Celebrity

വാശി പിടിച്ച് കുട്ടിക്കുറുമ്പി ; അനുനയിപ്പിച്ച് ശിവദ, മനോഹരമെന്ന് ആരാധകര്‍

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്താന്‍ ശിവദയ്ക്ക് സാധിച്ചിട്ടുണ്ട്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു ശിവദയ്ക്ക് സിനിമയില്‍ നിന്നുള്ള അവസരം ലഭിച്ചത്. ലിവിങ് റ്റുഗെദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.  

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ശിവദയും മുരളീകൃഷ്ണനും വിവാഹിതരായത്. ഇവരുടെ മകളായ അരുന്ധതിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശിവദ അഭിനയത്തില്‍ കൂടുതല്‍ സജീവമായത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ശിവദ പങ്കിടാറുണ്ട്. മകളോടൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കുവെയ്ക്കുകയാണ് ശിവദ.

https://www.instagram.com/p/C2uX2alL5VP/

മകളുടെ കുസൃതിയാണ് വാശിയും കൊണ്ട് വലയുന്ന ശിവദയെയാണ് വീഡിയോയില്‍ കാണുന്നത്. വാശി പിടിച്ച് പിണങ്ങി നില്‍ക്കുന്ന മകള്‍ അരുന്ധതിയെ സമാധാനിപ്പിച്ച് ഇരുത്തുകയാണ് ശിവദ. അവസാനം ചെറുപുഞ്ചിരിയോടെ ശിവദയുടെ കവിളില്‍ ഉമ്മ വെയ്ക്കുന്ന അരുന്ധതിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഒരുക്കിയിരിയ്ക്കുന്നത്.