ഓടുന്ന വാഹനത്തിൻ്റെ വാതിൽ അപ്രതീക്ഷിതമായി തുറന്നതിനെത്തുടർന്ന് ഒരു സ്ത്രീ റോഡിലേക്ക് തെറിച്ചു വീഴുന്നതിന്റ അതിഭയാനകമായ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
@nebresultandnews0 എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഡ്രൈവറുടെ അശ്രദ്ധയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
വൈറലായ വീഡിയോയിൽ, സ്‌കോർപിയോ വാഹനത്തിൻ്റെ വാതിലിനു സമീപം ഒരു സ്ത്രീ ഇരിക്കുന്നതാണ് കാണുന്നത്.
തുടർന്ന് തിരക്കേറിയ റോഡിലൂടെ വാഹനം നീങ്ങുന്നത് തുടരുമ്പോൾ, ശരിയായി അടച്ചിട്ടില്ലാത്ത ഡോർ ആടി ഉലയുന്നതും ഒരു യുവതി റോഡിലേക്ക് തെറിച്ചു വീഴുന്നതുമാണ് കാണുന്നത്. ഈ സമയം പിന്നാലെ ഒരു വാഹനം കടന്നുവരുകയും യുവതി കഷ്ടി ച്ച് വലിയ അപകടത്തിൽ നിന്നു രക്ഷപെടുകയുമായിരുന്നു. ഭാഗ്യവശാൽ, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ഭൂരിഭാഗം പേരും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് യുവതിയെ വിമർശിച്ചു. “ഇത് ഡ്രൈവറുടെ തെറ്റല്ല ബ്രോ, അവൾക്ക് തനിയെ വാതിൽ അടയ്ക്കാൻ പോലും കഴിയില്ല,” ഒരു ഉപയോക്താവ് എഴുതി. “എന്തായാലും സംഭവം റെക്കോർഡ് ചെയ്യുന്നതിനും അസംബന്ധം പറയുന്നതിനുപകരം ഡ്രൈവർ വന്ന് അവളെ സഹായിച്ചു,” മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
“സീറ്റ് ബെൽറ്റ് ധരിക്കാത്ത വ്യക്തിയുടെതാണ് തെറ്റ്,” മൂന്നാമത്തെ ഉപയോക്താവ് പറഞ്ഞു.