കാലിഫോര്‍ണിയയില്‍ സ്ഥിതി ചെയ്യുന്ന ഡെത്ത് വാലി ഭൂമിയിലെ നരകമായിട്ടാണ് അറിയപ്പെടുന്നത്. അസാധാരണമായ പ്രകൃതി സൗന്ദര്യം മാടിവിളിക്കുന്ന ഇവിടം പക്ഷേ ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 282 അടി (86 മീറ്റര്‍) താഴെ സ്ഥിതി ചെയ്യുന്ന സ്ഥത്തെ താപനില 128 ഡിഗ്രി ഫാരന്‍ഹീറ്റി (53.3 സി) ലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.
ചുട്ടുപൊള്ളുന്ന താപനിലയും വരണ്ട കാലാവസ്ഥയും വര്‍ഷങ്ങളായി ജീവന്‍ അപഹരിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും താഴ്ന്ന പ്രദേശമായ ഡെത്ത് വാലിയുടെ ഭൂപ്രകൃതി പര്‍വതനിരകള്‍ ഘടിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച മരുഭൂമിയിലെ വിസ്തകളുടെ സംയോജനമാണ്. ചൂട് വളരെ കൂടുതലാണെങ്കിലും ഇവിടുത്തെ പാര്‍ക്ക് പ്രതിവര്‍ഷം പത്തുലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
താഴ്വരയുടെ തനതായ ഭൂമിശാസ്ത്രം അതിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നു, വരണ്ട വായുവും കുറഞ്ഞ സസ്യജാലങ്ങളും മരുഭൂമിയുടെ ഉപരിതലത്തെ ചൂടാക്കാന്‍ സൂര്യപ്രകാശം അനുവദിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വികിരണ ചൂടും താഴ്വരയുടെ ആഴത്തില്‍ കുടുങ്ങി, ചൂള പോലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. 1849 – 1850 ലെ ശൈത്യകാലത്ത് താഴ്വരയില്‍ ഒരു കൂട്ടം സഞ്ചാരികള്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് താഴ്വരയ്ക്ക് ‘ഡെത്ത് വാലി’ എന്ന അശുഭകരമായ പേര് ലഭിച്ചത് എന്നാണ് ഐതിഹ്യം.
1849ലെ സ്വര്‍ണ വേട്ടയുടെ സമയത്ത് കാലിഫോണിയായിലേക്കുള്ള എളുപ്പമാര്‍ഗ്ഗം അന്വേഷിച്ചു വന്നവരായിരുന്നു ഇവര്‍. നിരവധി പേരുടെ മരണത്തിനും യാതനകള്‍ക്കും ഒടുവിലാണ് പടിഞ്ഞാറേക്കുള്ള യാത്രയില്‍ ഇവര്‍ വിജയം കണ്ടെത്തിയത്. 1850 ജനു.-യില്‍ ഇവര്‍ പാനാമിന്റ് നിരയുടെ കുത്തനെയുള്ള ചരിവുകള്‍ വഴി ഈ പ്രദേശം മുറിച്ചു കടന്നു. തങ്ങള്‍ അനുഭവിച്ച യാതനകളുടെ സ്മരണാര്‍ഥമാണ് ഈ പ്രദേശത്തിന് ‘ഡെത് വാലി’ എന്ന പേര് നല്‍കിയത്.
വേനല്‍ക്കാലത്ത് യു.എസ്സിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ പ്രദേശങ്ങളിലൊന്നായി മാറുന്ന ഡെത്വാലിയില്‍ നവംബര്‍-മേയ് കാലയളവിലാണ് ഭേദപ്പെട്ട കാലാവസ്ഥയനുഭവപ്പെടുന്നു. 9.4Cയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില.