Movie News

പ്രണയം ഉള്‍പ്പെടെ എല്ലാത്തരം ബന്ധങ്ങളും ഇഷ്ടമാണ് ; പക്ഷേ വിവാഹത്തോട് താല്‍പ്പര്യമില്ല, കാരണം പറഞ്ഞ് ശ്രുതിഹാസന്‍

വ്യക്തിജീവിതത്തെക്കുറിച്ച് ഇതിനകം പല തവണ ചോദ്യങ്ങള്‍ നേരിടുകയും തലക്കെട്ടുകള്‍ക്ക് ഇരയാകുകയും ചെയ്തിട്ടുള്ളയാളാണ് ശ്രുതിഹാസന്‍. എന്നാല്‍ ഒടുവില്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടാന്‍ തന്നെ താരം തീരുമാനിച്ചിരിക്കുകയാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും പതിവായി അകന്നു നിന്നിരുന്ന താരം അടുത്തിടെ തനിക്ക് ബന്ധങ്ങളിലേ താല്‍പ്പര്യമുള്ള വിവാഹത്തില്‍ ഇല്ലെന്ന് പറഞ്ഞു. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

തനിക്ക് വിവാഹിതയാകാന്‍ താല്‍പ്പര്യമില്ലെന്ന മുന്‍ നിലപാട് നടി ആവര്‍ത്തിച്ചു. താന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ബന്ധങ്ങളില്‍ ആണെന്നും എന്നാല്‍ വിവാഹം പ്രവചനാതീതവും അനിശ്ചിതവുമാണെന്നും താരം പറഞ്ഞു. താന്‍ ബന്ധങ്ങളും പ്രണയവും ഇഷ്ടപ്പെടുന്നു. ഒരു റിലേഷനില്‍ തുടരുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നുണ്ടായിരിക്കാം. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തിലുള്ള തന്റെ മുന്‍കാല അനുഭവങ്ങള്‍ വെച്ച് വിശ്വാസങ്ങളേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് മുന്‍കാല ജീവിതാനുഭവങ്ങളാണെന്നും താരം പറയുന്നു.

അതേസമയം വിജയകരമായ ദാമ്പത്യം പിന്തുടരുന്ന അനേകം ദമ്പതികള്‍ തനിക്ക് സുഹൃത്തുക്കളായുണ്ട്. എന്നാല്‍ ഇവയൊന്നും തന്റെ കാഴ്ചപ്പാടുകള്‍ മാറ്റുന്നവയല്ലെന്നും നടി പറയുന്നു. മുമ്പ് എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന ചോദ്യത്തിന് വേണ്ട…ആ ചോദ്യംവേണ്ട എന്നായിരുന്നു നടി നല്‍കിയ മറുപടി. നേരത്തേ മുന്‍ കാമുകന്‍ ശന്തനു ഹസാരികയുമായി താരം ലിവിംഗ് റിലേഷനില്‍ ആയിരുന്നു. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു. രജനീകാന്തിന്റെ കൂലിയിലാണ് താരം ഇനി അഭിനയിക്കുന്നത്. ലോകേഷ് കനകരാജിന്റെ സിനിമയില്‍ നാഗാര്‍ജുന അക്കിനേനിയും ഉപേന്ദ്ര റാവുവും സൗബീനുമൊക്കെയാണ് താരങ്ങള്‍.