്‍ത്തിയാക്കിയ ഗില്‍, ഇംഗ്ലണ്ടില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഏഷ്യന്‍ ക്യാപ്റ്റനെന്ന വിരാട് കോഹ്ലിയുടെ (593) റെക്കോര്‍ഡ് തകര്‍ത്തു, ഇംഗ്ലീഷ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 600 റണ്‍സ് തികയ്ക്കുന്ന ആദ്യ ഏഷ്യന്‍ ടീമിന്റെ ക്യാപ്റ്റനുമായി. ഇംഗ്ലണ്ടില്‍ നടന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഏഷ്യന്‍ ക്യാപ്റ്റനും ഗില്ലാണ്. 2018 ല്‍ വിരാട്കോഹ്ലി നേടിയ 593 റണ്‍സാണ് ഗില്‍ മറികടന്നത്.
ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ നയിക്കുന്നതിനിടെ 600 റണ്‍സ് മറികടക്കുന്ന മൂന്നാമത്തെ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും ഗില്‍ മറികടന്നു. അലന് ബോര്‍ഡറുടെ (1985ല്‍ 597) റെക്കോര്‍ഡും ഗില്‍ മറികടന്നു. ഗാരി സോബേഴ്സ് (1966ല്‍ 722), ഗ്രേം സ്മിത്ത് (2003ല്‍ 714) എന്നിവരാണ് ഇക്കാര്യത്തില്‍ ഗില്ലിന് മുന്നിലുള്ളത്. ശേഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു ടീമിനെ നയിക്കുമ്പോള്‍ 600 റണ്‍സ് മറികടക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി.
ഇംഗ്ലണ്ടില്‍ ഒരു പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന ദ്രാവിഡിന്റെ (602) റെക്കോര്‍ഡിന് ഒരു റണ്‍സ് മാത്രം അകലെയാണ് ഗില്‍ ഇപ്പോള്‍. ഒരു പരമ്പരയില്‍ ഇംഗ്ലീഷ് മണ്ണില്‍ ഒരു ഏഷ്യന്‍ താരം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മുഹമ്മദ് യൂസഫിന്റെ (631) റെക്കോര്‍ഡിനും അദ്ദേഹം അടുത്തെത്തി.




