കഷ്ടിച്ച് രണ്ടോ മൂന്നോ പേര്‍ക്ക് താമസിയ്ക്കാന്‍ കഴിയുന്ന സ്ഥലത്ത് എട്ടംഗ കുടുംബം കഴിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വഴി വെച്ചിരിയ്ക്കുന്നത്. ഒരു വീട്ടമ്മയാണ് ആര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താനും ഭര്‍ത്താവും ആറ് മക്കളും കഴിയുന്ന മുറിയുടെ വീഡിയോയാണ് ഇവര്‍ പങ്കുവെച്ചത്. എന്നാല്‍ ഇവര്‍ക്ക് യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും ഇല്ലാതിരുന്നിട്ടു കൂടിയാണ് ഇത്തരത്തില്‍ ശ്വാസം മുട്ടി ഒരു മുറിയില്‍ താമസിയ്ക്കുന്നതെന്ന് അറിയുമ്പോഴാണ് പലരും ഇവര്‍ക്കെതിരെ കമന്റുമായി എത്തിയത്.
ഒറ്റ മുറി വീട് ആകെ അലങ്കോലമായാണ് കിടക്കുന്നത്. ഉടന്‍ തന്നെ ഏഴാമത്തെ കുഞ്ഞ് ജനിക്കുമെന്നതിനാല്‍ അല്‍പം കൂടി സ്ഥലം കണ്ടെത്തുന്നതിനായി സാധനങ്ങള്‍ ഒതുക്കി വയ്ക്കുന്ന വീഡിയോ ആണ് യുവതി പങ്കുവെച്ചിരിക്കുന്നത്. ഡൈനിങ് ടേബിള്‍ അടക്കമുള്ള ഫര്‍ണിച്ചറുകള്‍ നീക്കിയിടാനും സാധനങ്ങള്‍ ഒതുക്കി വയ്ക്കാനും ആറു മക്കളും ഇവരെ സഹായിക്കുന്നുമുണ്ട്. ആറു കുട്ടികളും ഒരു മുറിയും മാത്രമാകുമ്പോള്‍ ഡൈനിങ് റൂമിനേക്കാള്‍ ബെഡ്‌റൂം ആവശ്യമായി വരും എന്ന കുറിപ്പോടെയാണ് ഇവര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒന്നിലധികം ടെലിവിഷനുകളും പ്ലേസ്റ്റേഷന്‍ ഫൈവും കൈവശമുള്ള ഇവര്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായി ഉറങ്ങാനുള്ള സൗകര്യം പോലും ഒരുക്കാത്തത് അവരോടുള്ള ഉത്തരവാദിത്തം ഇല്ലായ്മയായാണ് എല്ലാവരും വിമര്‍ശിയ്ക്കുന്നത്.
കുഞ്ഞുങ്ങളുടെ ജീവിതം അറിഞ്ഞുകൊണ്ട് ദുരിതത്തിലാക്കുകയാണ് ഈ മാതാപിതാക്കള്‍ എന്നും വിമര്‍ശനങ്ങളുണ്ട്. ഇതിന് ഉദാഹരണമായി യുവതി മുന്‍പ് പങ്കുവച്ച ചില ദൃശ്യങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും ആളുകള്‍ പുറത്തുകൊണ്ടു വന്നു. കണ്ടന്റുകള്‍ കൂടുതലായി നിര്‍മിച്ച് തന്റെ സമൂഹമാധ്യമ അക്കൗണ്ട് വൈറലാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയാല്‍ തനിക്ക് ആവശ്യമുള്ളത്രയും കുട്ടികളെ ഭര്‍ത്താവ് നല്‍കുമെന്നാണ് യുവതി പറയുന്നത്. യുവതി ഏത് രാജ്യക്കാരിയാണെങ്കിലും ആ നാട്ടിലെ ശിശു സംരക്ഷണ വിഭാഗം അധികൃതര്‍ എത്രയും വേഗം ഈ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.